iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Cristiano Ronaldo UEFA 2026: വിരമിക്കൽ അഭ്യൂഹങ്ങൾക്ക് വിരാമം, 1,000 ഗോളുകൾ ലക്ഷ്യമാക്കി റൊണാൾഡോ

Cristiano Ronaldo UEFA 2026: വിരമിക്കൽ അഭ്യൂഹങ്ങൾക്ക് വിരാമം, 1,000 ഗോളുകൾ ലക്ഷ്യമാക്കി റൊണാൾഡോ

വിരമിക്കൽ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ. വരാനിരിക്കുന്ന യുവേഫ നേഷൻസ് ലീഗ് മത്സരങ്ങളിൽ 41 കാരനായ സൂപ്പർ താരം പോർച്ചുഗൽ സ്ക്വാഡിൽ ഇടംനേടി. റോബർട്ട് മാർട്ടിനസ് പരിശീലക സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ പുതിയ പരിശീലകനായി ജോർജ് ജെസ്യൂസ് അധികാരമേറ്റതിന് പിന്നാലെയാണ് യുവേഫ നേഷൻസ് ലീഗ് മത്സരങ്ങളിലേക്കുള്ള പുതിയ ടീമിനെ പ്രഖ്യാപിച്ചത്. ഇതോടെ റൊണാൾഡോ തന്റെ അന്താരാഷ്ട്ര കരിയർ ഉടൻ ഉപേക്ഷിക്കില്ലെന്ന സൂചനയാണ് നൽകുന്നത്. ജൂലൈയിൽ നടന്ന ഫിഫ ലോകകപ്പ് 2026 പ്രീ-ക്വാർട്ടർ മത്സരത്തിൽ ചാമ്പ്യന്മാരായ സ്പെയിനോട് പരാജയപ്പെട്ടതിന് ശേഷം ഈ ടൂർണമെന്റ് തന്റെ അവസാന ലോകകപ്പായിരിക്കുമെന്ന് റൊണാൾ‍ഡോ സൂചിപ്പിച്ചിരുന്നു. എങ്കിലും അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നുള്ള വിരമിക്കൽ അദ്ദേഹം പ്രഖ്യാപിച്ചിരുന്നില്ല. ലോകകപ്പിലെ പോർച്ചുഗലിന്റെ തോൽവിക്ക് പിന്നാലെ റോബർട്ട് മാർട്ടിനസ് പരിശീലക സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് ജോർജ് ജെസ്യൂസ് പോർച്ചുഗലിന്റെ മുഖ്യ പരിശീലകനായത്. സൗദി അറേബ്യയിൽ ക്ലബ്ബ് തലത്തിൽ റൊണാൾഡോയ്ക്കെപ്പം ജോർജ് ജെസ്യൂസ് പ്രവർത്തിച്ചിരുന്നു. എന്നാൽ റൊണാൾ‍ഡോയ്ക്ക് ടീമിൽ പ്രത്യേക ആനുകൂല്യങ്ങളൊന്നും ഉണ്ടാകില്ലെന്നും പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ കളിപ്പിക്കുകയുള്ളൂവെന്നും പരിശീലകൻ വ്യക്തമാക്കി. പോർച്ചുഗലിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ റൊണാൾഡോ തന്റെ കരിയറിലെ 1,000 ഗോളുകൾ എന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണ്. നിലവിൽ 979 ഗോളുകളാണ് അദ്ദേഹം നേടിയത്. സെപ്റ്റംബർ 24-ന് വെയിൽസിനെതിരെയാണ് സ്വന്തം തട്ടകത്തിലാണ് പോർച്ചുഗലിന്റെ നേഷൻസ് ലീഗ് മത്സരം ആരംഭിക്കുന്നത്. തുടർന്ന് സെപ്റ്റംബർ 27-ന് നോർവേയുമായും, ഒക്ടോബർ 1-ന് ഡെൻമാർക്കുമായി എവേ മത്സരങ്ങളുണ്ട്. ഒക്ടോബർ 4-ന് പോർച്ചുഗൽ നോർവേയെ നേരിടും. ടീം അംഗങ്ങള്‍ ഗോൾകീപ്പർമാർ: ഡിയോഗോ കോസ്റ്റ, റൂയി സിൽവ, സാമുവൽ സോറസ് ഡിഫൻഡർമാർ: ഗോർകാലോ ഇനാസിയോ, റെനാറ്റോ വീഗ, റൂബൻ ഡയസ്, ടോമസ് അറൗജോ, ജോവോ കാൻസലോ, ഡിയോഗോ ദലോട്ട്, നുനോ തവാരസ്, നുനോ മെൻഡസ് മിഡ്ഫീൽഡർമാർ: ബ്രൂണോ ഫെർണാണ്ടസ്, ജോവോ പാൽഹിൻഹ, റൂബൻ നെവെസ്, ജോവോ നെവ്സ്, വിറ്റിൻഹ, ബെർണാഡോ സിൽവ ഫോർവേഡ്സ്: ക്രിസ്റ്റ്യാനോ റൊണാൾഡോ, ഫാബിയോ സിൽവ, ട്രിൻകാവോ, ഫ്രാൻസിസ്കോ കോൺസെക്കാവോ, ഗോങ്കലോ റാമോസ്, ജോവോ ഫെലിക്സ്, പെഡ്രോ നെറ്റോ, റാഫേൽ ലിയോ

