&imwidth=640&imheight=360)
ജർമ്മൻ ഓട്ടോമൊബൈൽ കമ്പനിയായ ഫോക്‌സ്‌വാഗൺ (Volkswagen) ലോകമെമ്പാടുമായി ഏകദേശം ഒരു ലക്ഷം ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു. മുമ്പ് 50,000 ജീവനക്കാരെ വെട്ടിക്കുറക്കാൻ അംഗീകരിച്ചതിന് പിന്നാലെയാണ് മാനേജ്മെന്റും ട്രേഡ് യൂണിയനുകളും ചേർന്ന് 50,000 തസ്തികകൾ കൂടി വെട്ടിക്കുറയ്ക്കാൻ ധാരണയായത്. കമ്പനിയുടെ നിലവിലെ സാമ്പത്തിക-ബിസിനസ്സ് സ്ഥിതി കണക്കിലെടുത്താണ് ജീവനക്കാരുടെ എണ്ണം പരിമതപ്പെടുത്തുന്നത്. ഓഡി (Audi), പോർഷെ (Porsche) തുടങ്ങിയ ബ്രാൻഡുകൾ ഉൾപ്പെടുന്ന ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ ആഗോള ജീവനക്കാരുടെ എണ്ണത്തിന്റെ 15 ശതമാനത്തോളം എത്തുമിത്. ജർമ്മനിയിലെ ഭാവി? പുനഃസംഘടന ജർമ്മനിയിലുള്ള ഫോക്‌സ്‌വാഗന്റെ പല ഫാക്ടറികളെയും ബാധിച്ചേക്കാം എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. ജർമ്മനിയിലെ ഹാനോവർ (Hannover), എംഡൻ (Emden), സ്വിക്കാവു (Zwickau), നെക്കാർസുലം (Neckarsulm) എന്നീ പ്രധാന പ്ലാൻറുകളുടെ ഭാവിയിൽ ഉറപ്പില്ലെന്ന് കമ്പനിയും അറിയിച്ചു. എതെങ്കിലും ഒരു പ്ലാന്റ് പൂർണമായി അടച്ചാൽ അത് ഫോക്‌സ്‌വാഗന് വലിയ മാറ്റങ്ങൾ വരുത്തും. കാരണം കമ്പനി ഇന്നുവരെ ജർമ്മനിയിലെ തങ്ങളുടെ ഒരു ഫാക്ടറിയും പൂർണ്ണമായി അടച്ചുപൂട്ടിയിട്ടില്ല. ജോലിക്കാരും പ്രാദേശിക കൂട്ടായ്മകളും ഭാവിയിലെ പ്രത്യാഘാതത്തെക്കുറിച്ചുള്ള ആശങ്ക അറിയിച്ചിട്ടുണ്ട്. പ്രത്യേകിച്ച് സ്വിക്കാവു (Zwickau) പ്ലാന്റിലെ ജീവനക്കാർ. പ്ലാന്റ് അടച്ചുപൂട്ടിയാൽ അത് തൊഴിലാളികളെ മാത്രമല്ല വിതരണക്കാരെയും ഫാക്ടറിയുടെ പ്രവർത്തനത്തെ ആശ്രയിച്ചുള്ള മറ്റ് ബിസിനസുകളെയും ബാധിക്കും. ഫോക്‌സ്‌വാഗന്റെ വെല്ലുവിളികൾ ഫോക്‌സ്‌വാഗൻ ഒരേ സമയം നിരവധി സമ്മർദ്ദമാണ് നേരിടുന്നത്. യുഎസിലെ വ്യാപാര ഉപരോധങ്ങളും (US trade tariffs), ചൈനീസ് കാർ നിർമ്മാതാക്കളിൽ നിന്നുള്ള കടുത്ത മത്സരവും, ഇലക്ട്രിക് വാഹങ്ങളുടെ കുറഞ്ഞ ആവശ്യവുമാണ് കമ്പനി നേരിടുന്ന പ്രധാന വെല്ലുവിളി. പ്രതിസന്ധികൾക്കിടയിൽ ചെലവ് കുറയ്ക്കുന്നതിനും പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും കമ്പനിക്ക് മേൽ സമ്മർദ്ദമായി. തൊഴിൽവെട്ടിക്കുറയ്ക്കുന്നത് വലിയ രീതിയിലാണെങ്കിലും കമ്പനിയുടെ ഭാവിക്കായുള്ള പ്രധാന ചുവടുവെപ്പാണ് ഈ തീരുമാനമെന്നാണ് ഫോക്സ്‍വാഗൺ സി.ഇ.