iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Independence Day vs Republic Day: എന്താണ് സ്വാതന്ത്ര്യദിനവും റിപ്പബ്ലിക് ദിനവും തമ്മിലുള്ള വ്യത്യാസം?

Independence Day vs Republic Day: എന്താണ് സ്വാതന്ത്ര്യദിനവും റിപ്പബ്ലിക് ദിനവും തമ്മിലുള്ള വ്യത്യാസം?

Diffrence Between Independence Day And Republic Day: ഭാരതത്തിൽ എല്ലാ വർഷവും ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിനവും ജനുവരി 26 ന് റിപ്പബ്ലിക് ദിനവും വലിയ ആവേശത്തോടെയാണ് ആഘോഷിക്കുന്നത്. ഇവ രണ്ടും പ്രധാനപ്പെട്ട ദേശീയോത്സവങ്ങളാണ്. ഈ ദിവസങ്ങളിൽ സ്കൂളുകളിലും കോളേജുകളിലും സർക്കാർ സ്ഥാപനങ്ങളിലും വിവിധ സംഘടനകളിലും ത്രിവർണ്ണ പതാക ഉയർത്താറുണ്ട്. എങ്കിലും സ്വാതന്ത്ര്യദിനവും റിപ്പബ്ലിക് ദിനവും തമ്മിലുള്ള വ്യത്യാസം പലർക്കും അറിയില്ല എന്നതാണ് സത്യം. ശരിക്കും പറഞ്ഞാൽ ഇന്ത്യയുടെ ചരിത്രത്തിലെ വ്യത്യസ്തമായ രണ്ട് പ്രധാന സംഭവങ്ങളുമായി ബന്ധപ്പെട്ടതാണ് ഈ രണ്ടു ദിനങ്ങളും. അതുകൊണ്ടുതന്നെ ഈ രണ്ടു ദിവസങ്ങളിലും രാജ്യത്തുടനീളം ദേശഭക്തിയുടെ വികാരങ്ങൾ കൂടുതലായി കാണാം. എന്നാൽ ഇവയുടെ ചരിത്രപരമായ പ്രാധാന്യവും പാരമ്പര്യങ്ങളും വ്യത്യസ്തമാണ്. സ്വാതന്ത്ര്യദിനവും റിപ്പബ്ലിക് ദിനവും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് നമുക്ക് നോക്കാം... സ്വാതന്ത്ര്യദിനം എപ്പോൾ, എന്തുകൊണ്ട് ആഘോഷിക്കുന്നു? 1947 ആഗസ്റ്റ് 15 ന് ഇന്ത്യ ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യം നേടി. ഈ ചരിത്ര ദിനത്തിന്റെ ഓർമ്മയ്ക്കായിട്ടാണ് എല്ലാ വർഷവും ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിനമായി ആഘോഷിക്കുന്നത്. ഈ ദിനത്തിൽ രാജ്യത്തുടനീളം പതാക ഉയർത്തൽ ചടങ്ങുകൾ, ദേശഭക്തി പരിപാടികൾ, സാംസ്കാരിക പരിപാടികൾ എന്നിവ സംഘടിപ്പിക്കുന്നു. പ്രധാനമന്ത്രി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്യും. റിപ്പബ്ലിക് ദിനം എന്നാണ് ആഘോഷിക്കുന്നത്? ഇന്ത്യൻ ഭരണഘടന 1949 നവംബർ 26 ന് അംഗീകരിക്കപ്പെട്ടുവെങ്കിലും അത് 1950 ജനുവരി 26 നാണ് പ്രാബല്യത്തിൽ വന്നത്. ഇന്ത്യ ഒരു റിപ്പബ്ലിക്കായി മാറിയ ദിവസമാണിത്. അതിനാലാണ് എല്ലാ വർഷവും ജനുവരി 26 ന് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്. ഈ ദിവസം ന്യൂഡൽഹിയിൽ ഗംഭീരമായ റിപ്പബ്ലിക് ദിന പരേഡ് നടക്കുന്നു. അതിൽ ഇന്ത്യൻ കരസേന, വ്യോമസേന, നാവികസേന എന്നിവയ്ക്കൊപ്പം വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നിശ്ചല ദൃശ്യങ്ങളും അണിനിരക്കും. ഈ രണ്ടു ദിവസങ്ങളും തമ്മിലുള്ള വ്യത്യാസം എന്താണ്? ബ്രിട്ടീഷ് ഭരണത്തിൽ നിന്നും ഇന്ത്യ സ്വാതന്ത്ര്യമായ ചരിത്ര സംഭവത്തെ അനുസ്മരിക്കുന്ന ദിനമാണ് സ്വാതന്ത്ര്യദിനം. എന്നാൽ ഭരണഘടന അംഗീകരിക്കപ്പെട്ടതിന്റെയും ഇന്ത്യ ഒരു റിപ്പബ്ലിക്കായി മാറിയതിന്റെയും പ്രതീകമാണ് റിപ്പബ്ലിക് ദിനം. സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി ചെങ്കോട്ടയിൽ പതാക ഉയർത്തി രാജ്യത്തെ സംബോധന ചെയ്യുമ്പോൾ റിപ്പബ്ലിക് ദിനത്തിൽ ദേശീയ തലസ്ഥാനത്ത് നടക്കുന്ന പ്രധാന ചടങ്ങിന് നേതൃത്വം നൽകുന്നുത് രാഷ്ട്രപതിയാണ്‌. അതായത്… ആഗസ്റ്റ് 15 = സ്വാതന്ത്ര്യദിനം- ഇന്ത്യ സ്വാതന്ത്ര്യം നേടിയ ദിനം ജനുവരി 26 = റിപ്പബ്ലിക് ദിനം- ഭരണഘടനാ പ്രാബല്യത്തിൽ വന്നതും ഇന്ത്യ റിപ്പബ്ലിക്കായതുമായ ദിവസം ഈ രണ്ട് ദേശീയ ആഘോഷങ്ങളും ഇന്ത്യയുടെ സ്വാതന്ത്ര്യം, ജനാധിപത്യം, ഭരണഘടനാ വ്യവസ്ഥ എന്നിവയുടെ പ്രാധാന്യത്തെ ഉയർത്തിക്കാട്ടുന്നു.

