&imwidth=640&imheight=360)
യുവേഫ (UEFA) ചാമ്പ്യൻസ് ലീഗ് 2026-27 സീസണിന് ഇന്നാണ് കിക്ക് ഓഫ്. സീസണിലെ എല്ലാ മത്സരങ്ങൾക്ക് മുൻപും എലൈറ്റ് യൂറോപ്യൻ ക്ലബ്ബുകൾ നേപ്പാൾ ദുരന്തത്തിൽ ജീവൻ നഷ്ടമായവർക്ക് ആദരവ് സമർപ്പിക്കും. മാത്രമല്ല യൂറോപ്പിലെ സ്റ്റേഡിയത്തിന് ചുറ്റും 'നേപ്പാൾ ഒറ്റയ്ക്കല്ല' എന്ന ബാനറും പ്രദർശിപ്പിക്കും. ഓഗസ്റ്റ് 26-ന് നേപ്പാളിലുണ്ടായ വെള്ളപ്പൊക്കത്തിൽ ആയിരക്കണക്കിന് ആളുകൾ മരിക്കുകയും നിരവധി ആളുകളെ കാണാതാവുകയും ചെയ്തു. മാത്രമല്ല നിരവധി നാശനഷ്ടങ്ങളും വെള്ളപ്പൊക്കത്തെ തുടർന്നുണ്ടായി. പ്രളയത്തെ തുടർന്ന് ദുരിതം അനുഭവിക്കുന്ന മുഴുവൻ ജനങ്ങൾക്കും പിന്തുണ നൽകാനാണ് യുവേഫയുടെ നടപടി. യൂറോപ്യൻ ഫുട്ബോൾ കുടുംബം മുഴുവൻ മത്സരങ്ങൾക്ക് മുന്നേ ഒത്തുകൂടി അനുശോചനം രേഖപ്പെടുത്തുമെന്ന് സംഘടനയുടെ പ്രസിഡന്റ് അലക്സാണ്ടർ സെഫെറിൻ പറഞ്ഞു. ഈ ദുരന്തത്തിൽ നിന്ന് കരകയറാൻ നേപ്പാൾ ജനതയ്ക്ക് കരുത്തും ശക്തിയും ഉണ്ടാകട്ടെയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന 18 മത്സരങ്ങൾക്ക് മുന്നോടിയായി നേപ്പാളിന് ആദരവ് അർപ്പിക്കും. ഇതിലൂടെ ഫുട്ബോളിന്റെ സ്വാധീനം കളിക്കളത്തിനപ്പുറം എല്ലാവർക്കും വേണ്ടിയുള്ളതാണെന്ന് ഓർമിപ്പിക്കുകയാണ് യുവേഫ. യുവേഫ ചാമ്പ്യൻസ് ലീഗ് 2026-27 ആദ്യ ഫെഡ്യൂൾ ചാമ്പ്യൻസ് ലീഗിന്റെ പുതിയ സീസൺ 2026 സെപ്റ്റംബർ 8 മുതൽ 2027 ജനുവരി വരെ നീണ്ടുനിൽക്കുന്നതാണ്. 36 ടീമുകൾ വിവിധ ടീമുമായി 8 മത്സരങ്ങൾ കളിക്കും. 2027 ജൂൺ 5ന് മാഡ്രിഡിലാണ് ഫൈനൽ മത്സരം നടക്കുക. മത്സരങ്ങൾ സെപ്റ്റംബർ 8 (ചൊവ്വ) . AEK Athens VS LASK . Club Brugge VS Aston Villa . Borussia Dortmund VS Villarreal . Porto VS Manchester City . Lille VS Real Betis . Real Madrid VS Inter സെപ്റ്റംബർ 9 (ബുധൻ) . Barcelona VS Feyenoord . Stuttgart VS Viking . Liverpool VS Atletico Madrid . Paris Saint-Germain VS Slovan Bratislava . Sporting CP VS Galatasaray . Napoli VS Arsenal സെപ്റ്റംബർ 10 (വ്യാഴം) . Fenerbahce VS Roma . PSV Elindhoven VS Shakhtar Donetsk . Como VS Leipzig . Bayern Munich VS Bodo/Glimt . Manchester United VS Sabah . Slavia Prague VS Lens ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.ZEE MALAYALAM App ഡൗൺലോഡ്ചെയ്യൂ.Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻX(Twitter),Facebookലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ്ടെലഗ്രാം ചാനല്‍സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂപിൻന്യൂസ്.
