&imwidth=640&imheight=360)
Diffrence Between Independence Day And Republic Day: ഭാരതത്തിൽ എല്ലാ വർഷവും ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിനവും ജനുവരി 26 ന് റിപ്പബ്ലിക് ദിനവും വലിയ ആവേശത്തോടെയാണ് ആഘോഷിക്കുന്നത്. ഇവ രണ്ടും പ്രധാനപ്പെട്ട ദേശീയോത്സവങ്ങളാണ്. ഈ ദിവസങ്ങളിൽ സ്കൂളുകളിലും കോളേജുകളിലും സർക്കാർ സ്ഥാപനങ്ങളിലും വിവിധ സംഘടനകളിലും ത്രിവർണ്ണ പതാക ഉയർത്താറുണ്ട്. എങ്കിലും സ്വാതന്ത്ര്യദിനവും റിപ്പബ്ലിക് ദിനവും തമ്മിലുള്ള വ്യത്യാസം പലർക്കും അറിയില്ല എന്നതാണ് സത്യം. ശരിക്കും പറഞ്ഞാൽ ഇന്ത്യയുടെ ചരിത്രത്തിലെ വ്യത്യസ്തമായ രണ്ട് പ്രധാന സംഭവങ്ങളുമായി ബന്ധപ്പെട്ടതാണ് ഈ രണ്ടു ദിനങ്ങളും. അതുകൊണ്ടുതന്നെ ഈ രണ്ടു ദിവസങ്ങളിലും രാജ്യത്തുടനീളം ദേശഭക്തിയുടെ വികാരങ്ങൾ കൂടുതലായി കാണാം. എന്നാൽ ഇവയുടെ ചരിത്രപരമായ പ്രാധാന്യവും പാരമ്പര്യങ്ങളും വ്യത്യസ്തമാണ്. സ്വാതന്ത്ര്യദിനവും റിപ്പബ്ലിക് ദിനവും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് നമുക്ക് നോക്കാം... സ്വാതന്ത്ര്യദിനം എപ്പോൾ, എന്തുകൊണ്ട് ആഘോഷിക്കുന്നു? 1947 ആഗസ്റ്റ് 15 ന് ഇന്ത്യ ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യം നേടി. ഈ ചരിത്ര ദിനത്തിന്റെ ഓർമ്മയ്ക്കായിട്ടാണ് എല്ലാ വർഷവും ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിനമായി ആഘോഷിക്കുന്നത്. ഈ ദിനത്തിൽ രാജ്യത്തുടനീളം പതാക ഉയർത്തൽ ചടങ്ങുകൾ, ദേശഭക്തി പരിപാടികൾ, സാംസ്കാരിക പരിപാടികൾ എന്നിവ സംഘടിപ്പിക്കുന്നു. പ്രധാനമന്ത്രി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്യും. റിപ്പബ്ലിക് ദിനം എന്നാണ് ആഘോഷിക്കുന്നത്? ഇന്ത്യൻ ഭരണഘടന 1949 നവംബർ 26 ന് അംഗീകരിക്കപ്പെട്ടുവെങ്കിലും അത് 1950 ജനുവരി 26 നാണ് പ്രാബല്യത്തിൽ വന്നത്. ഇന്ത്യ ഒരു റിപ്പബ്ലിക്കായി മാറിയ ദിവസമാണിത്. അതിനാലാണ് എല്ലാ വർഷവും ജനുവരി 26 ന് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്. ഈ ദിവസം ന്യൂഡൽഹിയിൽ ഗംഭീരമായ റിപ്പബ്ലിക് ദിന പരേഡ് നടക്കുന്നു. അതിൽ ഇന്ത്യൻ കരസേന, വ്യോമസേന, നാവികസേന എന്നിവയ്ക്കൊപ്പം വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നിശ്ചല ദൃശ്യങ്ങളും അണിനിരക്കും. ഈ രണ്ടു ദിവസങ്ങളും തമ്മിലുള്ള വ്യത്യാസം എന്താണ്? ബ്രിട്ടീഷ് ഭരണത്തിൽ നിന്നും ഇന്ത്യ സ്വാതന്ത്ര്യമായ ചരിത്ര സംഭവത്തെ അനുസ്മരിക്കുന്ന ദിനമാണ് സ്വാതന്ത്ര്യദിനം. എന്നാൽ ഭരണഘടന അംഗീകരിക്കപ്പെട്ടതിന്റെയും ഇന്ത്യ ഒരു റിപ്പബ്ലിക്കായി മാറിയതിന്റെയും പ്രതീകമാണ് റിപ്പബ്ലിക് ദിനം. സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി ചെങ്കോട്ടയിൽ പതാക ഉയർത്തി രാജ്യത്തെ സംബോധന ചെയ്യുമ്പോൾ റിപ്പബ്ലിക് ദിനത്തിൽ ദേശീയ തലസ്ഥാനത്ത് നടക്കുന്ന പ്രധാന ചടങ്ങിന് നേതൃത്വം നൽകുന്നുത് രാഷ്ട്രപതിയാണ്. അതായത്… ആഗസ്റ്റ് 15 = സ്വാതന്ത്ര്യദിനം- ഇന്ത്യ സ്വാതന്ത്ര്യം നേടിയ ദിനം ജനുവരി 26 = റിപ്പബ്ലിക് ദിനം- ഭരണഘടനാ പ്രാബല്യത്തിൽ വന്നതും ഇന്ത്യ റിപ്പബ്ലിക്കായതുമായ ദിവസം ഈ രണ്ട് ദേശീയ ആഘോഷങ്ങളും ഇന്ത്യയുടെ സ്വാതന്ത്ര്യം, ജനാധിപത്യം, ഭരണഘടനാ വ്യവസ്ഥ എന്നിവയുടെ പ്രാധാന്യത്തെ ഉയർത്തിക്കാട്ടുന്നു.
&imwidth=640&imheight=360)
1947ൽ ബ്രീട്ടിഷ് ഭരണത്തിൽ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയ ദിവസമാണ് ആഗസ്റ്റ് 15. ഇന്ത്യയുടെ സ്വാതന്ത്യത്തിന് വേണ്ടി ജീവൻ ത്യാഗം ചെയ്ത സ്വാതന്ത്ര്യ സമര സേനാനികളെ ആദരിക്കുന്നതിനും സ്വതന്ത്ര രാഷ്ട്രമെന്ന നിലയിലുള്ള ഇന്ത്യയുടെ യാത്രയെ ആഘോഷിക്കുന്നതും ആഗസ്റ്റ് 15 നാണ്. രാജ്യത്തെ സ്വാതന്ത്ര്യദിനം ദേശീയ പതാക ഉയർത്തിയും, ദേശഭക്തി വിളിച്ചോതുന്ന പരിപാടികളിലൂടെയും, സാംസ്കാരിക കൂട്ടായ്മയിലൂടെയുമാണ് ആഘോഷിക്കുന്നത്. പരമ്പരാഗതമായി പ്രധാനമന്ത്രി ഡൽഹിയിലെ ചെങ്കോട്ടയിൽ പതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്യുന്ന പ്രധാന ദിവസം കൂടിയാണ് ആഗസ്റ്റ് 15. രാജ്യം വീണ്ടും ഒരു സ്വാതന്ത്യദിനം ആഘോഷിക്കുമ്പോൾ ഒരുപാട് ആളുകൾക്കുള്ള സംശയമാണ് 2026 ആഗസ്റ്റ് 15 ന് ഇന്ത്യ 79-ാം സ്വാതന്ത്യദിനമാണോ അതോ 80-ാം സ്വാതന്ത്യദിനമാണോ ആഘോഷിക്കുന്നതെന്ന്. ഇങ്ങനെ സംശയം വരാനുള്ള പ്രധാന കാരണം ആളുകൾ രണ്ട് വിധത്തിൽ എണ്ണുന്നതുകൊണ്ടാണ്. ഇന്ത്യ സ്വതന്ത്രമായതിനുശേഷം പൂർത്തിയാക്കിയ വർഷങ്ങളുടെ എണ്ണം നോക്കുകയാണെങ്കിൽ: 2026 - 1947 = 79 വർഷം ഇതിനർത്ഥം 2026 ആഗസ്റ്റ് 15ൽ ഇന്ത്യ 79 സ്വതന്ത്യവർഷങ്ങൾ ആഘോഷിക്കുന്നു എന്നാണ്. പക്ഷെ സ്വാതന്ത്ര്യദിനാഘോഷങ്ങൾ എടുക്കുമ്പോൾ ആദ്യ ആഘോഷം ഉണ്ടായത് 1947 ആഗസ്റ്റ് 15നാണ്. 1947 : ഒന്നാം സ്വാതന്ത്ര്യദിനം 1948 : രണ്ടാം സ്വാതന്ത്ര്യദിനം ... ... 2025 : 79-ാം സ്വാതന്ത്ര്യദിനം 2026 : 80-ാം സ്വാതന്ത്ര്യദിനം ശരിക്കും ആഘോഷങ്ങളുടെ വർഷം നോക്കേണ്ടത് ഇങ്ങനെയാണ്: 2026 - 1947 + 1 = 80 +1 ആദ്യമായി 1947 ൽ ആദ്യ സ്വാതന്ത്ര്യദിനാഘോഷങ്ങൾ നടന്നതാണ്. അതിനാൽ 2026 ആഗസ്റ്റ് 15-ന് നടക്കുന്നത് രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളാണ്. അതെസമയം ഇന്ത്യ 79 സ്വാതന്ത്യവർഷം പൂർത്തിയാക്കും. ഏകദേശം രണ്ട് നൂറ്റാണ്ടോളം നീണ്ടുനിന്ന ബ്രിട്ടീഷ് കോളോണിയൽ ഭരണത്തിന്റെ അവസാനത്തെ അനുസ്മരിക്കുന്നതാണ് ഇന്ത്യയുടെ സ്വാതന്ത്രദിനം. ഇന്ത്യയ്ക്ക് സ്വയംഭരണം വേണമെന്നാവശ്യപ്പെട്ട് നേതാക്കൾ, വിപ്ലവകാരികൾ, സാധാരണക്കാർ എന്നിവർ പോരാടിയാണ് ഇന്ന് നമ്മൾ അനുഭവിക്കുന്ന ഈ സ്വാതന്ത്യം നേടിയെടുത്തത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.