iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
DA Big Update: കരാർ തൊഴിലാളികൾക്കുള്ള വേരിയബിൾ ഡിഎ നിരക്കുകൾ പരിഷ്കരിച്ച് റെയിൽവേ മന്ത്രാലയം

DA Big Update: കരാർ തൊഴിലാളികൾക്കുള്ള വേരിയബിൾ ഡിഎ നിരക്കുകൾ പരിഷ്കരിച്ച് റെയിൽവേ മന്ത്രാലയം

ന്യൂഡൽഹി: കരാർ തൊഴിലാളികൾക്കായി വേരിയബിൾ ഡിയർനസ് അലവൻസ് (വിഡിഎ) നിരക്കുകളിൽ ഭേദഗതി വരുത്തി റെയിവൽവേ മന്ത്രാലയം. ഇത് സംബന്ധിച്ച പ്രഖ്യാപനവും റെയിൽവേ മന്ത്രാലയം നടത്തി. നിശ്ചയിക്കപ്പെട്ട മിനിമം വേതന നിരക്കുകൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ റെയിൽവേ അധികാരികൾക്ക് നിർദേശം നൽകുകയും ചെയ്തു. ഏതെല്ലാ കരാർ തൊഴിലാളികളാണ് പുതുക്കിയ വിഡിഎ നിരക്കുകളുടെ പരിധിയിൽ വരുന്നത്? ചരക്ക് കയറ്റിറക്ക് തൊഴിലാളികൾ: റെയിൽവേയുടെ ഗുഡ്സ് ഷെഡുകൾ, പാർസൽ ഓഫീസുകൾ, മറ്റ് ഗുഡ്സ് ഷെഡുകൾ, ഗോഡൌണുകൾ, വെയർഹൌസുകൾ, സമാനമായ മറ്റ് തൊഴിൽ മേഖലയിലുള്ളവർ. നിർമാണത്തൊഴിലാളികൾ: പാതകൾ, ട്രാക്കുകൾ, കെട്ടിടങ്ങൾ, ഭൂഗർഭ കേബിളുകൾ, വൈദ്യുതി ലൈനുകൾ, ജലവിതരണ ലൈനുകൾ, മലിനജല പൈപ്പ് ലൈനുകൾ എന്നിവയുടെ നിർമാണവും പരിപാലനവും നിർവഹിക്കുന്ന തൊഴിലാളികൾ. ക്ലീനിങ് തൊഴിലാളികൾ: ക്ലീനിങ്, ശുചീകരണ പ്രവർത്തനങ്ങൾ എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ. സെക്യൂരിറ്റി ജീവനക്കാർ: ആയുധങ്ങളോടുകൂടിയതോ അല്ലാതെയോ ഉള്ള സുരക്ഷാ ചുമതലകളിൽ നിയോഗിക്കപ്പെട്ടിരിക്കുന്നവർ. കരാർ തൊഴിലാളികൾക്കായുള്ള പുതുക്കിയ വിഡിഎ നിരക്കുകൾ എന്തൊക്കെയാണ്? ജൂൺ മുപ്പതിലെ 424.80 എന്ന നിരക്കിൽ നിന്ന് 431.42 ആയി ഉയർന്ന ഇൻഡസ്ട്രിയൽ വർക്കേഴ്സിനായുള്ള ഉപഭോക്തൃ വില സൂചികയുടെ (സിപിഐ-ഐഡബ്ല്യു) അടിസ്ഥാനത്തിലാണ് ലേബർ ബ്യൂറോ ഈ അലവൻസ് പുതുക്കിയിരിക്കുന്നത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Videos

TRAIN: ഇനിമുതൽ രാത്രിയില്‍ ട്രെയിനിനുള്ളിലെ മൊബൈല്‍ ചാര്‍ജിം​ഗ് നടക്കില്ല

@ZeeMalayalam4h ago
#Indian Railway
Videos

RAILWAY:യാത്രക്കാര്‍ക്ക് ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത് സാധനങ്ങള്‍ ട്രെയിനില്‍ എത്തിച്ചുനല്‍കാന്‍ സതേണ്‍ റെയില്‍വേ