&imwidth=640&imheight=360)
കാഠ്മണ്ഡു: നേപ്പാളിൽ വൻ നാശം വിതച്ച മിന്നൽ പ്രളയത്തിനിടയിലും ആശ്വാസത്തിൻറെ പുതിയ കിരണങ്ങൾ. ത്രിശൂലി 3എ ജലവൈദ്യുത നിലയത്തിലെ തുരങ്കത്തിൽ കുടുങ്ങിയ രണ്ട് തൊഴിലാളികളെ ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ ജീവനോടെ പുറത്തെത്തിച്ചു. ടണലിൽ നിന്ന് ശബ്ദം കേട്ടതിനെ തുടർന്ന് ഇവിടെ നടത്തിയ തിരച്ചിലിലാണ് രണ്ട് പേരുടെ ജീവൻ രക്ഷിച്ചത്. തുരങ്കത്തിൽ കൂടുതൽ ആളുകൾ അകപ്പെട്ടിട്ടുണ്ടെന്ന സൂചനയെ തുടർന്ന് ഇവിടെ പരിശോധന ശക്തമാക്കി. നേപ്പാളിലെ 12 ജലവൈദ്യുത പദ്ധതികളിൽ നിന്നായി ഏകദേശം 900 തൊഴിലാളികളെയാണ് കാണാതായത്. ഇതിൽ 500ഓളം പേർ വ്യത്യസ്ത തുരങ്കങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നുവെന്നാണ് അനുമാനിക്കുന്നത്. തൃശൂലി പദ്ധതി പ്രദേശത്ത് തുരങ്കത്തിൽ ഉണ്ടായിരുന്നവരുമായി ആശയവിനിമയം നടത്താനായതാണ് രക്ഷാദൌത്യത്തിൽ നിർണായകമായത്. നേപ്പാൾ സൈന്യവും പോലീസും ചേർന്നാണ് രക്ഷാദൌത്യത്തിന് നേതൃത്വം നൽകുന്നത്. ഭയപ്പെടേണ്ടതില്ല, നിങ്ങളെ പുറത്തെത്തിക്കാൻ ഞങ്ങൾ എത്തിയിട്ടുണ്ട് എന്ന് രക്ഷാപ്രവർത്തകർ വിളിച്ചുപറഞ്ഞപ്പോൾ തുരങ്കത്തിനുള്ളിൽ നിന്ന് അനുകൂല പ്രതികരണം ഉണ്ടായി. ഇതേ തുടർന്ന് നടത്തിയ പരിശ്രമങ്ങളിലൂടെയാണ് രണ്ടുപേരെ വിജയകരമായി പുറത്തെത്തിക്കാൻ ആയതെന്ന് അധികൃതർ വ്യക്തമാക്കി. തുരങ്കങ്ങളിൽ കൂടുതൽ ആളുകൾ കുടുങ്ങിയിട്ടുണ്ടെന്ന് ഉറപ്പായതോടെ സമാനതകളില്ലാത്ത പ്രകൃതി ദുരന്തം നേരിടുന്ന നേപ്പാളിൽ രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കിയിരിക്കുകയാണ്. മിന്നൽ പ്രളയത്തിൽ ഇതുവരെ 1259 പേർ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. 5000ൽ അധികം ആളുകളെ ഇനിയും കണ്ടെത്താനുണ്ട്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
നേപ്പാളിൽ നിന്നുള്ള പ്രളയജലത്തിൽ നിന്ന് പിടിക്കുന്ന മത്സ്യങ്ങളെ ഭക്ഷിക്കരുതെന്ന് മുന്നറിയിപ്പുമായി ബീഹാർ സർക്കാർ. പ്രളയജലത്തിൽ നിന്ന് ലഭിച്ച ചില മത്സ്യങ്ങളെ പാകം ചെയ്ത് കഴിച്ചവർക്ക് അസുഖം ബാധിച്ചതിന് പിന്നാലെയാണ് ബീഹാർ സർക്കാരിന്റെ ഡയറി, ഫിഷറീസ് ആൻഡ് ആനിമൽ റിസോഴ്സസ് ഡിപ്പാർട്ട്മെന്റ് (Dairy, Fisheries and Animal Resources Department, Government of Bihar) മുന്നറിയിപ്പ് നൽകിയത്. വടക്കൻ ബീഹാറിലെ പ്രധാന