iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
14Todays Horoscope: മിഥുന രാശിക്കാർക്ക് കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും; ചിങ്ങ രാശിക്കാരുടെ ആഗ്രഹം പൂർത്തീകരിക്കാൻ കഴിയും; ഇന്നത്തെ ദിനം എങ്ങനെ?

Todays Horoscope: മിഥുന രാശിക്കാർക്ക് കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും; ചിങ്ങ രാശിക്കാരുടെ ആഗ്രഹം പൂർത്തീകരിക്കാൻ കഴിയും; ഇന്നത്തെ ദിനം എങ്ങനെ?

Tap to view gallery
Guru Pradosh Vrat 2026: ഗുരുപ്രദോഷ വ്രതം ഈ മാസം എന്നാണ്? തിയതിയും സമയവും പൂജാവിധികളും അറിയാം

Guru Pradosh Vrat 2026: ഗുരുപ്രദോഷ വ്രതം ഈ മാസം എന്നാണ്? തിയതിയും സമയവും പൂജാവിധികളും അറിയാം

ഹിന്ദുമത വിശ്വാസ പ്രകാരം, പ്രദോഷ വ്രതത്തിന് വലിയ പ്രാധാന്യമുണ്ട്. ഈ ദിവസം ശിവ ഭഗവാനെയും പാർവതീ ദേവിയെയും ആരാധിക്കുന്നതിനാണ് സമർപ്പിച്ചിരിക്കുന്നത്. എല്ലാ മാസവും ശുക്ല പക്ഷത്തിൻറെയും കൃഷ്ണ പക്ഷത്തിൻറെയും പതിമൂന്നാം ദിവസമാണ് ഗുരുപ്രദോഷ വ്രതം ആചരിക്കുന്നത്. പ്രദോഷ വ്രത സമയം, ശിവഭഗവാനെയും പാർവതീ ദേവിയെയും ആരാധിക്കുന്നത് സന്തോഷം, സമാധാനം, സമൃദ്ധി എന്നിവ നൽകുമെന്നാണ് വിശ്വാസം. സെപ്തംബറിൽ രണ്ടാം പ്രദോഷ വ്രതം എപ്പോഴാണ് ആചരിക്കുന്നതെന്നും ശുഭകരമായ സയമം, പൂജാ വിധികൾ എന്നിവയും അറിയാം. ഗുരുപ്രദോഷ വ്രതം 2026 സെപ്തംബർ മാസത്തിലെ രണ്ടാമത്തെ പ്രദോഷ വ്രതം സെപ്തംബർ 24 വ്യാഴാഴ്ചയാണ് വരുന്നത്. പ്രദോഷ വ്രത ദിനത്തിൽ ശിവഭഗവാനെ ആരാധിക്കുന്നത് വഴി ഭക്തർക്ക് ശിവൻറെ അനുഗ്രഹങ്ങൾ ലഭിക്കും. ഈ വ്രതത്തിൻറെ ഫലമായി ജീവിതത്തിൽ സന്തോഷം, സമൃദ്ധി, സമാധാനം എന്നിവ ഉണ്ടാകും. ഈ മാസത്തോ പ്രദോഷ വ്രതം വ്യാഴാഴ്ച വരുന്നതിനാൽ ഗുരു