iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
India Post GDS Recruitment: പോസ്‌റ്റോഫീസിൽ ജോലി നേടാൻ ആഗ്രഹമുണ്ടോ?  എഴുത്തുപരീക്ഷയില്ല, അവസരം ഇതാ...

India Post GDS Recruitment: പോസ്‌റ്റോഫീസിൽ ജോലി നേടാൻ ആഗ്രഹമുണ്ടോ? എഴുത്തുപരീക്ഷയില്ല, അവസരം ഇതാ...

പോസ്റ്റ് ഓഫീസിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഇതാ മികച്ച അവസരം. ഇന്ത്യ പോസ്റ്റ് ഗ്രാമീണ ഡാക് സേവക് തസ്തികയിൽ നിരവധി ഒഴിവുകളുടെ വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. നിയമനം ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ, ഡാക് സേവക് എന്നീ തസ്തികകളിലേക്കാണ്. രാജ്യത്തെ 25000 ത്തിലധികം ജിഡിഎസ് തസ്തികകളിലാണ് നിയമനം നടത്തുന്നത്. അപേക്ഷകർ പത്താം ക്ലാസ് പാസായിരിക്കണം. കണക്ക്, ഇംഗ്ലീഷ് വിഷയങ്ങളിൽ പാസായിരിക്കണം. പത്താം ക്ലാസ് വരെ പ്രാദേശിക ഭാഷ പഠിച്ചവരായിരിക്കണം. കേരളത്തിൽ നിന്നും അപേക്ഷിക്കുന്നവർക്ക് മലയാളം അറിഞ്ഞിരിക്കണം. അപേക്ഷകർക്ക് അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനവും സൈക്ലിംഗ് വൈദഗ്ധ്യവും ആവശ്യമാണ്. പ്രായപരിധി സെപ്റ്റംബർ 21 വരെയുള്ള കണക്കനുസരിച്ച് 18 മുതൽ 40 വയസ്സ് വരെയാണ്. നിശ്ചിത നിയമങ്ങൾക്കനുസൃതമായി പ്രായപരിധിയിൽ ഇളവ് ബാധകമാകും. അപേക്ഷാ ഫീസും സേവന നിബന്ധനകളും യുആർ, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗങ്ങളിൽപ്പെട്ട പുരുഷ ഉദ്യോഗാർത്ഥികൾ 100 രൂപ ഫീസ് നിർബന്ധമായും അടയ്ക്കണം. എസ്‌സി, എസ്ടി, പിഡബ്ല്യുബിഡി, സ്ത്രീകൾ, ട്രാൻസ്‌വുമൺ ഉദ്യോഗാർത്ഥികൾ എന്നിവരെ ഫീസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ശമ്പളം ഇന്ത്യ പോസ്റ്റ് GDS തസ്തികകളിൽ ശമ്പളം സാധാരണ കേന്ദ്രസർക്കാർ ജീവനക്കാരെപ്പോലെ അടിസ്ഥാന ശമ്പളം എന്ന രീതിയിലല്ല. പകരം ടൈം റിലേറ്റഡ് കണ്ടിന്യൂയിറ്റി അലവൻസ് (TRCA) എന്ന രീതിയിലാണ് പ്രതിഫലം നൽകുന്നത്. ബിപിഎമ്മുകൾക്ക് 12,000 രൂപ മുതൽ 29,380 രൂപ വരെയും. എബിപിഎമ്മുകൾക്കും ഡാക് സേവകർക്കും 10,000 രൂപ മുതൽ 24,470 രൂപ വരെ ലഭിക്കും. ദിവസേന കുറഞ്ഞത് നാല് മണിക്കൂറും പരമാവധി അഞ്ച് മണിക്കൂറുമാണ് ജോലി ചെയ്യേണ്ട സമയം. തിരഞ്ഞെടുക്കപ്പെട്ട ബിപിഎമ്മുകാർ സ്വന്തം ചെലവിൽ ബ്രാഞ്ച് പോസ്റ്റ് ഓഫീസിലേക്ക് താമസ സൗകര്യം ഒരുക്കി പോസ്റ്റ് വില്ലേജിൽ താമസിക്കണം. എബിപിഎമ്മുകളും ഡാക് സേവകരും ബന്ധപ്പെട്ട പോസ്റ്റ് ഓഫീസിന്റെ ഡെലിവറി അധികാരപരിധിയിൽ താമസിക്കുകയും വേണം. മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്ന രീതി നോക്കാം... പത്താം ക്ലാസിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ കംപ്യുട്ടർ തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റ് വഴിയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇനി നിങ്ങളുടെ മാർക്ക് ലിസ്റ്റിൽ ഗ്രേഡ്/പോയിന്റുകൾ മാത്രമാണുള്ളതെങ്കിൽ, സിസ്റ്റം അതിനെ 9.5 എന്ന ഫാക്ടർ കൊണ്ട് ഗുണിച്ച് മാർക്കാക്കി മാറ്റും രജിസ്റ്റർ ചെയ്യേണ്ട തീയതികൾ അറിയാം 2026 ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 19 വരെ ഒറ്റത്തവണയുള്ള രജിസ്ട്രേഷൻ ആണുള്ളത്. 2026 സെപ്റ്റംബർ 2 മുതൽ സെപ്റ്റംബർ 21 വരെ ഓൺലൈനായി അപേക്ഷയും ഫീസ് അടയ്ക്കലും ചെയ്യാം. 2026 സെപ്റ്റംബർ 23, 24 വരെയാണ് അപേക്ഷ തിരുത്താനുള്ള സമയം. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more