iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Kozhikode

Kerala Sports Meet: 11 വർഷത്തിന് ശേഷം സ്കൂൾ കായികമേള കോഴിക്കോട്ട്; സിന്തറ്റിക് ട്രാക്ക് ഉദ്ഘാടനം ഉടൻ

കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് വേദിയാകാൻ കോഴിക്കോട്. കായികമേളയ്ക്ക് കോഴിക്കോട് വേദിയാകുമെന്ന പ്രഖ്യാപനം വന്നതിന് പിന്നാലെ മലബാറിലെ കായികതാരങ്ങളും ആരാധകരും വലിയ ആവേശത്തിലാണ്. 11 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് കായികമേള വീണ്ടും കോഴിക്കോട് നടക്കാൻ പോകുന്നത്. ഇത്തവണ എൻഐടിയിലെ 'ബ്രാൻഡ് ന്യൂ' സിന്തറ്റിക് ട്രാക്കായിരിക്കും കായികമേളയ്ക്ക് വേദിയാവുക.

നിർമാണം അവസാന ഘട്ടത്തിലെത്തിയ മൈതാനത്തിന്റെ ഉദ്ഘാടനം നടത്തിയ ശേഷമെ മേളയ്ക്കായി മൈതാനം വിട്ടുകൊടുക്കുകയുള്ളൂ. 11 വർഷത്തിന് ശേഷമെത്തുന്നതിനാൽ മേളയെ സർവകാല ചരിത്രസംഭവമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് അധ്യാപകരും കായികപ്രേമികളും.

മുൻപ് ആർഇസി ക്രിക്കറ്റ് മൈതാനമായിരുന്ന സ്ഥലത്താണ് എൻഐടി പുതിയ സ്പോർട്സ് അരീന ഒരുക്കുന്നത്. ഇതിന് പുറമെ, 43 കോടിയിലധികം രൂപ ചെലവിൽ ഇൻഡോർ കോർട്ട് കോംപ്ലക്സ് അടക്കമുള്ള വൻകിട വികസന പദ്ധതികളും ഇവിടെ വരാനിരിക്കുന്നുണ്ട്. ഫ്ലഡ് ലൈറ്റുകൾ ഉൾപ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾ അടുത്ത ഘട്ടത്തിൽ തുടങ്ങും.

ഒളിംപിക്‌സ് മാനദണ്ഡങ്ങൾ പാലിച്ചാണ് എൻഐടിയിലെ പുതിയ സിന്തറ്റിക് ട്രാക്കിന്റെയും ജംപിങ് പിറ്റുകളുടെയും നിർമാണം പൂർത്തിയാകുന്നത്. 8.9 കോടിയോളം രൂപ ചെലവഴിച്ച് നിർമിക്കുന്ന പദ്ധതിയിൽ 450 മീറ്ററിലുള്ള 8 സിന്തറ്റിക് ട്രാക്കുകളും ഇലവൻസ് ഫുട്ബോൾ ടർഫും ഉൾപ്പെടുന്നു. ലോങ് ജംപ്, ഹൈജംപ് പിറ്റുകളുടെ നിർമാണം അവസാനഘട്ടത്തിലാണ്.

ഹൈദരാബാദ് ആസ്ഥാനമായ 'ഗ്രേറ്റ് സ്പോർട്സ് ടെക്' കമ്പനിയാണ് നിർമാണം നിർവഹിക്കുന്നത്. ഓട്ടമാറ്റിക് സ്പ്രിംഗ്ലർ സിസ്റ്റം, വിഐപി മുറികൾ, കായിക ഉപകരണങ്ങൾ സൂക്ഷിക്കാനുള്ള സ്റ്റോർ റൂം, ഗാലറി, ശുചിമുറികൾ എന്നിവയും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. മുൻപ് ഹെലികോപ്റ്ററുകൾ വന്നിറങ്ങിയിരുന്ന മൈതാനത്താണ് ഈ അത്യാധുനിക ട്രാക്ക് ഉയർന്നത്. അടുത്തിടെ രഞ്ജി ട്രോഫി ജൂനിയർ മത്സരങ്ങൾക്ക് വേദിയായ, പരിസ്ഥിതി സൗഹൃദപരമായ ക്രിക്കറ്റ് സ്റ്റേഡിയം ഈ ട്രാക്കിന് സമീപത്താണ് സ്ഥിതി ചെയ്യുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.