പ്രദോഷ വ്രതം എന്നുവിളിക്കുന്നു. ഈ ദിവസം ആരാധന നടത്തുന്നത് ഗുരു ബൃഹസ്പതി ദേവൻറെയും ശിവൻറെയും അനുഗ്രഹങ്ങൾ ഒരു പോലെ ലഭിക്കാൻ ഇടയാക്കും. ഭദ്രപദ മാസത്തിലെ ശുക്ല പക്ഷത്തിലെ ത്രയോദശി തിഥിയിലെ വ്യാഴാഴ്ചയാണ് ഈ പ്രദോഷ വ്രതം വരുന്നത്. തിഥിയും ശുഭ മുഹൂർത്തവും തിയതി- 24 സെപ്തംബർ ത്രയോദശി തിഥി ആരംഭം- സെപ്തംബർ 23ന് രാത്രി 10.50ന് ത്രയോദശി തിഥി അവസാനിക്കുന്നത്- സെപ്തംബർ 24ന് രാത്രി 11.18ന് പ്രദോഷകാലം (ആരധനാ സമയം)- 6.16 മുതൽ 8.39 വരെ ആരാധനാ രീതി ഗുരുപ്രദോഷ ദിനത്തിൽ രാവിലെ ഉണർന്ന് കുളിച്ച് വെളുത്ത വസ്ത്രം ധരിക്കുക. ശിവഭഗവാനെയും പാർവതീ ദേവിയെയും ധ്യാനിച്ച് ഉപവാസം ആരംഭിക്കുക പൂജകൾ നടത്തുകയും ഉപവാസം അനുഷ്ഠിക്കുകയും ചെയ്യുക പ്രദോഷ കാലത്ത് വൈകുന്നേരം വീണ്ടും കുളിച്ച് ആരാധനാസ്ഥലം വൃത്തിയാക്കുക ശിവ ഭഗവാൻറെയും പാർവതീ ദേവിയുടെയും വിഗ്രഹങ്ങൾ സ്ഥാപിക്കുക ശിവലിംഗത്തെയും ആരാധിക്കുക വെള്ളവും പാലും അർപ്പിച്ച് പൂജകൾ തുടരാം പൂക്കൾ, അക്ഷത്, ചന്ദനം, പഴങ്ങൾ എന്നിവ അർപ്പിക്കാം പൂജയ്ക്കിടെ ശിവമന്ത്രങ്ങൾ ജപിക്കുകയും ശിവ ചാലിസ ചൊല്ലുകയും ചെയ്യാം അവസാനമായി ശിവ ഭഗവാനെയും പാർവതീ ദേവിയെയും ആരതി ചെയ്ത് ആഗ്രഹ പൂർത്തീകരണത്തിനായി പ്രാർഥിക്കാം ആരതിയുഴിഞ്ഞ് പൂജകൾ പൂർത്തിയാക്കാം പ്രദോഷ ദിനത്തിൽ ആത്മാത്ഥമായി ശിവ ഭഗവാനെയും പാർവതീ ദേവിയെയും ആരാധിക്കുന്നത് ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റപ്പെടാൻ സഹായിക്കും. ജീവിതത്തിൽ എല്ലാ ഐശ്വര്യവും ഉണ്ടാകും. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
3Horoscope September 17: ഓരോ രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെ? സമ്പൂർണ രാശിഫലം അറിയാം