Tap to read more
Ronaldo Record: തുടർച്ചയായ 25-ാം സീസണിലും ഗോൾ, ചരിത്രനേട്ടവുമായി റൊണാൾഡോ

Ronaldo Record: തുടർച്ചയായ 25-ാം സീസണിലും ഗോൾ, ചരിത്രനേട്ടവുമായി റൊണാൾഡോ

ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ ഫുട്ബോൾ കരിയറിൽ മറ്റൊരു ചരിത്ര നേട്ടം സ്വന്തമാക്കി. തുടർച്ചയായ 25 സീസണുകളിൽ ഗോൾ നേടുന്ന ആദ്യ ഫുട്ബോൾ താരമായി റൊണാൾഡോ മാറി. സൗദി പ്രോ ലീഗിൽ അൽ റിയാദിനെതിരെ നടന്ന മത്സരത്തിൽ അൽ നസ്റിനായി ഗോൾ നേടിയതോടെയാണ് റൊണാൾഡോ ഈ നേട്ടം സ്വന്തമാക്കിയത്. അൽ നസ്ർ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് മത്സരം വിജയിച്ചത്. മത്സരത്തിന്റെ 62-ാം മിനിറ്റിലാണ് അബ്ദുള്ള അൽ ഹംദാനു പകരക്കാരനായി റൊണാൾഡോ കളിക്കളത്തിലെത്തിയത്. തുടർന്ന് 21-ാം മിനിറ്റിൽ റൊണാൾഡോ ഗോൾ നേടി. റൊണാൾഡോയുടെ ഗോൾ 2026-2027 സീസണിലെ തന്റെ ആദ്യ ലീഗ് ഗോളാണ് റൊണാൾഡോ അൽ നസറിന് നേടിക്കൊടുത്തത്. തുടർച്ചയായ 24 സീസണുകളിൽ (1999-2000 മുതൽ 2022-2023) ഗോൾ നേടിയ സ്ലാട്ടൻ ഇബ്രാഹിമോവിച്ചിന്റെ റെക്കോർഡിനെ പിന്തള്ളിയാണ് റൊണാൾഡോ 25 സീസണുകളിലെ ഗോൾവേട്ട പൂർത്തിയാക്കിയത്. സ്പോർട്ടിങ്, മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്, യുവന്റസ്, അൽ നസർ എന്നീ ടീമുകളിലെല്ലാം കളിച്ച എല്ലാ സീസണുകളിലും റൊണാൾഡോ ഗോൾ നേടിയിട്ടുണ്ട്. 1,000 ഗോളുകളിലേക്ക് റൊണാൾഡോയുടെ അടുത്ത ലക്ഷ്യം 1,000 ഗോളുകളെന്ന നാഴികക്കല്ലാണ്. അൽ നസറിന് വേണ്ടി നേടിയ ഗോൾ ഉൾപ്പെടെ റൊണാൾഡോയുടെ കരിയറിലെ ഗോളുകളുടെ എണ്ണം 977 ആയി. റയൽ മാഡ്രിഡിനായി 450 ഗോളുകളും, മാഞ്ചസ്റ്റർ യുണൈറ്റഡിലെ രണ്ട് ഘട്ടങ്ങളിലായി 145 ഗോളുകളും, യുവന്റസിനായി 101 ഗോളുകളും, സ്പോർട്ടിംഗ് സി.പിക്കായി 5 ഗോളുകളും, അൽ നസറിനായി 130 ഗോളുകളുമാണ് റൊണാൾഡോ നേടിയത്. കൂടാതെ പോർച്ചുഗൽ ദേശീയ ടീമിനായി 146 ഗോളുകളും സൂപ്പർ താരം നേടി. ഇനി കളിക്കുമോ? റിട്ടയർമെൻറ് പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ സൂചന നൽകിയിരുന്നു. 2026-2027 സീസൺ തന്റെ പ്രൊഫഷണൽ ഫുട്ബോളിലെ അവസാന സീസൺ ആയിരിക്കുമെന്ന് പോർച്ചുഗീസ് താരം വെളിപ്പെടുത്തിയത്. ഒരു അഭിമുഖത്തിലാണ് 41-കാരൻ തന്റെ ഫുട്ബോളിന് ശേഷമുള്ള ജീവിതത്തെക്കുറിച്ചും താൻ അവശേഷിപ്പിക്കാൻ ആഗ്രഹിക്കുന്ന പാരമ്പര്യത്തെക്കുറിച്ചും വ്യക്തമാക്കിയത്. നിലവിൽ ഔദ്യോഗികമായി വിരമിക്കുന്ന തീയതി റൊണാൾഡോ പ്രഖ്യാപിച്ചിട്ടില്ല. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Ronaldo Retirement: 'ഇത് എന്റെ അവസാന വർഷം', കരിയറിന് വിരാമമിടാൻ ഒരുങ്ങി ക്രിസ്റ്റ്യാനോ റൊണാൾഡോ

Ronaldo Retirement: 'ഇത് എന്റെ അവസാന വർഷം', കരിയറിന് വിരാമമിടാൻ ഒരുങ്ങി ക്രിസ്റ്റ്യാനോ റൊണാൾഡോ

റിട്ടയർമെൻറ് പ്രഖ്യാപനവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ. 2026-2027 സീസൺ തന്റെ പ്രൊഫഷണൽ ഫുട്ബോളിലെ അവസാന സീസൺ ആയിരിക്കുമെന്ന് പോർച്ചുഗീസ് താരം വെളിപ്പെടുത്തി. വോഗിന് നൽകിയ ഒരു അഭിമുഖത്തിലാണ് 41-കാരൻ തന്റെ ഫുട്ബോളിന് ശേഷമുള്ള ജീവിതത്തെക്കുറിച്ചും താൻ അവശേഷിപ്പിക്കാൻ ആഗ്രഹിക്കുന്ന പാരമ്പര്യത്തെക്കുറിച്ചും വ്യക്തമാക്കിയത്. എന്നാൽ നിലവിൽ ഔദ്യോഗികമായി വിരമിക്കുന്ന തീയതി റൊണാൾഡോ പ്രഖ്യാപിച്ചിട്ടില്ല. 'ഇത് ഒരുപക്ഷേ എന്റെ ഫുട്ബോളിലെ അവസാന വർഷമായിരിക്കാം, ഞാൻ ഒരു മികച്ച പാരമ്പര്യം അവശേഷിപ്പിക്കാൻ ആഗ്രഹിക്കുന്നു.' പക്ഷെ ഇക്കാര്യത്തിൽ താരം ഔദ്യോഗികമായി സ്ഥിരീകരണം നടത്തിയിട്ടില്ല. പക്ഷെ അദ്ദേഹം കരിയറിന്റെ അവസാനത്തിലേക്ക് എത്തിയെന്ന രീതിയിൽ കൃത്യമായ സൂചനകൾ നൽകുന്നുണ്ട്. സ്പോർട്ടിംഗ് സി.പി, മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്, യുവന്റസ്, അൽ-നാസർ എന്നീ ക്ലബ്ബുകളിലായി ഏകദേശം 25 വർഷത്തോളമാണ് റൊണാൾഡോയുടെ പ്രൊഫഷണൽ കരിയർ നീണ്ടുനിൽക്കുന്നത്. ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും കൂടുതൽ നേട്ടങ്ങൾ റൊണാൾഡോ കൈവരിച്ചതും, ലോകപ്രശസ്ത കളിക്കാരിൽ ഒരാളായി അദ്ദേഹം പേരെടുത്തതും ഈ കാലയളവിലാണ്. കരിയർ അവസാനിപ്പിച്ച ശേഷം കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുക, കൂടുതൽ യാത്ര ചെയ്യുക, തനിക്ക് എറെ ഇഷ്ടമുള്ള പാഡെൽ (Padel) കാണുക എന്നിവ ചെയ്യുമെന്ന് റൊണാൾഡോ പറഞ്ഞു. ഫുട്ബോൾ തന്റെ ജീവിതത്തിൽ മുൻപത്തേതുപോലെ ആധിപത്യം പുലർത്താത്ത സമയത്ത് താനും കുടുംബവും ഒരുമിച്ച് നേടുന്ന നേട്ടങ്ങൾ ആസ്വദിക്കാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അൽ-നസറിനായി സജീവമായി കളിക്കുന്ന റൊണാൾഡോ, സൗദി പ്രോ ലീഗിലെ ഒരു പ്രധാന സാന്നിധ്യമാണ്. അഞ്ച് ബാലൺ ഡി ഓർ പുരസ്കാരങ്ങളും അഞ്ച് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും നേടിയിട്ടുള്ള അദ്ദേഹത്തിന്റെ കരിയറിൽ റയൽ മാഡ്രിഡിനായി കളിച്ച 438 മത്സരങ്ങളിൽ നിന്ന് 451 ഗോളുകൾ നേടിയെന്ന റെക്കോർഡുണ്ട്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Who is Georgina Rodriguez: അന്ന് സെയിൽസ് അസിസ്റ്റന്റ് ഇന്ന് റൊണാൾഡോയുടെ ഭാര്യ: ആരാണീ ജോർജീന റോഡ്രിഗസ്?