ഒ ഒളിവർ ബ്ലൂം വിശേഷിപ്പിച്ചത്. മാറ്റങ്ങൾ എന്നുമുതൽ? എന്നാണ് ജീവനക്കാരെ പിരിച്ചുവിടുന്നതെന്നോ അതത് രാജ്യങ്ങളിലും മേഖലകളിലും തൊഴിൽ വെട്ടിക്കുറയ്ക്കൽ എത്ര പേരെ ബാധിക്കുമെന്നോ ഫോക്സ്‌വാഗൺ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. വടക്കേ അമേരിക്കയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഗ്ലോബൽ സൗത്ത് രാജ്യങ്ങളിലേക്ക് കയറ്റുമതി വർദ്ധിപ്പിക്കാനുമുള്ള സാധ്യതകൾ കമ്പനി പരിശോധിച്ചു വരികയാണ്. മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങൾ, വർദ്ധിച്ചുവരുന്ന മത്സരം, ചെലവേറിയ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റം എന്നിവ നേരിടാൻ ശ്രമിക്കുന്ന കമ്പനിയെയും തൊഴിലാളികളെയും ഈ പുനഃസംഘടന മാറ്റിമറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
ഇന്ന് ജോലി ഒഴിവ് വരുന്നത് കൃത്യമായി തന്നെ സ്ഥാപനങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ അറിയിക്കാറുണ്ട്. എന്നാൽ ഈ ഒഴിവിലേക്ക് നിങ്ങൾ ഒരു അപേക്ഷ നൽകിയാൽ അത് പരിഗണിച്ചോ അതോ തിരസ്കരിച്ചോയെന്ന് നിങ്ങൾക്ക് അറിയണമെന്നില്ല. ചുരുക്കം ചില കമ്പനികൾ മാത്രമാണ് അപേക്ഷകരോട് ഈ വിവരങ്ങൾ അറിയിക്കുക ചില കമ്പനികൾ എന്തിനാണ് അപേക്ഷ നിരസിച്ചതെന്ന് വരെ ഉദ്യോഗാർത്ഥികളെ അറിയിക്കും. പക്ഷെ ഭൂരിഭാഗം സ്ഥാപനങ്ങളും പൊതുവെ ഇത് അറിയിക്കാറില്ല. നിരന്തരമായി താൻ അയക്കുന്ന അപേക്ഷകൾ പരിഗണിക്കാത്തതിന്റെ കാരണം ചോദിച്ച് ഒരു അപേക്ഷകൻ റിക്രൂട്ടറെ ബന്ധപ്പെടാൻ തീരുമാനിച്ചു. അപ്ഡേറ്റുകൾ നൽകാതിരിക്കുന്നത് നിരാശാജനകമാണെന്നും മികച്ച ഒരു സമീപനത്തിന് അപേക്ഷകർ അർഹരാണെന്നും വളരെ സൗമ്യമായ രീതിയിൽ ഔദ്യോഗികമായി തന്നെ ഇമെയിൽ വഴി ഉദ്യോഗാർത്ഥി സന്ദേശം അയച്ചു. ‘അപേക്ഷകരെ അവഗണിക്കുന്നതിന് പകരം ഞങ്ങൾക്ക് യോഗ്യതയില്ലെങ്കിൽ കാരണ സഹിതം തീരുമാനം അറിയിക്കുന്നത് മാന്യതയാണ്. പക്ഷെ അങ്ങനെ ചെയ്യാതിരിക്കുന്നത് നിരാശാജനകമാണ്. ജോലി ലഭിക്കാന്‍ നിങ്ങളുടെ മറുപടിക്കായി കാത്തിരിക്കുമ്പോൾ അവിടെ നഷ്ടമാകുന്നത് ഞങ്ങളുടെ സമയവും പരിശ്രമവുമാണ്.’ പക്ഷെ വിമർശനങ്ങൾ സ്വീകരിക്കുന്നതിന് പകരം റിക്രൂട്ടർ വളരെ രൂക്ഷമായി രീതിയിലുള്ള മറുപടിയാണ് നൽകിയത്. അപേക്ഷകരോട് എച്ച്.ആർ (HR) വിഭാഗം കടപ്പെട്ടിട്ടില്ലെന്നായിരുന്നു ഇ-മെയിൽ സന്ദേശം. 'നിങ്ങളുടെ ഭാവിയിലേക്കായി നല്ലൊരു ഉപദേശം നൽകാൻ ആഗ്രഹിക്കുന്നു, ഇതുപോലെയുള്ള ഇ-മെയിലുകൾ കമ്പനികളിലേക്ക് അയക്കാതിരിക്കുന്നതാണ് നല്ലത്. കാരണം ഇത് കണ്ടാൽ ഒരു തൊഴിലുടമയും നിങ്ങൾക്ക് ജോലി നൽകില്ല. നിങ്ങളുടെ വികാരം മനസിലാകുന്നു. ആരും നിങ്ങൾക്ക് ഒന്നും കടപ്പെട്ടിട്ടില്ലെന്ന് നിങ്ങൾ മനസിലാക്കണം. ഭാവിയിൽ നല്ലൊരു ജോലി ലഭിക്കട്ടെയെന്ന് ആശംസിക്കുന്നു.' പോസ്റ്റ് വൈറലായതോടെ വലിയ രീതിയിലാണ് റിക്രൂട്ടർമാർക്ക് വിമർശനം ലഭിക്കുന്നത്. തങ്ങൾക്ക് ലഭിച്ച മോശം അനുഭവങ്ങൾ ഉദ്യോഗാർത്ഥികൾ പോസ്റ്റിന് താഴെ തുറന്നുപറയുന്നുണ്ട്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.