ജലശ്രോതസാണ് ഗന്ധക്, കോസി നദികൾ. ഇവയിലൂടെ നേപ്പാളിലെ ത്രിശൂലി നദിയിൽ നിന്ന് ധാരാളം വെള്ളമാണ് ബിഹാറിലേക്ക് ഒഴുകിയെത്തുന്നത്. നേപ്പാളിലെ വെള്ളപ്പൊക്കത്തെ തുടർന്ന് ബിഹാറിലെ ഈ രണ്ട് നദികളും കരകവിഞ്ഞ് ഒഴുകുകയാണ്. ബീഹാർ സർക്കാരിന്റെ ഡയറി, ഫിഷറീസ് ആൻഡ് ആനിമൽ റിസോഴ്സസ് ഡിപ്പാർട്ട്മെന്റ് പറയുന്നത് പ്രകാരം നദികളിലെ അവസ്ഥ സാധാരണ നിലയിലാകുന്നതുവരെ വെള്ളപ്പൊക്കത്തിൽ നിന്ന് ലഭിക്കുന്ന മത്സ്യങ്ങളെ പിടിക്കുകയോ, വിൽക്കുകയോ, കഴിക്കുകയോ ചെയ്യരുത് എന്നാണ്. പ്രളയജലത്തിലുള്ള മത്സ്യങ്ങൾ മലിനജലം, ചത്ത മൃഗങ്ങൾ, ബാക്ടീരിയ, വൈറസ്, മറ്റ് രോഗകാരികളായ ജീവികളുമായി നിരന്തരം സമ്പർക്കം പുലർത്താനുള്ള സാധ്യതയുള്ളതുകൊണ്ടാണ് ഇത്തരം മീനുകളെ ഭക്ഷിക്കരുതെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രളയ ബാധിത പ്രദേശത്ത് താമസിക്കുന്ന ജനങ്ങളോട് നേപ്പാൾ പോലീസും സമാന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പരിചയമില്ലാത്ത വിഭാഗത്തിലുള്ള മത്സ്യങ്ങളെ ഭക്ഷിക്കരുതെന്നും ഇത്തരം മത്സ്യങ്ങൾ ലഭിച്ചാൽ അവയെക്കുറിച്ച് ജില്ലാ ഫിഷറീസ് ഓഫീസറെയോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തെയോ അറിയിക്കണമെന്നും നിർദേശമുണ്ട്. ഇനി ഇത്തരം മത്സ്യങ്ങളെ ഭക്ഷിച്ച് ഛർദ്ദി, വയറിളക്കം, വയറുവേദന, തലകറക്കം അല്ലെങ്കിൽ ശ്വാസതടസ്സം എന്നിവ അനുഭവപ്പെട്ടാൽ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ വൈദ്യസഹായം തേടണമെന്നും മുന്നറിയിപ്പുണ്ട്. നേപ്പാളിലെ അവശിഷ്ടങ്ങൾ ബീഹാറിലേക്ക് മത്സ്യങ്ങൾ മാത്രമല്ല ബീഹാറിലെ ജനങ്ങളെ ദുരിതത്തിലാക്കുന്നത്. ഗന്ധക്, കോസി നദികളിലേക്ക് വലിയ അളവിലെത്തുന്ന നേപ്പാളിലെ പ്രളയജലത്തിൽ മാലിന്യങ്ങൾ, ചെളി, വലിയ കല്ലുകൾ, തടി, പാലങ്ങളുടെ അവശിഷ്ടങ്ങൾ, ജലവൈദ്യുത പദ്ധതികൾ, വീടുകളിലെ വസ്തുവകകൾ, എൽപിജി സിലിണ്ടറുകൾ, വാഹനങ്ങളുടെ അവശിഷ്ടങ്ങളും ഉൾപ്പെടുന്നു. നേപ്പാളിൽ നിന്ന് ഒഴുകിവരുന്ന മനുഷ്യരുടെയും മൃഗങ്ങളുടെയും അവശിഷ്ടങ്ങൾ നദീജലം കൂടുതൽ മലിനമാകാൻ ഇടയാക്കിയിട്ടുണ്ട്. കുടിവെള്ള സ്രോതസ്സുകളായ കുഴൽക്കിണറുകളിലേക്കും കിണറുകളിലേക്കും മലിനമായ പ്രളയജലം എത്തുന്നത് ജലജന്യ രോഗങ്ങളുടെ വ്യാപനത്തിന് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കെട്ടിക്കിടക്കുന്ന വെള്ളം കൊതുകുകൾ പെരുകാൻ അവസരം