iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Asian Games 2026: ഏഷ്യൻ ഗെയിംസ് കബഡി: സ്വർണം നിലനിർത്താൻ ഇറങ്ങുന്ന ഇന്ത്യൻ ടീം

Asian Games 2026: ഏഷ്യൻ ഗെയിംസ് കബഡി: സ്വർണം നിലനിർത്താൻ ഇറങ്ങുന്ന ഇന്ത്യൻ ടീം

മൂന്ന് വർഷം മുമ്പ് ഹാങ്ചൗവിൽ നേടിയ സ്വർണം നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യൻ പുരുഷ-വനിതാ കബഡി ടീമുകൾ ഈ മാസം ആരംഭിക്കുന്ന ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്നത്. കഴിഞ്ഞ അഞ്ച് പതിപ്പുകളിലും കുറഞ്ഞത് ഒരു വെങ്കല മെഡലെങ്കിലും ഇന്ത്യ നേടിയിട്ടുണ്ട്. പുരുഷ ടീം ഇതുവരെ എട്ട് സ്വർണവും, വനിതാ ടീം കഴിഞ്ഞ നാല് പതിപ്പുകളിൽ മൂന്ന് സ്വർണവും നേടി. ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്നതിന് മുന്നോടിയായി പരിശീലന ക്യാമ്പുകൾ ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. ജപ്പാനിൽ ഏഷ്യൻ ഗെയിംസിന്റെ ഭാഗമായുള്ള കബഡി മത്സരങ്ങൾ സെപ്റ്റംബർ 21 മുതൽ 26 വരെ ഐച്ചിയിലെ തൊകായ് സിറ്റിസൺസ് ജിംനേഷ്യത്തിലാണ് നടക്കുന്നത്. സെപ്റ്റംബർ 21 ന് രാവിലെ 6:00 മണിക്ക് ജപ്പാനെതിരെയാണ് പുരുഷ ടീമിന്റെ ആദ്യ മത്സരം. തുടർന്ന് ഉച്ചയ്ക്ക് 12:30 മണിക്ക് വനിതാ ടീം ബംഗ്ലാദേശിനെ നേരിടും. ബംഗ്ലാദേശ്, ദക്ഷിണ കൊറിയ, ചൈനീസ് തായ്പേയ്, ജപ്പാൻ എന്നിവർക്കൊപ്പമാണ് പുരുഷ ടീം ഗ്രൂപ്പ് എയിൽ ഇടംനേടിയിരിക്കുന്നത്. വനിതാ ടീം കരുത്തരായ ഇറാൻ, ജപ്പാൻ, ബംഗ്ലാദേശ് എന്നിവരെ നേരിടും. ഹാങ്ചൗവിൽ സ്വർണം നേടിയ ടീമിൽ നിന്ന് നാല് പേർ മാത്രമാണ് നിലവിലെ പുരുഷ ടീമിൽ ഇടംനേടിയിട്ടുള്ളത്. 12 അംഗ സംഘത്തിലെ എട്ടുപേരും ആദ്യമായിട്ടാണ് ഏഷ്യൻ ഗെയിംസിൽ കളിക്കുന്നത്. പ്രോ കബഡി ലീഗ് സീസൺ 12-ലെ മികച്ച റെയ്ഡർമാരായ അയാൻ ലോചബ് (316 റെയ്ഡ് പോയിന്റുകൾ), ദേവാങ്ക് ദലാൽ (271 റെയ്ഡ് പോയിന്റുകൾ) എന്നിവർക്കൊപ്പം അർജുൻ ദേശ്വാൾ, അശു മാലിക് തുടങ്ങിയ താരങ്ങളും ടീമിലുണ്ട്. പവൻ സെഹ്റാവത്തും അസ്ലാം ഇനാംദാർ എന്നിവരാണ് ടീമിലെ പരിചയസമ്പന്നരായ താരങ്ങൾ. റിതു നേഗി നയിക്കുന്ന വനിതാ ടീമിന്റെ ‍ഡെപ്യൂട്ടി പുഷ്പ റാണയാണ്. 2022-ലെ സ്വർണം നേടിയപ്പോൾ ടീമിലുണ്ടായിരുന്ന മൂന്ന് പേരിൽ ഒരാൾ മാത്രമാണ് സോണാലി ഷിംഗതെ. ടീം അംഗങ്ങൾ പുരുഷ ടീം: അഷു മാലിക്, അയാൻ ലോഹ്ചബ്, ദേവങ്ക് ദലാൽ, അർജുൻ ദേശ്വാൾ, സുനിൽ കുമാർ, ജയ്ദീപ് ദാഹിയ, രാഹുൽ സേത്പാൽ, ഗൗരവ് ഖത്രി, സുമിത് സാംഗ്വാൻ, അങ്കിത് ജഗ്ലാൻ, പവൻ സെഹ്‌രാവത്, അസ്ലം ഇനാംദാർ. വനിതാ ടീം: റിതു നേഗി, പുഷ്പ റാണ, സോണാലി ഷിംഗേറ്റ്, സഞ്ജു ദേവി, പൂജ കജ്‌ല, റിതു ഷിയോറൻ, ജ്യോതി താക്കൂർ, പിങ്കി റോയ്, മനീഷ കുമാരി, ഭാവന താക്കൂർ, രാജ്‌റാണി, നികിത കുമാരി. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.ZEE MALAYALAM App ഡൗൺലോഡ്ചെയ്യൂ.Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻX(Twitter),Facebookലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ്ടെലഗ്രാം ചാനല്‍സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂപിൻന്യൂസ്.

Tap to read more