iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Videos

AIR ALP;ആകാശവാണി ആലപ്പുഴ നിലയം പ്രക്ഷേപണം പുനരാരംഭിച്ചു . 5 ദിവസമായി സാങ്കേതിക തകരാറിനെ തുടർന്ന് പ്രക്ഷേപണം നിലച്ചിരുന്നു

@ZeeMalayalam4d ago
#Narendra Modi
മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശൻ ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. വൈകുന്നേരം 5 മണിയോടെ പ്രധാനമന്ത്രിയുടെ ഓഫീസിലായിരിക്കും യോഗം നടക്കുന്നത്. സംസ്ഥാനത്തെ വികസന പദ്ധതികൾ, കേന്ദ്രവിഹിതം, വൈദ്യുതി പ്രതിസന്ധി തുടങ്ങിയ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായേക്കുമെന്നാണ് റിപ്പോർട്ട്. യോഗത്തിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുമെന്നും റിപ്പോർട്ടുണ്ട്. ഇന്ന് കേരളത്തിൽ ചേരുന്ന മന്ത്രിസഭാ യോഗത്തിനും തുടർന്നുള്ള വാർത്താ സമ്മേളനത്തിനും ശേഷമായിരിക്കും മുഖ്യമന്ത്രി ഡൽഹിയിലേക്ക് തിരിക്കുന്നത്. കൂടിക്കാഴ്ചയുടെ മെയിൻ അജണ്ട സംസ്ഥാനത്തിന്റെ വികസനപദ്ധതികൾ ആണ്‌. ഡൽഹി സന്ദർശനത്തിൽ മറ്റു കേന്ദ്രമന്ത്രിമാരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയേക്കും. വിയോൺ ന്യൂ ഏജ് കേരള സമ്മിറ്റ് 2026; ഭരണനേട്ടങ്ങളും വികസന പദ്ധതികളും പങ്കുവച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ സംസ്ഥാനത്തെ സാമ്പത്തികമായി മത്സരക്ഷമതയുള്ളതും ആഗോളതലത്തിൽ ബന്ധിപ്പിക്കപ്പെട്ടതും പരിസ്ഥിതി സൗഹൃദവുമായ ഒരു കേന്ദ്രമാക്കി മാറ്റുന്നതിനുള്ള കാഴ്ചപ്പാട് കേരള മുഖ്യമന്ത്രി വി. ഡി. സതീശൻ അവതരിപ്പിച്ചു. സർക്കാരിന്റെ ആറുമാസത്തെ ഭരണനേട്ടങ്ങൾ അടയാളപ്പെടുത്തിക്കൊണ്ട് സംസ്ഥാനത്തെ പുതിയ വികസ പദ്ധതികളും വിയോൺ സംഘടിപ്പിച്ച 'ന്യൂ ഏജ് കേരളം സമ്മിറ്റ് 2026'-ൽ മുഖ്യമന്ത്രി പങ്കുവച്ചു. പ്രധാന പദ്ധതികൾ എടുത്തുപറഞ്ഞ മുഖ്യമന്ത്രി വി.ഡി. സതീശൻ കേരളത്തിലെ തുറമുഖങ്ങളെ ഏകോപിപ്പിക്കാനും ഭാവി സാങ്കേതികവിദ്യകളിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കാനും സംസ്ഥാനത്തെ ഒരു ആഗോള വിദ്യാഭ്യാസ-വ്യോമയാന ഹബ്ബാക്കി മാറ്റാനും ലക്ഷ്യമിട്ടുള്ള 'മിഷൻ സമുദ്ര'യെക്കുറിച്ച് സംസാരിച്ചു. സ്റ്റാർട്ടപ്പുകളുടെ എണ്ണത്തേക്കാൾ അവയുടെ ഗുണനിലവാരത്തിനും വളർച്ചയ്ക്കും പ്രാധാന്യം നൽകേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ അദ്ദേഹം, വളർന്നുവരുന്ന സംരംഭങ്ങൾക്ക് സർക്കാരിന്റെ പൂർണ പിന്തുണയും പ്രഖ്യാപിച്ചു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി മനിലയിലേക്ക്

ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി മനിലയിലേക്ക്

ന്യൂഡൽഹി: ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മനിലയിലെത്തും. മൂന്നു ദിവസത്തെ സന്ദർശനമാണ് പ്രധാന മന്ത്രിയുടേത്. ഈ സന്ദർശനത്തിൽ പ്രധാനമന്ത്രി ട്രംപുമായും കൂടിക്കാഴ്ച നടത്തും എന്നാണ് റിപ്പോർട്ട്.

Tap to read more
Videos

CENTRAL PENSION പെൻഷൻ തുക 25000 രൂപയിൽ നിന്ന് 70,000ത്തിലേക്ക്?

@ZeeMalayalam6d ago
#Narendra Modi
Videos

RICE KERALA 25,000 ടൺ അരി കിട്ടും?

@ZeeMalayalam7d ago
#Narendra Modi
Videos

BANGLORE METRO ഇനി യാത്ര എളുപ്പമാകും... ബെംഗളൂരുവിൽ പിങ്ക് ലൈൻ മെട്രോ...

@ZeeMalayalam9d ago
#Narendra Modi
Modi at Bangalore: പ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദര്‍ശനം: 15,600 കോടിയുടെ വികസന പദ്ധതികള്‍, കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍

Modi at Bangalore: പ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദര്‍ശനം: 15,600 കോടിയുടെ വികസന പദ്ധതികള്‍, കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബെംഗളൂരു സന്ദര്‍ശനത്തോടനുബന്ധിച്ച് നഗരത്തിൽ വൻ സുരക്ഷാ ക്രമീകരണങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. ഗതാഗത തടസ്സങ്ങൾ മുൻകൂട്ടി കണ്ട് ദക്ഷിണ ബെംഗളൂരുവിലെ പല സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു. വിവിഐപി കടന്നുപോകുന്ന വഴികളിലും പരിപാടികൾ നടക്കുന്ന സ്ഥലങ്ങളിലും കനത്ത ഗതാഗത നിയന്ത്രണങ്ങളും പ്രത്യേക ബദൽ പാതകളും ഒരുക്കിയിട്ടുണ്ട്. പ്രധാന സന്ദർശന സ്ഥലങ്ങളിലും ചടങ്ങുകൾ നടക്കുന്ന വേദികളിലും ആയിരക്കണക്കിന് പൊലീസുകാരെ വിന്യസിച്ച് കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നഗരത്തിലെ പ്രധാന പാതകളിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കൻ ട്രക്കുകൾ, ടിപ്പറുകൾ തുടങ്ങിയ വലിയ വാഹനങ്ങളുടെ പ്രവേശനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സിഎ പരീക്ഷ എഴുതേണ്ട വിദ്യാർത്ഥികൾക്ക് യാത്ര തടസ്സങ്ങൾ നേരിടാതിരിക്കാൻ അധികൃതർ പ്രത്യേക ഇളവുകളും ബദൽ യാത്രാ നിർദ്ദേശങ്ങളം മുൻകൂട്ടി നൽകിയിട്ടുണ്ട്.

Tap to read more