@ZeeMalayalam2d ago
#Indian Railway
Videos

playing loud songs in train offense: ട്രെയിനിൽ പാട്ടുവെച്ചാൽ ഇനി കനത്ത പിഴ

@ZeeMalayalam10d ago
#Indian Railway
Videos

VISTADOM TICKET:മധുര - ഗുരുവായൂർ എക്സ്‍പ്രസിൽ അനുവദിച്ച വിസ്റ്റാഡോo കോച്ചുകൾ വൻ ഹിറ്റായി

@ZeeMalayalam10d ago
#Indian Railway
Railway Jobs 2026: റെയില്‍വേ സ്റ്റേഷന്‍ മാസ്റ്റര്‍ നിയമനം: കുറഞ്ഞ പ്രായപരിധി 20 വയസ്സാക്കി ഉയര്‍ത്തി

Railway Jobs 2026: റെയില്‍വേ സ്റ്റേഷന്‍ മാസ്റ്റര്‍ നിയമനം: കുറഞ്ഞ പ്രായപരിധി 20 വയസ്സാക്കി ഉയര്‍ത്തി

ഡൽഹി: സ്റ്റേഷൻ മാസ്റ്റർ തസ്തികയിലേക്കുള്ള നേരിട്ടുള്ള നിയമനത്തിന്റെ കുറഞ്ഞ പ്രായപരിധി റെയിൽവേ ഉയർത്തി. 18 വയസ്സിൽ നിന്ന് 20ആയിട്ടാണ് പ്രായപരിധി ഉയർത്തിയത്. 18-30 വയസ്സ് എന്ന് നിശ്ചയിച്ചിരുന്ന ഇന്ത്യൻ റെയിൽവേ എസ്റ്റാബ്ലിഷ്മെന്റ് മാനുവലാണ് ബോർഡ് ഭേദഗതി ചെയ്തത്. ഒക്ടോബർ 7-ന് എല്ലാ സോണൽ റെയിൽവേകളുടെയും പ്രൊഡക്ഷൻ യൂണിറ്റുകളുടെയും ജനറൽ മാനേജർമാർക്കും റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡുകളുടെ ചെയർമാൻമാർക്കും ഇക്കാര്യം ചൂണ്ടിക്കാട്ടി ഔദ്യോഗിക അറിയിപ്പ് നൽകി. കത്ത് ലഭിച്ച ഒക്ടോബർ 7 മുതലാണ് ഭേദഗതി നിലവിൽ വന്നത്. അതേസമയം ഇതിനകം പ്രക്രിയയിലുള്ള കേസുകൾ മുമ്പത്തെ നിയമന നിയമങ്ങൾ അനുസരിച്ച് കൈകാര്യം ചെയ്യാം. പുതിയ ഭേദഗതി ഓൾ ഇന്ത്യ സ്റ്റേഷൻ മാസ്റ്റേഴ്സ് അസോസിയേഷൻ (AISMA) സ്വാഗതം ചെയ്തു. പ്രായപരിധി ഉയർത്തുന്നത് അസോസിയേഷന്റെ ദീർഘകാലമായുള്ള ആവശ്യമായിരുന്നെന്ന് വ്യക്തമാക്കി. സ്റ്റേഷൻ മാസ്റ്റർ തസ്തികയിലേക്കുള്ള നേരിട്ടുള്ള നിയമനത്തിനുള്ള കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത ബിരുദമായതിനാൽ ഉദ്യോഗാർത്ഥികൾ ബിരുദം പൂർത്തിയാകുമ്പോഴേക്കും 20 വയസ്സ് തികയുകയോ അതിൽ കൂടുതൽ പ്രായമാകുകയോ ചെയ്യും. 18 വയസ്സിൽ ആരും ബിരുദം പൂർത്തിയാക്കില്ല. അതിനാൽ പുതിയ ഭേദഗതി വിദ്യാഭ്യാസ യോഗ്യതയുമായി പൊരുത്തപ്പെടുന്നതാണെന്ന് ഓൾ ഇന്ത്യ സ്റ്റേഷൻ മാസ്റ്റേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ശരത് ചന്ദ്ര പുരോഹിത് പറഞ്ഞു. അസോസിയേഷൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തെഴുതുകയും സ്റ്റേഷൻ മാസ്റ്റർമാരുടെ തൊഴിൽ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ ഉന്നയിക്കുകയും ചെയ്തതായി അസോസിയേഷൻ ജനറൽ സെക്രട്ടറി പറഞ്ഞു. കുറഞ്ഞ പ്രായപരിധി ഉയർത്തിയത് നല്ല കാര്യമാണെന്നും ബോർഡ് വളരെ ശരിയായ തീരുമാനമാണ് എടുത്തതെന്നും ശരത് ചന്ദ്ര പുരോഹിത് വ്യക്തമാക്കി. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Videos