Horoscope September 17: ഓരോ രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെ? സമ്പൂർണ രാശിഫലം അറിയാം

Tap to view gallery
15Todays Horoscope: കർക്കടക രാശിക്കാർക്ക് സമ്മിശ്ര ദിനം; ധനു രാശിക്കാർക്ക് ലക്ഷ്യ നേട്ടങ്ങൾ; ഇന്നത്തെ ദിനം എങ്ങനെ?

Todays Horoscope: കർക്കടക രാശിക്കാർക്ക് സമ്മിശ്ര ദിനം; ധനു രാശിക്കാർക്ക് ലക്ഷ്യ നേട്ടങ്ങൾ; ഇന്നത്തെ ദിനം എങ്ങനെ?

Tap to view gallery
Lord Ganesha: എന്തുകൊണ്ടാണ് ഗണപതിക്ക് തുളസി അർപ്പിക്കാത്തത്? ആ കഥ

Lord Ganesha: എന്തുകൊണ്ടാണ് ഗണപതിക്ക് തുളസി അർപ്പിക്കാത്തത്? ആ കഥ

ഭദ്രപദ മാസത്തിലെ ശുക്ലപക്ഷ ചതുർഥി തിഥിയിലാണ് ഗണേശോത്സവത്തിന് തുടക്കമാകുന്നത്. രാജ്യമെങ്ങും ഗണേശോത്സവത്തിൻറെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഗണേശ പൂജയിൽ കറുകപ്പുല്ല്, മോദകം, ചുവന്ന പുഷ്പങ്ങൾ എന്നിവ അർപ്പിക്കുന്നത് സവിശേഷമാണെന്ന് കരുതപ്പെടുമ്പോഴും തുളസി ഉപയോഗിക്കുന്നത് ശാസ്ത്രവിധിയനുസരിച്ച് നിഷിധമാണ്. ഇതിന് പിന്നിലെ വിശ്വാസം എന്താണെന്ന് അറിയാം. ഈ വർഷം ഭദ്രപദ ശുക്ല ചതുർഥി തിഥി സെപ്തംബർ 14 തിങ്കളാഴ്ച രാവിലെ 7.6ന് ആരംഭിച്ച് സെപ്തംബർ 15ന് ചൊവ്വാഴ്ച രാവിലെ 7.44ന് ആണ് അവസാനിക്കുന്നത്. ഉച്ച സമയത്താണ് ഭഗവാൻ ഗണേശൻ ജനിച്ചതെന്നാണ് വിശ്വാസം. അതിനാൽ സെപ്തംബർ 14ന് ആണ് ഈ വർഷം ഗണേശ ചതുർത്ഥി ആഘോഷിക്കുന്നത്. ഈ ദിവസം ഗണപതി ഭഗവാൻറെ വിഗ്രഹം പ്രതിഷ്ഠിച്ച് പൂജകൾ ചെയ്യുന്നത് അതിവിശേഷമാണെന്ന് വിശ്വസിക്കുന്നു. ഒരിക്കൽ ഗണപതി ഭഗവാൻ നദീതീരത്ത് ധ്യാനത്തിൽ മുഴുകിയിരിക്കുകയായിരുന്നു. ആ സമയം അവിടെ എത്തിയ തുളസീ ദേവി ഭഗവാൻറെ ചൈതന്യത്തിൽ ആകൃഷ്ടയാകുകയും ഭഗവാനെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുകയും ചെയ്തു. വിവാഹാഭ്യർഥന നടത്തുന്നതിനായി ദേവി ഭഗവാൻറെ ധ്യാനം തടസപ്പെടുത്തി. ധ്യാനത്തിൽ നിന്നുണർന്ന ഗണപതി ഭഗവാൻറെ മുന്നിൽ തുളസീദേവി തൻറെ ആഗ്രഹം അറിയിച്ചു. എന്നാൽ, താൻ ബ്രഹ്മചാരിയാണെന്ന് ചൂണ്ടിക്കാട്ടി ഭഗവാൻ ഈ വിവാഹ വാഗ്ദാനം വിനയപൂർവ്വം നിരസിച്ചു. രോഷാകുലയായ ദേവി ഭഗവാന് ഇഷ്ടത്തിന് വിപരീതമായി രണ്ട് വിവാഹങ്ങൾ നടക്കുമെന്ന് ശപിച്ചു. ശാപത്തിൽ ക്രുദ്ധനായ ഭഗവാൻ തുളസീദേവിയെ ഒരു അസുരൻറെ ഭാര്യയായി മാറുമെന്ന് തിരികെ ശപിച്ചു. ഒരു അസുരൻറെ ഭാര്യയാകേണ്ടി വരുമെന്ന ശാപം കേട്ടതോടെ തുളസീദേവിയുടെ കോപം ശമിക്കുകയും തൻറെ തെറ്റ് മനസ്സിലാക്കി ഭഗവാനോട് ക്ഷമാപണം നടത്തുകയും ചെയ്തു. ദേവിയുടെ ക്ഷമാപണത്തിൽ മനസ്സലിഞ്ഞ ഭഗവാൻ കലിയുഗത്തിൽ മോക്ഷദായിനിയായും വിഷ്ണുഭഗവാനും കൃഷ്ണഭഗവാനും ഏറ്റവും പ്രിയപ്പെട്ടവളായി മാറുമെന്നും അനുഗ്രഹിച്ചു. എന്നാൽ, അതോടൊപ്പം തൻറെ പൂജകളിൽ തുളസിയിലകൾ ഒരിക്കലും ഉപയോഗിക്കരുതെന്ന നിബന്ധനയും ഭഗവാൻ വച്ചു. ഈ പുരാണ പശ്ചാത്തലം ഉള്ളതുകൊണ്ടാണ് ഗണേശ ചതുർഥിയിലോ മറ്റ് ഗണേശ പൂജകളിലോ തുളസി അർപ്പിക്കാത്തത്. ഗണപതി ഭഗവാൻറെ കൃപ ലഭിക്കുന്നതിനായി പൂജകളിൽ എപ്പോഴും പച്ചക്കറുക മാത്രമാണ് സമർപ്പിക്കേണ്ടത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Astrology: ആൽമരപ്രദക്ഷിണത്തിലൂടെ സർവ്വശ്വൈര്യം; എത്ര തവണ പ്രദക്ഷിണം വയ്ക്കണം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവ

Astrology: ആൽമരപ്രദക്ഷിണത്തിലൂടെ സർവ്വശ്വൈര്യം; എത്ര തവണ പ്രദക്ഷിണം വയ്ക്കണം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവ

ആൽമരത്തിന് ഹൈന്ദവ സംസ്കാരത്തിലും ബുദ്ധമതത്തിലും വലിയ പവിത്രതയാണ് കൽപ്പിച്ചുപോരുന്നത്. ത്രിമൂർത്തികളുടെ ചൈതന്യം കുടികൊള്ളുന്ന ഈ വൃക്ഷം ‘’വൃക്ഷരാജൻ'' എന്ന് ആദരിക്കപ്പെടുന്നു. ക്ഷേത്ര ദർശനം നടത്തുമ്പോൾ ഏഴ് തവണ ആൽമരത്തിനെ പ്രദക്ഷിണം വയ്ക്കുന്നത് വളരെ ശ്രേഷ്ഠമായി കരുതപ്പെടുന്നു. ഇതിൻറെ വേരിൽ ബ്രഹ്മാവും തണ്ടിൽ വിഷ്ണുവും മുകളിൽ പരമശിവനും വസിക്കുന്നുവെന്നാണ് ആത്മീയ വീക്ഷണത്തിൽ വിശ്വസിക്കപ്പെടുന്നത്. അതിനാൽ തന്നെ ആൽമരത്തിന് ചുറ്റും പ്രദക്ഷിണം വയ്ക്കുമ്പോൾ ‘’ മൂലതോ ബ്രഹ്മരൂപായ മധ്യതോ വിഷ്ണുരൂപിണേ അഗ്രതശ്ശിവരൂപായ വൃക്ഷരാജായ തേ നമഃ ‘’ എന്ന മന്ത്രം ജപിക്കുന്നത് മംഗളകരമാണ്. ശനിദശ, ഏഴരശനി, കണ്ടകശനി, അഷ്ടമശനി തുടങ്ങിയ ശനിദോഷങ്ങൾ അനുഭവിക്കുന്ന കാലയളവിൽ ദിവസേനയോ ശനിയാഴ്ചകളിലോ ആൽമരത്തെ വലംവയ്ക്കുന്നത് ദോഷപരിഹാരത്തിന് മികച്ച മാർഗമാണ്. പൊതുവെ രാവിലെയാണ് ആൽമരത്തിന് ചുറ്റും പ്രദക്ഷിണം ചെയ്യാറുള്ളത്. ഉച്ചയ്ക്ക് ശേഷം ഇത് ചെയ്യാറില്ല. ശ്രീബുദ്ധന് ജ്ഞാനോദയം ലഭിച്ചത് ബോധ്ഗയയിലെ ഒരു ആൽമരച്ചുവട്ടിൽ വച്ചായതിനാൽ ബുദ്ധമതവിശ്വാസികളും ഇതിനെ വിശുദ്ധമായാണ് കാണുന്നത്. കൂടാതെ എല്ലാ ആൽത്തറകളിലും ഗണപതി ഭഗവാൻറെ സാന്നിധ്യം ഉണ്ടെന്നും വിശ്വസിക്കപ്പെടുന്നു. ആത്മീയതയ്ക്കപ്പുറം പ്രകൃതിദത്തമായ ഒട്ടേറെ ആരോഗ്യഗുണങ്ങളും ആൽമരത്തിനുണ്ട്. അന്തരീക്ഷത്തിൽ നിന്ന് വലിയ അളവിൽ കാർബൺ ഡൈ ഓക്സൈഡ് വലിച്ചെടുത്ത് ധാരാളം ഓക്സിജൻ പുറത്തുവിടുന്നതിനാൽ ഇതൊരു സ്വാഭാവിക 'എയർ കൂളറായി' പ്രവർത്തിക്കുന്നു. അതിനാൽ തന്നെ ആൽമരച്ചുവട്ടിൽ ഇരുന്ന് ധ്യാനിക്കുന്നതും സൂര്യനമസ്കാരം, മന്ത്രജപം എന്നിവ പരിശീലിക്കുന്നതും ശരീരത്തിനും മനസ്സിനും ഒരുപോലെ ഊർജ്ജവും ഉന്മേഷവും നൽകും. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Ganesh Chaturthi 2026: ഈ വർഷം ഗണേഷ് ചതുർത്ഥി സെപ്ംതബർ 13നോ 14നോ? കൃത്യമായ തിയതിയും പൂജാസമയവും അറിയാം

Ganesh Chaturthi 2026: ഈ വർഷം ഗണേഷ് ചതുർത്ഥി സെപ്ംതബർ 13നോ 14നോ? കൃത്യമായ തിയതിയും പൂജാസമയവും അറിയാം

ഈ വർഷത്തെ ഗണേശ ചതുർത്ഥി ഏത് ദിവസമാണ് ആഘോഷിക്കുന്നത് എന്നത് സംബന്ധിച്ച് ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. സെപ്തംബർ 13ന് ആണോ 14ന് ആണോ ഗണേശ ചതുർത്ഥി ആഘോഷം എന്നാണ് സംശയം. ഭാദ്രപാദ ശുക്ല ചതുർത്ഥി തിഥി സെപ്തംബർ 13 വൈകുന്നേരം ആരംഭിച്ച് സെപ്തംബർ 14 വരെ തുടരുന്നതാണ് ഈ ആശയക്കുഴപ്പത്തിന് കാരണം. ന്യൂഡൽഹിയിൽ ചതുർത്ഥി തിഥി സെപ്തംബർ 13ന് രാത്രി 8.36ന് ആരംഭിച്ച് സെപ്തംബർ 14ന് രാത്രി 9.14ന് അവസാനിക്കുന്നു. അതിനാൽ ഭക്തർ സെപ്തംബർ 14 തിങ്കളാഴ്ച ആണ് ഗണേശ ചതുർത്ഥിയായി കണക്കാക്കേണ്ടത്. സെപ്തംബർ 13ന് വൈകുന്നേരം തിഥി ആരംഭിക്കുന്നു എന്നതിനാൽ മാത്രം അന്നേദിവസം ഉത്സവദിനമായി കണക്കാക്കാനാകില്ല. ഹിന്ദു കലണ്ടർ നിർദേശിച്ചിട്ടുള്ള പ്രകാരമുള്ള ദിവസത്തിലാണ് ഗണേശ ചതുർഥി ആഘോഷിക്കുന്നത്. പകൽ സമയത്തുള്ള ശുഭ മുഹൂർത്തത്തിലാണ് ഇതിൻറെ പ്രധാന പൂജകൾ നടക്കുന്നത്. ഗണേഷ് ചതുർത്ഥി 2026 സെപ്തംബർ 14ന് ആഘോഷിക്കാനുള്ള കാരണം ഹിന്ദു മാസമായ ഭാദ്രപദത്തിലെ വെളുത്തപക്ഷത്തിലെ നാലാം ദിവസമായ ഭാദ്രപദ ശുക്ല ചതുർത്ഥിയിലാണ് ഗണേശ ചതുർത്ഥി ആഘോഷിക്കുന്നത്. ഹിന്ദു കലണ്ടർ ചന്ദ്രൻറെ ചലനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. അതിനാൽ ഗ്രിഗോറിയൻ കലണ്ടറിലെ ഇതിൻറെ തീയതി ഓരോ വർഷവും മാറിക്കൊണ്ടിരിക്കും. 2026ലെ ഗണേശ ചതുർത്ഥി തിഥി സെപ്തംബർ 13, 14 ദിവസങ്ങളിലായാണ് ആഘോഷിക്കുന്നത്. എന്നാൽ, പഞ്ചാംഗ പ്രകാരം ഉത്സവം സെപ്തംബർ 14ന് തിങ്കളാഴ്ചയാണ് നടക്കുന്നത്. ദൃക് പഞ്ചാംഗ പ്രകാരവും ന്യൂഡൽഹി, മുംബൈ തുടങ്ങിയ പ്രധാന നഗരങ്ങളിൽ സെപ്തംബർ 14ന് ആണ് ഗണേശ ചതുർത്ഥിയായി ആഘോഷിക്കുന്നത്. ഗണേഷ് ചതുർത്ഥി 2026; പൂജാ മുഹൂർത്തം ഗണേഷ് ചതുർത്ഥിയുടെ പ്രധാന പൂജകൾ മധ്യാഹ്ന (ഉച്ച) സമയത്താണ് നിർവ്വഹിക്കുന്നത്. ന്യൂഡൽഹിയിൽ സെപ്തംബർ 14ലെ പൂജാമുഹൂർത്തം ഉച്ചയ്ക്ക് 12.03 മുതൽ 2.31 വരെയാണ്. പ്രാദേശിക സൂര്യോദയവും ഭൂമിശാസ്ത്രപരമായ ഘടകങ്ങളും കണക്കിലെടുക്കുന്നതിനാൽ നഗരങ്ങൾക്കനുസരിച്ച് ഈ സയമത്തിൽ ചെറിയ മാറ്റങ്ങൾ വരാം. അതിനാൽ ഭക്തർ, സ്വന്തം നഗരത്തിലെ പഞ്ചാംഗം പരിശോധിക്കേണ്ടത് പ്രധാനമാണ്. പൂനെ, മുംബൈ, ന്യൂഡൽഹി എന്നീ നഗരങ്ങൾക്ക് ദൃക് പഞ്ചാംഗത്തി്ൽ വ്യത്യസ്ത പൂജാസമയങ്ങളാണ് നൽകിയിരിക്കുന്നത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
12Today's Horoscope: 12 രാശികൾക്കും ഇന്നത്തെ ദിവസം എങ്ങനെ? അറിയാം സമ്പൂർ രാശിഫലം

Today's Horoscope: 12 രാശികൾക്കും ഇന്നത്തെ ദിവസം എങ്ങനെ? അറിയാം സമ്പൂർ രാശിഫലം

Tap to view gallery
6Todays Horoscope: കർക്കടക രാശിക്കാർ ജാഗ്രത പാലിക്കുക; വൃശ്ചിക രാശിക്കാർക്ക് പുതിയ അവസരങ്ങൾ വരും; ഇന്നത്തെ ദിനം എങ്ങനെ? അറിയാം...

Todays Horoscope: കർക്കടക രാശിക്കാർ ജാഗ്രത പാലിക്കുക; വൃശ്ചിക രാശിക്കാർക്ക് പുതിയ അവസരങ്ങൾ വരും; ഇന്നത്തെ ദിനം എങ്ങനെ? അറിയാം...

Tap to view gallery