iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Harry and Meghan Return: 'ഹാരിയും മേഗനും രാജകുടുംബാംഗങ്ങളല്ല', സ്വകാര്യ വ്യക്തികളാണെന്ന് കിങ് ചാൾസ്

Harry and Meghan Return: 'ഹാരിയും മേഗനും രാജകുടുംബാംഗങ്ങളല്ല', സ്വകാര്യ വ്യക്തികളാണെന്ന് കിങ് ചാൾസ്

ബ്രിട്ടണിലെ രാജകീയ കുടുംബത്തിലെ അസ്വാരസ്യങ്ങൾ വീണ്ടും മറ നീക്കി പുറത്തുവരുന്നു. പ്രിന്‍സ് ഹാരിയും ഭാര്യ മേഗനും രാജകുടുംബത്തിലെ അംഗങ്ങളല്ലെന്ന് കിങ് ചാള്‍സ്. ഇരുവരും സ്വകാര്യ വ്യക്തികളാണെന്ന് കാണിച്ച് കിങ് ചാള്‍സ് ഹാരിക്കും മേഗനും കത്ത് അയച്ചു. രാജകുടുംബവുമായുള്ള അകൽച്ചയ്ക്ക് പിന്നാലെ ഔദ്യോഗിക ചുമതലകളിൽ നിന്ന് പിൻമാറി കഴിഞ്ഞ ആറ് വർഷമായി ഹാരിയും മേഗനും യുഎസിലാണ് താമസം. എന്നാൽ കഴിഞ്ഞ മാസമാണ് ഇരുവരും തങ്ങളുടെ രണ്ട് കുട്ടികൾക്കൊപ്പം ബ്രിട്ടനിലേക്ക് തിരിച്ചെത്തിയത്. ഹാരിയുടെയും മേഗന്റെയും തിരിച്ചുവരവ് കൊട്ടരത്തിലുള്ളവർക്കും കിങ് ചാൾസിനും വലിയ ഞെട്ടലായിരുന്നു. ഇതിന് പിന്നാലെയാണ് ഇവർ കൊട്ടാരത്തിലെ സജീവ അംഗങ്ങളല്ലെന്ന് വ്യക്തമാക്കി ചാൾസ് കത്ത് കൈമാറിയത്. കത്തില്‍ പറയുന്നത് പ്രകാരം 2020 ൽ എലിസബത്ത് രാജ്ഞിയുമായി ഒപ്പുവെച്ച കരാറിൽ സാമ്പത്തിക സ്വാതന്ത്യത്തിനും സ്വകാര്യതയ്ക്കും ദമ്പതികൾക്ക് അവകാശമുണ്ട്. ഡ്യൂക്ക് ഓഫ് സസെക്സ്, ഡച്ചസ് ഓഫ് സസെക്സ് എന്ന നിലവിലെ പദവിയില്‍ യാതൊരു മാറ്റവുമില്ല. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വ്യക്തിപരമാണെന്നും കത്തില്‍ ഓര്‍മപ്പെടുത്തുന്നുണ്ട്. കൊട്ടാരത്തില്‍ നിന്ന് മാറിനിന്നിട്ടും ദമ്പതികള്‍ വാര്‍ത്തകളിലെ നിറസാന്നിധ്യമാണ്. രാജകുടുംബം തങ്ങളെ അവഗണിച്ചെന്നും, ടാബ്ലോയ്ഡ് മാധ്യമങ്ങള്‍ തന്റെ ജീവിതം തകര്‍ത്തെന്നും, നാട്ടിലേക്ക് മടങ്ങാന്‍ ആവശ്യമായ പോലീസ് സുരക്ഷ സര്‍ക്കാര്‍ നല്‍കിയില്ലെന്നും ഹാരി ആരോപിച്ചിരുന്നു. ഹാരിയുടെയും മേഗന്റെയും മക്കളായ പ്രിൻസ് ആർച്ചി, പ്രിൻസസ് ലിലിബറ്റ് എന്നിവരുടെ വിദ്യാഭ്യാസവും തന്റെ മക്കൾ കുടുംബവുമായി കൂടുതൽ അടുക്ക ബന്ധം സ്ഥാപിക്കണമെന്നും ഹാരി ആഗ്രഹിക്കുന്നുണ്ട്. മാത്രമല്ല കാൻസർ ബാധിതനായ തന്റെ പിതാവ് കിംഗ് ചാൾസിനൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ഹാരി ആഗ്രഹിക്കുന്നുണ്ട്. കൂടാതെ യുകെ കേന്ദ്രീകരിച്ചുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളുമാണ് ഹാരിയുടെ ലക്ഷ്യം. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more