RAILWAY BONUS:റെയിൽവേ ജീവനക്കാർക്ക് ബോണസ് നൽകാൻ കേന്ദ്ര അനുമതി

@ZeeMalayalam14d ago
#Indian Railway
Videos

JANASHADABDI :ജനശതാബ്ദി എക്‌സ്പ്രസ് ട്രെയിനിൽ പുഷ്ബാക്ക് സംവിധാനമുള്ള ബക്കറ്റ് സീറ്റുകൾ പുനഃസ്ഥാപിച്ചു

@ZeeMalayalam18d ago
#Indian Railway
Videos

NEW TRAIN SERVICE:ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! വേണാടിലെ തിരക്കിന് ആശ്വാസം..

@ZeeMalayalam23d ago
#Indian Railway
Videos

KERALA TRAIN SERVICE CHANGE:ട്രെയിൻ സർവ്വീസുകളിൽ മാറ്റം; റദ്ദാക്കാനും സമയക്രമം മാറാനും സാധ്യത

@ZeeMalayalam24d ago
#Indian Railway
Videos

RAILWAY:1 രൂപയിൽ താഴെയുള്ള തുക യാത്രക്കാർക്ക് 10 ലക്ഷം രൂപ വരെയുള്ള ഇൻഷുറൻസ് പരിരക്ഷ

@ZeeMalayalam24d ago
#Indian Railway
Videos

TRAIN SERVICE CHANGES:ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം! മാറ്റങ്ങൾ ഇങ്ങനെ..

@ZeeMalayalam24d ago
#Indian Railway
Short Videos

RAIL UPI:മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് പ്രാബല്യത്തിൽ വരുമ്പോള്‍ ഇന്ത്യൻ റെയിൽവേയിലെ ടിക്കറ്റ് ബുക്കിങ്ങിനെ ഇത് ബാധിക്കുമോ?

@ZeeMalayalam36d ago
#Indian Railway
Videos

Food prices at railway station catering units; ട്രെയിനില്‍ ഭക്ഷണത്തിന്റെ വില പൊളളും

@ZeeMalayalam46d ago
#Indian Railway
Videos

trains about to look like vande bharat: വന്ദേഭാരത് രൂപത്തിലേക്ക് ട്രെയിനുകള്‍ മാറും

@ZeeMalayalam57d ago
#Indian Railway
Short Videos

RAILWAY:റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും മാലിന്യം വലിച്ചെറിയുന്നവര്‍ ഇനി കനത്ത പിഴ നല്‍കണം

@ZeeMalayalam57d ago
#Indian Railway
Railway Fine: റെയിൽവേ ശുചിത്വം കർശനമാക്കുന്നു, മാലിന്യ നിക്ഷേപത്തിനുള്ള പിഴ ഇരട്ടിയാക്കി

Railway Fine: റെയിൽവേ ശുചിത്വം കർശനമാക്കുന്നു, മാലിന്യ നിക്ഷേപത്തിനുള്ള പിഴ ഇരട്ടിയാക്കി

ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും മാലിന്യങ്ങൾ വലിച്ചെറിയുന്നതിനുള്ള പിഴ ഇരട്ടിയാക്കി. പിഴ തുക 500 രൂപയിൽ നിന്ന് 1,000 രൂപയായി വര്‍ദ്ധിപ്പിച്ചു. റെയിൽവേ നെറ്റ്‌വർക്കിലുടനീളം ശുചിത്വം മെച്ചപ്പെടുത്താനും യാത്രക്കാർ മാലിന്യം ഉപേക്ഷിക്കുന്നത് തടയാനുമാണ് നീക്കം. ആഗസ്റ്റ് 24-ന് പുറത്തിറങ്ങിയ വിജ്ഞാപനത്തിൽ റെയിൽവേ മന്ത്രാലയം പുതുക്കിയ പിഴ സംബന്ധിച്ച് കാര്യങ്ങള്‍ വ്യക്തമാക്കിയത്. പുതുക്കിയ ചട്ടങ്ങള്‍ പ്രകാരം ഈ നിയമങ്ങൾ 2026-ലെ ഇന്ത്യൻ റെയിൽവേ ഭേദഗതി ചട്ടങ്ങൾ ( Indian Railways Amendment Rules, 2026) എന്ന് അറിയപ്പെടും. ഔദ്യോഗിക ഗെസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ ഇവ പ്രാബല്യത്തിൽ വരും. ഭേദഗതി വരുത്തിയ ചട്ടപ്രകാരം റെയിൽവേ സ്റ്റേഷനുകളിലും ട്രെയിൻ കോച്ചുകൾക്കുള്ളിലും മാലിന്യം വലിച്ചെറിയുന്നതിനുള്ള പിഴ 500 രൂപയിൽ നിന്ന് 1,000 രൂപയായി ഉയർത്തിയിട്ടുണ്ട്. പിഴ അടയ്ക്കാൻ പരാജയപ്പെടുന്നവർക്കെതിരെ കോടതിയിൽ നിയമനടപടി സ്വീകരിക്കാം. കോടതിയില്‍ 2,000 രൂപ വരെ പിഴ ഈടാക്കാവുന്നതാണ്. 2012-ലെ ഇന്ത്യൻ റെയിൽവേ ചട്ടപ്രകാരം സ്റ്റേഷൻ മാസ്റ്റർമാർ, സ്റ്റേഷൻ മാനേജർമാർ, കമേഴ്സ്യൽ വിഭാഗത്തിലെ ടിക്കറ്റ് കളക്ടർമാർ, ഓപ്പറേറ്റിംഗ് വിഭാഗത്തിലെ തത്തുല്യ പദവിയിലുള്ള ഉദ്യോഗസ്ഥർ, റെയിൽവേ അധികാരികൾ ചുമതലപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥർ എന്നിവർക്ക് ഈ പിഴ ഈടാക്കാവുന്നതാണ്. റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും നിശ്ചിത സ്ഥലങ്ങളിൽ അല്ലാതെ മാലിന്യം ഇടാൻ പാടില്ല. കൂടാതെ, അനുവദിക്കപ്പെട്ട സ്ഥലങ്ങൾ ഒഴികെ മറ്റെവിടെയും പാചകം ചെയ്യുക, കുളിക്കുക, തുപ്പുക, മൂത്രമൊഴിക്കുക, മലവിസർജ്ജനം നടത്തുക, മൃഗങ്ങൾക്കും പക്ഷികൾക്കും തീറ്റ നൽകുക, വണ്ടികളോ തുണികളോ പാത്രങ്ങളോ കഴുകുക, സാധനങ്ങൾ കൂട്ടിയിടുക തുടങ്ങിയ കാര്യങ്ങളും കർശനമായി നിരോധിച്ചിരിക്കുന്നു. മാത്രമല്ല യാത്രക്കാര്‍ക്ക് റെയിൽവേ അധികൃതരുടെ മുൻകൂർ അനുമതിയില്ലാതെ കോച്ചുകളിലോ റെയിവെയും സ്ഥലങ്ങളിലോ പോസ്റ്ററുകള്‍ ഒട്ടിക്കാനോ മുദ്രാവാക്യങ്ങളോ സന്ദേശങ്ങളോ എഴുതാനോ വരയ്ക്കാനോ പറ്റില്ല. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more