iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Kerala Assembly Ruckus Case: വിചാരണ നടപടികൾ നവംബർ മൂന്നിന് ആരംഭിക്കും

Kerala Assembly Ruckus Case: വിചാരണ നടപടികൾ നവംബർ മൂന്നിന് ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കോളിളക്കം സൃഷ്‌ടിച്ച നിയമസഭാ കൈയാങ്കളിക്കേസിന്റെ വിചാരണ പതിനൊന്ന് വർഷങ്ങൾക്ക് ശേഷം നവംബർ മൂന്നിന് വിചാരണ ആരംഭിക്കും. വിചരണ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് നടക്കുക. കയ്യാങ്കളി നടന്ന് 11 വര്‍ഷത്തിന് ശേഷമാണ് വിചാരണ ആരംഭിക്കുന്നത് എന്നത് ശ്രദ്ധേയം. കേസിലെ ഒന്നാം സാക്ഷിയും നിയമസഭാ സെക്രട്ടറിയുമായിരുന്ന ശാര്‍ങ്ഗധരനെ കേസിൽ കോടതി വിസ്തരിക്കും. അത്കൂടാതെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ആള്‍, ഡിവിആര്‍ പകര്‍ത്തിയ എഞ്ചിനീയര്‍ എന്നിവരെയും കോടതി വിസ്തരിക്കും. കേസിന്റെ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ. സന്തോഷ് കുമാറിനെ സര്‍ക്കാര്‍ നിയമിച്ചിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിയമസഭ കയ്യാങ്കളിക്കേസിലെ വിചാരണ തടയാന്‍ പ്രതികള്‍ സുപ്രീംകോടതി വരെ പോയിരുന്നു. കേസ് റദ്ദാക്കണമെന്ന ആവശ്യം തള്ളിയ സുപ്രീംകോടതി വിചാരണ നേരിടാന്‍ ഉത്തരവിട്ടു. നിയമസഭാ കയ്യാങ്കളി നടക്കുന്നത് മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്താണ്. 2015 മാര്‍ച്ച് 13 ന് അന്നത്തെ ധനകാര്യ മന്ത്രിയായിരുന്ന കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാന്‍ എല്‍ഡിഎഫ് എംഎഎല്‍മാര്‍ നടത്തിയ പ്രതിഷേധവും തുടര്‍ന്നുണ്ടായ കയ്യാങ്കളിയുമാണ് കേരളത്തിന് നാണക്കേടായി മാറിയ നിയമസഭാ കയ്യാങ്കളി കേസ്. പൊതുമുതല്‍ നശിപ്പിച്ചു എന്നതടക്കമുള്ള ഗുരുതര കുറ്റങ്ങളാണ് പ്രതികളായ ഇടതുപക്ഷ എംഎല്‍എമാര്‍ക്കെതിരെ ചുമത്തിയിത്. സ്പീക്കറുടെ വേദിയിൽ അതിക്രമിച്ചുകയറി കസേര, കംപ്യൂട്ടറുകൾ, മൈക്ക്, ഇലക്ട്രോണിക് പാനലുകൾ എന്നിവ തകർത്ത് 2,20,093 രൂപയുടെ പൊതുമുതൽ നശിപ്പിച്ചെന്നതാണ് കേസ്. കേസിലെ പ്രതികൾ മുൻമന്ത്രിമാരായ വി ശിവൻകുട്ടി, കെ ടി ജലീൽ, ഇ.പി.ജയരാജൻ, കെ അജിത്, കെ കുഞ്ഞഹമ്മദ് മാസ്റ്റർ, സി കെ സദാശിവന്‍ എന്നിവരാണ്. ഇതിൽ കെ അജിത് സിപിഐയിൽ നിന്നും ബിജെപിയിലേക്ക് മാറി. എൽഡിഎഫ് സർക്കാരിന്റെ കേസ് പിൻവലിക്കാനുള്ള അപ്പീൽ 2021 ജൂലൈയിൽ ആണ് സുപ്രീം കോടതി തള്ളിയത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more