iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Videos

Mohanlal Athimanoharam movie ; ചാർജാക്കി മോഹൻലാൽ...അതിമനോഹരം തൂക്കി

@ZeeMalayalam4d ago
#Mohanlal
Jithu Madhavan: ആ സിനിമയ്ക്ക് സംഭവിച്ചത് ഇതാണ്! മോഹൻലാൽ ചിത്രം ഉപേക്ഷിച്ചതിന്റെ കാരണം വെളിപ്പെടുത്തി ജിത്തു മാധവൻ

Jithu Madhavan: ആ സിനിമയ്ക്ക് സംഭവിച്ചത് ഇതാണ്! മോഹൻലാൽ ചിത്രം ഉപേക്ഷിച്ചതിന്റെ കാരണം വെളിപ്പെടുത്തി ജിത്തു മാധവൻ

മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ചെയ്യാനിരുന്ന ചിത്രം നടക്കാതെ പോയതിന്റെ കാരണം വെളിപ്പെടുത്തി സംവിധായകൻ ജിത്തു മാധവൻ. മോഹൻലാലുമായുള്ള ആ പ്രോജക്ട് ഉപേക്ഷിച്ച അവസ്ഥയിലാണുള്ളതെന്ന് ജിത്തു പറഞ്ഞു. ലാൽ സാറിനെ മനസിൽ കണ്ടെഴുതിയതാണ് ആ കഥ. അതുകൊണ്ട് തന്നെ ആ കഥാപാത്രത്തിലേക്ക് മറ്റൊരാളെ കാണുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗലാട്ട പ്ലസിനു നൽകിയ അഭിമുഖത്തിലാണ് ജിത്തു ഇക്കാര്യം പറ‍ഞ്ഞത്. മറ്റൊരാളെ നായകനാക്കി ആ സിനിമ ചെയ്യാന്‍ ആഗ്രഹമില്ലെന്നും ജിത്തു പറയുന്നു. സാധാ സാധാരണ മലയാള സിനിമകളെക്കാൾ കൂടുതൽ ദിവസങ്ങൾ ഷൂട്ടിങ്ങിനായി ആവശ്യമായിരുന്നു ഈ ചിത്രത്തിന്. ഒരു സാധാരണ സിനിമയ്ക്ക് വേണ്ടി വരുന്ന ദിവസങ്ങൾ പോലെ ഇതിന്റെ ഷെഡ്യൂളും കുറയ്ക്കാന്‍ നോക്കിയെങ്കിലും അത് ശരിയായില്ലെന്ന് സംവിധായകൻ പറ‍ഞ്ഞു. കാരണം ആ സിനിമയ്ക്ക് അത്രയും ദിവസങ്ങൾ തന്നെ വേണമായിരുന്നുവെന്നും ഒരുപാട് ആക്‌ഷൻ സീക്വൻസുകൾ അതിലുണ്ടായിരുന്നുവെന്നും ജിത്തു കൂട്ടിച്ചേർത്തു. മോഹൻലാൽ സർ ആ സമയം തുടർച്ചയായി സിനിമകൾ ചെയ്തിരുന്നു. അതിനാൽ അത്രയും ദിവസങ്ങൾ ഷൂട്ടിംഗിനായി മാറ്റിവയ്ക്കാൻ അദ്ദേഹത്തിന് സാധ്യമായിരുന്നില്ല. ഇതാണ് ആ സിനിമയ്ക്ക് സംഭവിച്ചതെന്നാണ് തനിക്ക് തോന്നുന്നതെന്നും ഒരു അഭിമുഖത്തിൽ ഇത് പറയുന്നത് ശരിയാണോ എന്നുപോലും തനിക്കറിയില്ലെന്നും ജിത്തു മാധവൻ പറഞ്ഞു. സൂര്യ, നസ്രിയ, നസ്ലെൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ’സീൻ’. ജീത്തു മാധവൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം നവംബർ 6ന് തിയേറ്ററുകളിലേത്തും. സൂര്യ നായകനും നസ്രിയ നായികയുമാകുമ്പോൾ നസ്ലെൻ എത്തുന്നത് വില്ലൻ വേഷത്തിലാണ്. മലയാള സംഗീത സംവിധായകൻ സുഷിൻ ശ്യാം ആണ് ഈ ചിത്രത്തിനായി സംഗീതമൊരുക്കുന്നത്. സുഷിന്‍റെ ആദ്യ തമിഴ് ചിത്രവുമാണ് സീന്‍. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Jailer 2: ജയിലർ 2-ലെ വില്ലൻ വേഷത്തിൽ സുരാജ് വെഞ്ഞാറമൂട്? ക്യാരക്ടർ പ്രോമോ പുറത്ത്

