&imwidth=640&imheight=360)
തൃശൂർ: തൃശൂർ മെഡിക്കൽ കോളേജിൽ രോഗിയുടെ മൃതദേഹം ശുചിമുറിയിൽ കണ്ടെത്തിയത് 36 മണിക്കൂറിന് ശേഷം. ഈ മാസം 19ന് കാണാതായ മാക്കുട്ടി റാവുത്തർ എന്ന 77കാരനെയാണ് ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ രോഗിയെ കാണാനില്ലെന്ന് പരാതി നൽകിയിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നാണ് രോഗിയെ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചത്. 16ന് അഡ്മിറ്റ് ചെയ്ത രോഗിയെ 19 രാത്രി മുതൽ കാണാതാകുകയായിരുന്നു. 21ന് ആണ് മൃതദേഹം കണ്ടെത്തിയത്. രോഗിക്കൊപ്പം കൂട്ടിരിപ്പുകാർ ഉണ്ടായിരുന്നില്ല. വാർഡിന് ഉള്ളിൽ തന്നെയുള്ള ശുചിമുറിയിലാണ് വൃദ്ധൻ മരിച്ചുകിടന്നത്. ശുചിമുറി അകത്തുനിന്ന് പൂട്ടിയ നിലയിൽ ആയതിനാൽ ആളുണ്ടെന്ന് കരുതി ക്ലീനിങ് ജോലിക്കാർ തുറന്ന് നോക്കിയില്ല. രോഗിയെ കാണാതായതിനെ പിന്നാലെ പോലീസിൽ പരാതി നൽകിയെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്. പിന്നീട് സംശയത്തെ തുടർന്ന് 21ാം തിയതി ശുചിമുറി തുറന്ന് നോക്കിയപ്പോഴാണ് രോഗിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിൽ നിന്ന് ദുർഗന്ധം ഉണ്ടായില്ലെന്നാണ് അധികൃതർ പറയുന്നത്. മരണകാരണം ഹൃദയാഘാതമാണെന്നാണ് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായത്. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
സംസ്ഥാനത്തെ ജില്ലാ, ജനറൽ ആശുപത്രികളിൽ വൻ മാറ്റം. ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് ഡോക്ടറുടെ സേവനം വേണമെന്ന് ആരോഗ്യവകുപ്പ് ഉത്തരവ്. ഇപ്രകാരം ജനറൽ മെഡിസിൻ, പീഡിയാട്രിക്സ്, ഓർത്തോപീഡിക്സ്, ജനറൽ മെഡിസിൻ, സർജറി തുടങ്ങിയ എതെങ്കിലും വിഭാഗങ്ങളിലെ ഒരു ഡോക്ടറുടെ സേവനം ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും ഉണ്ടായിരിക്കണം. ഒ.പി സമയം കഴിഞ്ഞാലും ആശുപത്രിയിൽ സ്പെഷ്യലിസ്റ്റ് ഡോക്ടറുടെ സാന്നിധ്യം ഉറപ്പാക്കാനാണ് പദ്ധതി. മാത്രമല്ല രാത്രികാലങ്ങളിൽ അടിയന്തര ചികിത്സ കൂടുതൽ വേഗത്തിൽ ലഭ്യമാക്കാനും മെഡിക്കൽ കോളേജിലേക്ക് അനാവശ്യമായി റഫറുകൾ ഒഴിവാക്കാനും പദ്ധതി സഹായിക്കും. മാത്രമല്ല തിരുവനന്തപുരം ജനറൽ ആശുപത്രിയിലും കൊല്ലം ജില്ലാ ആശുപത്രിയിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കാത്ത് ലാബുകൾ (Cath Labs) ആരംഭിക്കാനും പദ്ധതിയുണ്ട്. മാത്രമല്ല ആശുപത്രിയിൽ ലഭ്യമായ സ്പെഷ്യലിസ്റ്റ് ഡോക്ടറുടെ വിവരവും സമയവും കൃത്യമായി പൊതുജനങ്ങൾക്ക് കാണുന്ന രീതിയിൽ ബോർഡുകളിൽ പ്രദർശിപ്പിക്കാനും നിർദേശമുണ്ട്. ആദ്യഘട്ടമായി പത്തനംതിട്ടയിലെ പുനലൂർ താലൂക്ക് ആശുപത്രിയിലാണ് പദ്ധതി നടപ്പിലാക്കുക ഇതിനു ശേഷമാകും സംസ്ഥാനം ഒട്ടാകെ പദ്ധതി വ്യാപിപ്പിക്കുക. 6 മാസത്തിനുള്ളില്‍ സംസ്ഥാനത്തെ മുഴുവന്‍ ജില്ലാ ആശുപത്രികളിലും ജനറല്‍ ആശുപത്രികളിലും പദ്ധതി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം. പദ്ധതിയുടെ ഏകോപനത്തിനും നടത്തിപ്പിനും അഡീഷണല്‍ ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് (ADHS) ഡോ. ശ്രീനുവിനെയാണ് സ്പെഷ്യല്‍ ഓഫീസറായി ചുമതലപ്പെടുത്തിയത്. സാധാരണക്കാര്‍ ചികിത്സയ്ക്കായി സമീപിക്കുന്നത് ജില്ലാ, ജനറൽ ആശുപത്രികളെയാണ്. രാത്രി സമയങ്ങളില്‍ പൊതുവെ ഇത്തരം ആശുപത്രികളില്‍ സ്പെഷ്യലിസ്റ്റ് ഡോക്ടറുടെ സേവനം ലഭ്യമല്ല ഇത് പൊതുജനങ്ങളെ വലിയ രീതിയിലാണ് ബാധിക്കുന്നത്. പലരും ചെറിയ പരിക്കുകള്‍ക്കോ രോഗങ്ങള്‍ക്കോ മെഡിക്കല്‍ കോളേജുകളിലേക്ക് റഫര്‍ ചെയ്യുന്നതാണ് പതിവ്. ഇത് മെഡിക്കല്‍ കോളേജുകളിലേക്ക് അനാവശ്യമായ തിരക്ക് വര്‍ദ്ധിപ്പിക്കുകയും, ഗുരുതരമായ കേസുകളുമായി എത്തുന്ന യഥാര്‍ത്ഥ രോഗികള്‍ക്ക് കൃത്യസമയത്ത് ചികിത്സ ലഭിക്കാന്‍ തടസ്സമാവുകയും ചെയ്യുന്നു. അതിനാല്‍ പുതിയ പദ്ധതി മെഡിക്കല്‍ കോളേജുകളിലെ തിരക്ക് കുറയ്ക്കാന്‍ സഹായിക്കും. മാത്രമല്ല സാധാരണക്കാര്‍ക്ക് വലിയ തുക മുടക്കി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്ന സാഹചര്യവും ഒഴിവാക്കാന്‍ കഴിയും. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.