iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Emirates Group Recruitment: എമിറേറ്റ്സ് ഗ്രൂപ്പിൽ തൊഴിൽ നേടാൻ മികച്ച അവസരം

Emirates Group Recruitment: എമിറേറ്റ്സ് ഗ്രൂപ്പിൽ തൊഴിൽ നേടാൻ മികച്ച അവസരം

ദുബൈ: എമിറേറ്റ്സ് ഗ്രൂപ്പിൽ തൊഴിൽ നേടാൻ മികച്ച അവസരങ്ങൾ ഒരുങ്ങിയിരിക്കുകയാണ്. നൂറിലേറെ തൊഴിൽ അവസരങ്ങളാണ് എമിറേറ്റ്സ് ഗ്രൂപ്പിൽ ഇറങ്ങിയിരിക്കുന്നത്. എമിറേറ്റ്‌സിന്റെ വ്യോമയാന, കോര്‍പറേറ്റ് വിഭാഗങ്ങളിലായി വിവിധ തസ്തികകളിലേക്കാണ്‌ നിയമനം. പരിചയ സമ്പന്നരായ പ്രഫഷനലുകള്‍ക്കൊപ്പം എന്‍ട്രി ലെവല്‍ ഉദ്യോഗാര്‍ത്‌ഥികള്‍ക്കും ജോലിക്ക് അവസരമുണ്ട്. എന്‍ജിനീയറിങ് ആന്‍ഡ് മെയിന്റനന്‍സ്, ഐടി, എയര്‍പോര്‍ട്ട് ഓപ്പറേഷന്‍സ്, ലോജിസ്റ്റിക്‌സ്, കസ്റ്റമര്‍ സര്‍വീസ് ഹ്യൂമന്‍ റിസോഴ്‌സസ് തുടങ്ങി വിവിധ മേഖലകളിലേക്കാണ് ഒഴിവുകള്‍ വന്നിരിക്കുന്നത്. അപേക്ഷിക്കേണ്ടത് എമിറേറ്റ്‌സ് ഗ്രൂപ്പിന്റെ കരിയര്‍ പോര്‍ട്ടല്‍ വഴിയാണ്‌. പോസ്റ്റും ഉദ്യോഗാർത്ഥിയുടെ പരിചയസമ്പത്തും അനുസരിച്ച് ആകര്‍ഷകമായ ശമ്പളമാണ് ഓഫർ ചെയ്യുന്നത്. വിവിധ തസ്തികകളിലെ ആനുകൂല്യങ്ങളില്‍ നികുതിയില്ലാത്ത ശമ്പളം, താമസസൗകര്യം അല്ലെങ്കില്‍ ഹൗസിങ് അലവന്‍സ്, വര്‍ഷത്തില്‍ വിമാന ടിക്കറ്റുകള്‍, സമഗ്ര മെഡിക്കല്‍ ഇന്‍ഷുറന്‍സ്, ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും യാത്രാ ആനുകൂല്യങ്ങള്‍ എന്നിയും ഉള്‍പ്പെടും. ഏറ്റവും കൂട്ട്അഹ്ൽ ശമ്പളം പൈലറ്റ് പോസ്റ്റിനാണ്. വാർഷിക പേക്കേജ് ഇവർക്ക് ഏകദേശം 3 കോടിയിലേറെ അതായത് 12 ലക്ഷം ദിർഹം വരെയാണ്. ശരാശരി 85 മണിക്കൂര്‍ പ്രതിമാസം പറക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ഏകദേശം 5.75 ലക്ഷം ദിര്‍ഹം ഇവർക്ക് വാര്‍ഷിക ശമ്പളം ലഭിക്കും. ഇത് കൂടാതെ പാക്കേജിൽ കമ്പനിയുടെ താമസ സൗകര്യം, പരമാവധി മൂന്ന് കുട്ടികള്‍ക്ക് വിദ്യാഭ്യാസ അലവന്‍സ്, യോഗ്യരായ കുടുംബാംഗങ്ങള്‍ക്ക് ബിസിനസ് ക്ലാസ് വാര്‍ഷിക യാത്രാ സൗകര്യം, 42 ദിവസത്തെ വാര്‍ഷിക അവധി, എന്നിവയുമുണ്ട്. ഇവർക്ക് റിട്ടയര്‍മെന്റ് സേവിങ്‌സ് സംഭാവന, സമഗ്ര ഇന്‍ഷുറന്‍സ് പരിരക്ഷ, കമ്പനിയുടെ പ്രകടനത്തിന് വിധേയമായി വാര്‍ഷിക ലാഭവിഹിതം എന്നിവയ്ക്കും അര്‍ഹതയുണ്ടാകും. എമിറേറ്റ്‌സ് ഗ്രൂപ്പ് നാഷനല്‍ കാഡറ്റ് പൈലറ്റ് പ്രോഗ്രാമിലേക്കുള്ള നിയമനവും തുടരുന്നുണ്ട്. പരിശീലനത്തിന്റെ വിവിധ ഘട്ടങ്ങളില്‍ വ്യത്യസ്ത ശമ്പളമാണ് ലഭിക്കുക. നികുതിയില്ലാത്ത ശമ്പളമാണ് ക്യാബിന്‍ ക്രൂ ജീവനക്കാര്‍ക്ക് ലഭിക്കുന്നത്. പ്രതിമാസ അടിസ്ഥാന ശമ്പളം 4,980 ദിര്‍ഹം. ഇതിന് പുറമെ ഓരോ ഫ്‌ലൈറ്റ് മണിക്കൂറിനും 69.60 ദിര്‍ഹം ഫ്‌ലൈയിങ് പേയും ലഭിക്കും. ശരാശരി പ്രതിമാസ ഫ്‌ലൈയിങ് മണിക്കൂറുകളുടെ അടിസ്ഥാനത്തില്‍ ആകെ പ്രതിമാസ വരുമാനം ഏകദേശം 11,000 ദിര്‍ഹം വരും. ലേഓവര്‍ സമയത്തെ ഭക്ഷണ അലവന്‍സ്, ഹോട്ടല്‍ താമസം, വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള ഗതാഗത സൗകര്യം എന്നിവയും കമ്പനി തന്നെ നല്‍കുകായും ചെയ്യും.

Tap to read more
Short Videos

emirates : യാത്രക്കാർക്ക് പുതിയ ഇളവുകൾ പ്രഖ്യാപിച്ച് എമിറേറ്റ്സ് എയർലൈൻസ്

@ZeeMalayalam39d ago
#Emirates Group
Videos

emirates : പ്രവാസികൾക്ക് ലോട്ടറി; വിമാന ടിക്കറ്റ് തീയതി സൗജന്യമായി മാറ്റാം

@ZeeMalayalam39d ago
#Emirates Group