Jailer 2: ജയിലർ 2-ലെ വില്ലൻ വേഷത്തിൽ സുരാജ് വെഞ്ഞാറമൂട്? ക്യാരക്ടർ പ്രോമോ പുറത്ത്

സൂപ്പർ താരം രജനീകാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന 'ജയിലർ 2' എന്ന ചിത്രത്തിലെ സുരാജ് വെഞ്ഞാറമൂടിന്റെ ക്യാരക്ടർ പ്രോമോ പുറത്തിറങ്ങി. ദിലീപ് എന്ന കഥാപാത്രത്തെയാണ് സുരാജ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നിഗൂഢത നിറഞ്ഞിരിക്കുന്ന കഥാപാത്രമായാണ് സുരാജിനെ പ്രോമോയിൽ അവതരിപ്പിച്ചിരിക്കുന്നത്. രജനികാന്തിന്റെ മുത്തുവേൽ പാണ്ഡ്യനുമായി സുരാജിന്റെ കഥാപാത്രത്തിനുള്ള ബന്ധവും സംഘർഷങ്ങളും എന്തെല്ലാമാണെന്ന കൗതുകത്തിലാണ് ആരാധകർ. 2023-ൽ പുറത്തിറങ്ങി വൻ വിജയമായി മാറിയ ജയിലറിന്റെ രണ്ടാം ഭാഗമാണ് ജയിലർ 2. സൺ പിക്ചേഴ്സ് നിർമ്മിച്ച ചിത്രത്തിൽ രജനികാന്തിന് പുറമെ മോഹൻലാൽ, ശിവരാജ് കുമാർ, രമ്യ കൃഷ്ണൻ, യോഗി ബാബു, എസ്. ജെ. സൂര്യ, വിദ്യാ ബാലൻ തുടങ്ങിയ പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. ഏകദേശം 225 കോടി രൂപയ്ക്കടുത്താണ് 'ജയിലർ 2'-ന്റെ ചിലവ്. രജനികാന്തിന്റെ പ്രതിഫലം മാത്രം ഏകദേശം 125 കോടി മുതൽ 200 കോടി വരുമെന്നാണ് റിപ്പോർട്ടുകൾ. 2026 ഒക്ടേബർ 15-നാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ജയിലർ-2 റിലീസ് ചെയ്യുന്നത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Bigg Boss Malayalam Season 8: മോഹൻലാൽ മുതൽ സൽമാൻ ഖാൻ വരെ, ബിഗ് ബോസ് അവതാരകര്‍ക്ക് കോടികളുടെ പ്രതിഫലം!

Bigg Boss Malayalam Season 8: മോഹൻലാൽ മുതൽ സൽമാൻ ഖാൻ വരെ, ബിഗ് ബോസ് അവതാരകര്‍ക്ക് കോടികളുടെ പ്രതിഫലം!