നൽകുന്നു. ഇത് ഡെങ്കിപ്പനി, മലേറിയ, ചിക്കുൻഗുനിയ എന്നിവയുടെ സാധ്യത വർദ്ധിപ്പിക്കും. പ്രളയബാധിത പ്രദേശങ്ങളിലുള്ളവർ മലിനജലത്തിൽ ദീർഘനേരം നിൽക്കുന്നത് മൂലം ചർമ്മരോഗങ്ങൾക്കും നേത്രരോഗങ്ങൾക്കുമുള്ള സാധ്യത ഉയർത്തും. കൃഷിക്കും വെല്ലുവിളി പ്രളയജലം ബീഹാറിലെ അതിർത്തി ജില്ലകളിലെ കൃഷിയിടങ്ങളെയും ബാധിക്കുന്നുണ്ട്. കൃഷിയിടങ്ങൾ നശിക്കുന്നത് സംസ്ഥാനത്ത് ധാന്യങ്ങളുടെയും പച്ചക്കറികളുടെയും ലഭ്യത കുറയ്ക്കും. നദികളിലെ ജലനിരപ്പ് താഴ്ന്ന് സാധാരണ സ്ഥിതിയിലേക്ക് എത്തുന്നതുവരെ പ്രളയബാധിത ജില്ലകളിലെ താമസക്കാർ പ്രളയജലവുമായുള്ള സമ്പർക്കം പരമാവധി ഒഴിവാക്കാനും ഔദ്യോഗിക ആരോഗ്യ-സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാനും അധികൃതർ ആവശ്യപ്പെട്ടു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.ZEE MALAYALAM App ഡൗൺലോഡ്ചെയ്യൂ.Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻX(Twitter),Facebookലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ്ടെലഗ്രാം ചാനല്‍സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂപിൻന്യൂസ്.
&imwidth=640&imheight=360)
ഭോട്ടെ കോശിയിലെ വെള്ളപ്പൊക്കത്തെത്തുടർന്ന് ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നും മറ്റ് നിരവധി രാജ്യങ്ങളിൽ നിന്നുമുള്ള രക്ഷാപ്രവർത്തകരുടെയും ഹെലികോപ്റ്ററുകളുടെ സേവനങ്ങൾ നേപ്പാൾ ആദ്യം നിരസിച്ചിരുന്നു. പകരം നേപ്പാളിന്റെ തന്നെ സുരക്ഷാ ഏജൻസികൾ രക്ഷാപ്രവത്തനം തുടരുമെന്ന് പ്രധാനമന്ത്രി ബാലേൻ ഷായുടെ നേതൃത്വത്തിലുള്ള സർക്കാർ അറിയിച്ചു. എന്തിനായിരിക്കും നേപ്പാൾ ഇത്തരം ഒരു തീരുമാനം ആദ്യഘട്ടത്തിൽ സ്വീകരിച്ചത്? മറ്റു രാജ്യങ്ങളിൽ നിന്നുള്ള സഹായം വേണ്ടെന്ന് നേപ്പാൾ പറയുമ്പോഴും ദുരിതാശ്വാസ സാമഗ്രഹികളും സർക്കാർ വഴിയുള്ള സാമ്പത്തിക സഹായങ്ങളും അവർ തുടക്കം മുതൽ സ്വീകരിക്കുന്നുണ്ടായിരുന്നു. ഇന്ത്യ, ചൈന, അമേരിക്ക, യുകെ, ജപ്പാൻ, ദക്ഷിണ കൊറിയ, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളെല്ലാം രക്ഷാപ്രവർത്തം വാഗ്ദനം ചെയ്തിരുന്നു. പക്ഷെ വിദേശമേഖലയിൽ നിന്നുള്ള രക്ഷാപ്രവർത്തകരുടെ സേവനത്തിനെതിരെ കർശന നിയന്ത്രണമാണ് നേപ്പാൾ ഏർപ്പെടുത്തിയത്. രക്ഷാപ്രവർത്തനം സ്വന്തമായി കൈകാര്യം ചെയ്യാൻ നേപ്പാളിന്റെ സുരക്ഷാ ഏജൻസികൾക്ക് ശേഷിയുണ്ടെന്നാണ് സർക്കാർ വിലയിരുത്തിയത്. 