Who is Georgina Rodriguez: അന്ന് സെയിൽസ് അസിസ്റ്റന്റ് ഇന്ന് റൊണാൾഡോയുടെ ഭാര്യ: ആരാണീ ജോർജീന റോഡ്രിഗസ്?

പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ വിവാഹിതനായി. തന്റെ പങ്കാളിയായ ജോർജീന റോഡ്രിഗസുമായുള്ള 10 വർഷത്തെ ഒരുമിച്ചുള്ള ജീവിതത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. ഓഗസ്റ്റ് 11 ന് അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. കാസ്കെയ്സിൽ വെച്ച് നടന്ന വിവാഹനിശ്ചയത്തിന് ശേഷം കൃത്യം ഒരു വർഷത്തിന് ശേഷമാണ് വിവാഹം നടന്നത്. അഞ്ച് മക്കളാണ് ദമ്പതിമാർക്ക്. ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ചതായ ഒരു ഫുട്ബോൾ കളിക്കാരന്റെ വിവാഹം എന്നതിനപ്പുറം 32 വയസുകാരിയായ ജോർജീനയ്ക്കും പറയാൻ യോഗ്യതകൾ എറെയാണ്. സെയിൽസ് അസിസ്റ്റന്റായി ജോലി ചെയ്ത് ആരംഭിച്ച അവരുടെ കരിയർ ഇന്ന് കോടിക്കണക്കിന് ഡോളർ മൂല്യമുള്ള ഒരു സാമ്രാജ്യം കെട്ടിപ്പടുത്തിട്ടുണ്ട്. കേവലം തന്റെ പങ്കാളിയുടെ പേരിനൊപ്പം മാത്രമല്ല ജോർജീന ഇന്ന് അറിയപ്പെടുന്നത്. ആരാണ് ശരിക്കും ജോർജീന റോഡ്രിഗസ്? അർജന്റീനയിലെ ബ്യൂണസ് ഐറിസിൽ ജനിച്ച ജോർജീന സ്പെയിനിലെ വടക്കുകിഴക്കൽ പട്ടണമായ ജാക്കയിലാണ് തന്റെ ബാല്യകാലം ചെലവഴിച്ചത്. കുട്ടിക്കാലാം മുതൽ തന്നെ നൃത്തത്തോട് ജോർജീനയ്ക്ക് വളരെ താല്പര്യമുണ്ടായിരുന്നു അങ്ങനെ ബാലെ (Ballet) അഭ്യസിച്ചു. പക്ഷെ സാമ്പത്തിക ബുദ്ധിമുട്ട് കാരാണം നൃത്തം തുടരാൻ സാധിച്ചില്ല. മുന്നോട്ടുള്ള നല്ല ജീവിതത്തിനായി അവർ ഇംഗ്ലണ്ടിലെ ബ്രിസ്റ്റോളിലേക്ക് താമസം മാറി. അവിടെ അവർ ഒരു ആയയായി ജോലി ചെയ്ത് ഇംഗ്ലീഷ് പഠിക്കാൻ ആരംഭിച്ചു. പിന്നീട് സ്പെയിനിലേക്ക് മടങ്ങിയെത്തി മാഡ്രിഡിൽ സ്ഥിരതാമസമാക്കി. ഫാഷൻ രംഗത്ത് കരിയർ കെട്ടിപ്പടുക്കുന്നതിനായി ജോർജീന തീരുമാനിച്ചു. ജോർജീനയുടെ ജീവിതത്തിൽ വഴിത്തിരിവായത് 2016 ആണ്. അന്ന് അവർ സ്പെയിനിലെ ഗുച്ചി സ്റ്റോറിൽ മിനിമം വേതനത്തിൽ സെയിൽസ് അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്നു. സ്റ്റോറിൽവെച്ച് അവർ ഒരു ദിവസം റൊണാൾഡോയെ കണ്ടുമുട്ടി. അന്ന് റയൽ മാഡ്രിഡിനായി കളിക്കുകയായിരുന്നു റൊണാൾഡോ. പിന്നീട് അവരുടെ സൗഹൃദം പ്രണയമായി. പല സ്ഥലങ്ങളിലും ഇവർ ഒരുമിച്ച് എത്താൻ തുടങ്ങി. വലിയ രീതിയിൽ പാപ്പരാസികൾ ജോർജീനയുടെ പുറകെപോയി. ജോലി ഉപേക്ഷിക്കേണ്ട രീതിയിലേക്ക് ഇവർ ജോർജീനയെ പിന്തുടർന്നു. ഒടുവിൽ ജോർജീന തന്റെ കരിയർ മോഡലിംഗിലേക്ക് വഴിതിരിച്ചുവിട്ടു. വളരെ എളുപ്പത്തിൽ തന്നെ അന്താരാഷ്ട്ര മോഡലിംഗ് വേദി ജോർജീനയ്ക്കായി തുറന്നുനൽകി. മെറ്റ് ഗാലയിലെ റെഡ് കാർപ്പെറ്റായിരുന്നു അരങ്ങേറ്റത്തിനുള്ള ആദ്യവേദി. വെറ്റ്മെന്റ്സ് (Vetements) പോലുള്ള പ്രശസ്തമായ ബ്രാൻഡുകൾക്കായി ജോർജീന പാരിസ് ഫാഷൻ വീക്കിൽ റാംപിൽ നടന്നു. ഗെസ് (Guess) ജീൻ പോൾ ഗോട്ടിയർ (Jean Paul Gaultier) ലോറിയൽ (L'Oreal) തുടങ്ങിയ അന്താരാഷ്ട്ര ബ്രാൻഡുകളുടെ പരസ്യ കാമ്പെയിനുകൾ അവർ വർഷങ്ങളായി ചെയ്യുന്നുണ്ട് . 10 മില്ല്യൺ ഡോളറിന്റെ മുകളിലുള്ള ആസ്തി (Net Worth) ഇന്ന് ജോർജീനയ്ക്കുണ്ട്. മോഡലിംഗ് മാത്രമല്ല ജോർജീനയുടെ വരുമാനമാർഗം. കാഷ്വൽ, അത്‍ലീഷൻ വസ്ത്രങ്ങൾ ഉൾപ്പെടുന്ന സ്വന്തം ഫാഷൻ ബ്രാൻഡായ ഓം ബൈ ജി (OM by G) എന്നിവയുമുണ്ട്. മിമോവ (Mimoa) എന്ന ജീവിതശൈലിക്കായി ദുബായിൽ നിന്ന് പുറത്തിറക്കിയ വസ്ത്ര ബ്രാൻഡ്. ഇൻസ്പാരിയ ഹെയർ കമ്പനി (Insparya Hair Company) എന്ന പേരിൽ യൂറോപ്പിലുടനീളമുള്ള ഹെയർ ട്രാൻസ്പ്ലാന്റ് ക്ലിനിക്കുകളുടെ ശ്യംഖലയെല്ലാം ജോർജീനയുടെയും റൊണാൾഡോയുടെയും ഉടമസ്ഥതയിലാണ്. ഐ ആം ജോർജീന (I Am Georgina) എന്ന പേരിൽ നെറ്റ്ഫ്ലിക്സ് റിയാലിറ്റി ഡോക്യൂസിരീസ് നടക്കുന്നുണ്ട്. മൂന്ന് വിജയകരമായ സീസണുകൾ ഷോ പിന്നിട്ടു. സാധാരണ റീട്ടെയിൽ ജീവനക്കാരിയിൽ നിന്ന് അന്താരാഷ്ട്ര തലത്തിൽ എത്തിയ അവരുടെ വളർച്ചയാണ് ഐ ആം ജോർജീന തുറന്നുകാണിക്കുന്നത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more