ബിഗ്ബോസ് മലയാളം എട്ടാം സീസൺ ട്വിസ്റ്റുകളുടെ ഒരു സീസണായി മാറിയിരിക്കുകയാണ്. ബിഗ്ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ആദ്യമായി മത്സരം ആരംഭിച്ച് രണ്ടാം ദിവസം ഒരു മത്സരാർത്ഥിയെ ഗെയിമിൽ നിന്ന് പുറത്താക്കി. ഗായത്രി സുരേഷ് ഹൗസിൽ നിന്ന് പോയതിന് പിന്നാലെ ഒരുപാട് നാടകീയ രംഗങ്ങളാണ് ബിഗ്ബോസ് ഹൗസിൽ അരങ്ങേറുന്നത്. മത്സരം ചൂട് പിടിക്കുമ്പോള്‍ ഷോയുടെ അവതാരകന്‍ മോഹന്‍ലാലിന്റെ പ്രതിഫലത്തെ കുറിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. 2018-ല്‍ ബിഗ് ബോസിന്റെ ആദ്യ സീസണ്‍ മുതല്‍ പുതിയ 8-ാം സീസണ്‍ വരെ എത്തിനില്‍ക്കുമ്പോഴും നടന്‍ മോഹന്‍ലാല്‍ തന്നെയാണ് ഷോയുടെ അവതാരകന്‍. ബിഗ് ബോസ് മലയാളത്തിന്റെ മുഖം തന്നെ ഇന്ന് മോഹന്‍ലാലാണ്. ആദ്യ സീസണില്‍ താരത്തിന്റെ പ്രതിഫലം 12 കോടി രൂപയായിരുന്നു പിന്നീട് രണ്ടാം സീസണില്‍ എത്തിയപ്പോള്‍ തുക 18 കോടിയായി. ഷോയുടെ ജനപ്രീതി പ്രതിഫലത്തിലും മാറ്റങ്ങള്‍ വരുത്തി. ബിഗ് ബോസ് സീസണ്‍ 7 ല്‍ എത്തിയപ്പോള്‍ മോഹന്‍ലാലിന്റെ പ്രതിഫലം ഏകദേശം 24 കോടിയായി. ഇന്ന് 8-ാം സീസണില്‍ ഷോ എത്തിനില്‍ക്കുമ്പോള്‍ 30 കോടിയാണ് താരത്തിന്റെ പ്രതിഫലം. മലയാളത്തില്‍ മാത്രമല്ല മറ്റ് ഭാഷകളിലെ ബിഗ്ബോസ് അവതാരകര്‍ക്കും കോടികളാണ് പ്രതിഫലം. തമിഴിലെ പത്താം സീസണ്‍ അവതാരകനായ വിജയ് സേതുപതിയുടെ പ്രതിഫലം 70-80 കോടി രൂപയാണ്. വിജയ് സേതുമതി തമിഴ് ബിഗ് ബോസിന്റെ അവതാരകനാകുന്നതിന് മുന്‍പ് കമലഹാസനായിരുന്നു ബിഗ് ബോസ് തമിഴ് അവതരിപ്പിച്ചത്. കമൽഹാസൻ ബിഗ് ബോസ് തമിഴ് സീസൺ 7-നായി ഏകദേശം 130 കോടി രൂപ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തെലുങ്കിലേക്ക് വരുമ്പോള്‍ നാഗാര്‍ജുനയും കന്നഡ ബിഗ്ബോസില്‍ നിന്ന് കിച്ച സുദീപിനും കോടികളാണ് പ്രതിഫലം നേടുന്നത്. ഹിന്ദി ബിഗ് ബോസിന്റെ അവതാരകന്‍ സല്‍ബാന്‍ ഖാനാണ് ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 120 കോടി രൂപയാണ് അദ്ദേഹത്തിന്റെ പ്രതിഫലം. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.ZEE MALAYALAM App ഡൗൺലോഡ്ചെയ്യൂ.Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻX(Twitter),Facebookലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ്ടെലഗ്രാം ചാനല്‍സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂപിൻന്യൂസ്.

Tap to read more