2015 ഏപ്രിലിലെ ഭൂകമ്പത്തിന് ശേഷം ഉണ്ടായ സംഭവങ്ങളാണ് വിദേശരക്ഷാപ്രവർത്തന വാഗ്ദാനം നിരസിക്കാൻ കാരണം. അന്ന് ലോകമെമ്പാടുമുള്ള രക്ഷാസേനകളും സൈനിക വിമാനങ്ങളും സഹായ സംഘടനകളും നേപ്പാളിലേക്ക് ഒഴുകിയെത്തി. ഇത് അക്കാലത്ത് അടിയന്തിര പ്രതികരണ ശേഷി വർദ്ധിപ്പിച്ചെങ്കിലും, വലിയ തോതിലുള്ള ബുദ്ധിമുട്ടുകളും സൃഷ്ടിച്ചു. സംഘങ്ങളുടെ ഏകോപനം, വിമാനത്താവളങ്ങൾ, റോഡുകൾ, വാർത്താവിനിമയ ശൃംഖലകൾ എന്നിവയുടെ സ്ഥിതി ലോകമെമ്പാടുമുള്ള രക്ഷാസേനകൾ ഒന്നിച്ച് എത്തിയപ്പോൾ കൂടുതൽ സങ്കീർണ്ണമായി. ഇത്തരം ഏകോപന ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാണ് വിദേശ രക്ഷാസേനകളെ ഒഴിവാക്കി നേപ്പാൾ സ്വന്തം സുരക്ഷാ ഏജൻസികളെ ഉപയോഗിച്ച് മാത്രം രക്ഷാപ്രവർത്തനം നടത്താൻ തീരുമാനിച്ചത്. നേപ്പാളിന്റെ പ്രത്യേക അഭ്യർത്ഥന പ്രകാരമാണ് ഇന്ത്യ സഹായങ്ങൾ നൽകുന്നത്. പ്രതിസന്ധി ഘട്ടങ്ങളിൽ നേപ്പാളിന് എപ്പോഴും ആദ്യം സഹായത്തിനെത്തുന്ന രാജ്യമാണ് ഇന്ത്യ. 2015-ലെ ഭൂകമ്പ സമയത്ത് 'ഓപ്പറേഷൻ മൈത്രി' വഴി ഇന്ത്യ വലിയ തോതിൽ രക്ഷാപ്രവർത്തനം നടത്തിയിരുന്നു. വിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, NDRF സേന, ഡോക്ടർമാർ എന്നിവരെ വേഗത്തിൽ അയച്ച് ആളുകളെ രക്ഷിക്കുകയും ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കാനും ഇന്ത്യ എന്നും മുന്നിലാണ്. നിലവിലെ നേപ്പാളിലെ സാഹചര്യം ഗുരുതരമായതിനാൽ വിദേശ രക്ഷാപ്രവർത്തകരെ പൂർണ്ണമായും വിലക്കിയ തീരുമാനം നേപ്പാൾ പിൻവലിച്ചിട്ടുണ്ട്. കാണാതായവരിൽ നിരവധി വിദേശികൾ ഉൾപ്പെട്ടതിനാലും, തുരങ്കങ്ങളിലെ രക്ഷാപ്രവർത്തനങ്ങൾക്കും ഡിഎൻഎ പരിശോധനകൾക്കുമായി ആധുനിക സാങ്കേതികവിദ്യകൾ അടിയന്തരമായി ആവശ്യമായി വന്നതുമാണ് ഈ മാറ്റത്തിന് കാരണം. പുതിയ തീരുമാനപ്രകാരം ഇന്ത്യ, ചൈന, ഓസ്ട്രേലിയ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രത്യേക പരിശീലനം ലഭിച്ച രക്ഷാപ്രവർത്തകരെ നേപ്പാൾ ഇപ്പോൾ അനുവദിച്ചിട്ടുണ്ട്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
നേപ്പാളിലും ടിബറ്റിലുമുണ്ടായ മിന്നൽ പ്രളയത്തിൽ മരണ സംഖ്യ ഉയരുന്നു. മരിച്ചവരുടെ എണ്ണം 392 ആയി. 290ഓളം ഇന്ത്യക്കാരെ ഇതുവരെ കണ്ടെത്താനായില്ല. ഭോട്ടെ കോശി നദി കരകവിഞ്ഞാണ് മിന്നൽ പ്രളയം ഉണ്ടായത്. നേപ്പാളിൽ വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മണ്ണിടിച്ചിലിനെ തുടർന്ന് താൽക്കാലികമായി തടാകം രൂപപ്പെട്ടിരുന്നു. ഇത് വീണ്ടും വെള്ളപ്പൊക്കത്തിലേക്ക് നയിക്കുമെന്ന് മുന്നറിയിപ്പുണ്ട്. ദുരന്ത കാരണം എന്താണെന്ന കാര്യത്തിൽ ശാസ്ത്രജ്ഞർ ഇപ്പോഴും അന്വേഷണം തുടരുകയാണ്. ഹിമാനി തകർന്നാണ് വെള്ളപ്പൊക്കം ഉണ്ടായതെും ഇതിനെ തുടർന്ന് മണ്ണിടിച്ചിലുണ്ടായെന്നുമാണ് യുഎസ് ജിയോളജിക്കൽ സർവേയുടെ പ്രാഥമിക വിലയിരുത്തൽ. ദുരന്തബാധിത പ്രദേശങ്ങളിലെ ആശയവിനിമയ സംവിധാനങ്ങൾ പൂർണമായും തടസപ്പെട്ടിരിക്കുകയാണ്. ഇത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കുകയാണ്. ഇഷ ഫൌണ്ടേഷൻറെ 200 പേരടങ്ങുന്ന തീർഥാടക സംഘത്തെ കണ്ടെത്താനായിട്ടില്ലെന്നും തമിഴ്നാട്ടിൽ നിന്നുള്ള 21 പേരെ രക്ഷപ്പെടുത്തിയതായും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ അറിയിച്ചു. ഇപ്പോഴും നിരവധി ഇന്ത്യക്കാർ ചൈനീസ് ഭാഗത്ത് കുടുങ്ങിക്കിടക്കുകയാണ്. നേപ്പാളിലെ ദുരന്തമുഖത്തേക്ക് ഇന്ത്യ രണ്ട് വിമാനങ്ങളിലായി ദുരിതാശ്വാസ സാമഗ്രികൾ അയച്ചതായി വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. ദുരിതബാധിതരായ പൌരന്മാരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. അടിയന്തര സഹായം ഏകോപിപ്പിക്കുന്നതിന് വിദേശകാര്യ മന്ത്രാലയം ന്യൂഡൽഹിയിൽ കൺട്രോൾ റൂം സ്ഥാപിച്ചു. സമീപ വർഷങ്ങളിലുണ്ടായ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് മിന്നൽ പ്രളയം. ദുരന്തപ്രദേശത്ത് കുടുങ്ങിപ്പോയ ഇന്ത്യൻ പൌരന്മാരെ സഹായിക്കുന്നതിനും അവരുടെ കുടുംബങ്ങളുമായി ബന്ധപ്പെടുന്നതിനും കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസി ടോൾ നമ്പറുകൾ പുറത്തിറക്കി. സഹായം തേടുന്നതിനും ഏറ്റവും പുതിയ വിവരങ്ങൾ അറിയുന്നതിനും 9779851316807, 9779709107500 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് അധികൃതർ അറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിന് നേപ്പാളിലെ അധികൃതരുമായി സഹകരിച്ച് പ്രവർത്തിക്കുന്നതായി നയതന്ത്ര ദൌത്യ സംഘം സ്ഥിരീകരിച്ചു. ടിബറ്റ് നേപ്പാൾ അതിർത്തിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ ചൈന ലെവൽ 4 ജാഗ്രത പ്രഖ്യാപിച്ചു. രണ്ട് നദികളുടെ സംഗമ സ്ഥാനത്ത് പുതുതായി രൂപംകൊണ്ട തടാകം കരകവിഞ്ഞൊഴുകാനും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടാകാനും സാധ്യതയുണ്ടെന്ന് ചൈന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചോച്ചൻ ഖോല, പുരെപു സാങ്പോ നദികളുടെ സംഗമ സ്ഥാനത്ത് പുതിയ തടാകം രൂപ്പെട്ടത് ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ ചൈനീസ് ജലവിഭവ മന്ത്രാലയം ടിബറ്റ് സ്വയംഭരണ മേഖലയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
ചൈന-നേപ്പാൾ അതിർത്തി മേഖലയിലുണ്ടായ മിന്നൽ പ്രളയത്തിന്റെ ഭീകരത വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. തിബറ്റിലെ ഗ്യോറോങ് തുറമുഖത്തുനിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. ചെളിയും പാറകളുടെ അവശിഷ്ടങ്ങളും കുത്തിയൊഴുകി നേപ്പാളിന്റെ റാസുവ ജില്ലയിലേക്ക് ഇരച്ചുകയറുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഭോടെ കോശി നദിയിലൂടെ നേപ്പാളിലേക്ക് ഇരച്ചുകയറിയ പ്രളയം നദീതീരത്തുള്ള പല പ്രദേശങ്ങളെയും ബാധിച്ചു. ടിബറ്റ് അതിർത്തിയിലെ റാസുവ, ധാഡിങ് ജില്ലകളിലും, കാഠ്മണ്ഡുവിന് തെക്കുപടിഞ്ഞാറുള്ള നുവകോട്ടിലുമാണ് പ്രളയം കാര്യമായി ബാധിച്ചത്. സിസിടിവിയിലെ നേർക്കാഴ്ച ഗ്യോറോങ് തുറമുഖത്ത് ചെളിയും പാറകളും മറ്റ് അവശിഷ്ടങ്ങളുമായി വെള്ളം കുത്തിയൊഴുകിയെത്തുന്നത് ദൃശ്യങ്ങളിൽ കാണാം. പാർക്കിംഗ് സ്ഥലത്തേക്ക് ഇരച്ചുകയറിയ വെള്ളം വാഹനങ്ങളെ ഒഴുക്കിലാക്കി. ആളുകൾ ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നിമിഷങ്ങൾക്കകം പ്രളയം സ്ഥലത്തെ വിഴുങ്ങി. ആളുകൾക്ക് ചിന്തിക്കാൻ പോലും സമയം ലഭിക്കുന്നതിന് മുൻപേ പ്രളയം എത്തിയതിനാൽ പലർക്കും രക്ഷപ്പെടാൻ സമയം ലഭിച്ചില്ല. ടിബറ്റ് ഭാഗത്തുനിന്നെത്തിയ പ്രളയം രാവിലെ 9 മണിയോടെ ഭോടെ കോശി നദിയിലൂടെ നേപ്പാളിലേക്ക് പ്രവേശിച്ചെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പ്രളയം ബാധിച്ച പ്രദേശത്തെ നാശനഷ്ടങ്ങളുടെ പൂർണ്ണമായ കണക്കുകൾ ഇനിയും തിട്ടപ്പെടുത്തിയിട്ടില്ല. നദീതീരത്തിനടുത്ത് താമസിക്കുന്ന ആളുകളോട് മാറിത്താമസിക്കാൻ പോലീസ് നിർദേശം നൽകി. യാത്രക്കാരെ കാണാനില്ല ദുരന്ത പ്രദേശത്തെ നിരവധി യാത്രക്കാരെ കാണാതായിട്ടുണ്ട്. നേപാൾ ടൂറിസം ബോർഡിന്റെ കണക്കുപ്രകാരം, പ്രളയം ബാധിച്ച പ്രദേശങ്ങളിൽ നിന്ന് 384 യാത്രക്കാരെ കാണാതായിട്ടുണ്ട്. ഈ സംഘത്തിൽ 291 വിദേശ പൗരന്മാരും 93 നേപാളി പൗരന്മാരും ഉൾപ്പെടുന്നു. കാണാതായ വിദേശ യാത്രക്കാരിൽ 105 ഇന്ത്യൻ വിനോദസഞ്ചാരികളും 37 പ്രവാസി ഇന്ത്യക്കാരും ഉൾപ്പെടുന്നു. അമേരിക്ക, മലേഷ്യ, യുകെ, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, നെതർലാൻഡ്‌സ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരും കാണാതായവരിൽ ഉൾപ്പെടുന്നു. കാണാതായ ഇന്ത്യൻ ടൂറിസ്റ്റുകളിൽ കുറഞ്ഞത് 59 പേർ കൈലാഷ് മാനസരോവർ യാത്രയുടെ ഭാഗമായി സഞ്ചരിച്ചവരാണ്. ഇന്ത്യയിലും മറ്റ് നിരവധി രാജ്യങ്ങളിലും നിന്നുള്ള സന്ദർശകരെ ആകർഷിക്കുന്ന ഒന്നാണ് കൈലാഷ് മാനസരോവർ തീർത്ഥാടന പാത. ടിബറ്റ് ഭാഗത്തേക്ക് യാത്ര ചെയ്യുന്നവർ ഉപയോഗിക്കുന്ന പ്രദേശത്താണ് പ്രളയമുണ്ടായത്. രക്ഷാപ്രവർത്തനം ശക്തമാക്കി പ്രളയബാധിത പ്രദേശങ്ങളിലേക്ക് നേപാൾ സൈന്യവും രക്ഷാപ്രവർത്തകരും ഹെലികോപ്റ്ററുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളുമായി എത്തിയിട്ടുണ്ടെങ്കിലും റോഡുകൾ തകർന്നത് രക്ഷാപ്രവർത്തനം ദുസ്സഹമാക്കുന്നു. പുറത്തുവന്ന ദൃശ്യങ്ങൾ പ്രദേശത്തെ ഭീകരത വെളിപ്പെടുത്തുന്നതാണ്. ഭോടെ കോശി നദിക്കരയിലെ ജനവാസ മേഖലകളെയും അടിസ്ഥാന സൗകര്യങ്ങളെയും പ്രളയം ബാധിച്ചു. റാസുവ, ധാഡിങ്, നുവകോട്ട എന്നിവിടങ്ങളിലെ നാശനഷ്ടങ്ങൾ ഉദ്യോഗസ്ഥർ വിലയിരുത്തിവരികയാണ്. റോഡ് മാർഗ്ഗം എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിൽ കാണാതായവരെ കണ്ടെത്താനും നാശനഷ്ടങ്ങൾ തിട്ടപ്പെടുത്താനും ശ്രമിക്കുന്ന പ്രാദേശിക അധികാരികൾക്ക് ദുരന്തത്തിന്റെ വ്യാപ്തി വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. തുടർച്ചയായ പ്രളയ ഭീഷണി സാധാരണയായി ജൂൺ മുതൽ സെപ്റ്റംബർ വരെ നീണ്ടുനിൽക്കുന്ന മൺസൂൺ കാലത്ത് നേപാളിലും ദക്ഷിണേഷ്യയുടെ മറ്റ് ഭാഗങ്ങളിലും പതിവായി വെള്ളപ്പൊക്കവും ഉരുൾപൊട്ടലുകളും ഉണ്ടാകാറുണ്ട്. പർവ്വത ജില്ലകളിൽ കൂടുതൽ അപകടങ്ങൾ ഉണ്ടാക്കുന്നത് നദിയിലെ ജലനിരപ്പ് പെട്ടെന്ന് ഉയരുന്നതും, മണ്ണിടിച്ചില്‍, ഹിമാലയത്തിന്റെ ഉയർന്ന പ്രദേശങ്ങളിൽ നിന്നുള്ള വെള്ളപ്പൊക്കവുമാണ്. കഴിഞ്ഞ വർഷവും ഇതേ അതിർത്തിയിൽ വലിയ ഉരുൾപൊട്ടൽ ഉണ്ടായിട്ടുണ്ട്. അന്ന് 17 പേരെ കാണാതായി. ചൈന-നേപ്പാൾ അതിർത്തിയുടെ ഇരുവശങ്ങളിലുമുള്ള ആളുകളെയും യാത്രക്കാരെയുമാണ് പുതിയ പ്രളയം ബാധിച്ചിരിക്കുന്നത്. ദുരന്തബാധിതരെ കണ്ടെത്താനും രക്ഷാപ്രവർത്തനം ഊർജിതമാക്കാനും അധികാരികൾ തീവ്രശ്രമം തുടരുകയാണ്.