Tap to read more
India's Flag Ceremonies: സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി, റിപ്പബ്ലിക് ദിനത്തിൽ രാഷ്ട്രപതി; ദേശീയപതാക ഉയർത്തുന്നതിലെ വ്യത്യാസങ്ങൾ...

India's Flag Ceremonies: സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി, റിപ്പബ്ലിക് ദിനത്തിൽ രാഷ്ട്രപതി; ദേശീയപതാക ഉയർത്തുന്നതിലെ വ്യത്യാസങ്ങൾ...

എല്ലാ വർഷവും ഓഗസ്റ്റ് 15ന് ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തുന്നത് പ്രധാനമന്ത്രിയാണ്. എന്നാൽ റിപ്പബ്ലിക് ദിനത്തിൽ പതാക നിവർത്തുന്നത് രാഷ്ട്രപതിയാണ്. എന്തുകൊണ്ടാണ് ഇങ്ങനെയെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇവ രണ്ടും കാണുമ്പോൾ നമുക്ക് സമാനമായി തോന്നുമെങ്കിലും ഇന്ത്യയുടെ ചരിത്രത്തിലെ രണ്ട് വ്യത്യസ്ത നാഴികക്കല്ലുകളെയാണ് ഇവ അടയാളപ്പെടുത്തുന്നത്. ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനത്തിൽ, പ്രധാനമന്ത്രി ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തുന്നു. എന്നാൽ ജനുവരി 26ന് റിപ്പബ്ലിക് ദിനത്തിൽ, കർത്തവ്യ പഥിൽ രാഷ്ട്രപതി പതാക അഴിച്ചുയർത്തുകയാണ് ചെയ്യുന്നത്. 1947ലെ സ്വാതന്ത്ര്യലബ്ധിയും 1950-ലെ ഭരണഘടന നിലവിൽ വന്നതുമാണ് ഈ ദിനങ്ങൾ പ്രതിനിധീകരിക്കുന്നത്. സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി പതാക ഉയർത്തുന്നത് എന്തുകൊണ്ട് ? 1947ൽ ബ്രിട്ടീഷുകാരിൽ നിന്ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച ദിവസമാണ് ഓഗസ്റ്റ് 15. ബ്രിട്ടീഷ് ഭരണത്തിനെതിരായ പോരാട്ടത്തിനൊടുവിൽ ഇന്ത്യ സ്വാതന്ത്ര്യം നേടിയതിനെ അടയാളപ്പെടുത്തുന്നതാണ് അന്നേ ദിവസം ചെങ്കോട്ടയിൽ നടക്കുന്ന പതാക ഉയർത്തൽ ചടങ്ങ്. സ്വാതന്ത്യം കിട്ടി തൊട്ടടുത്ത ദിവസം, അതായത് ഓഗസ്റ്റ് 15ന് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു ഡൽഹിയിലെ ചെങ്കോട്ടയിലുള്ള ലാഹോറി ഗേറ്റിന് മുകളിൽ ആദ്യമായി ദേശീയപതാക ഉയർത്തി. പിന്നീടങ്ങോട്ട് സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി പതാക ഉയർത്തുന്നതും രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതും ഒരു കീഴ്വഴക്കമായി മാറുകയായിരുന്നു. പതാകക്കമ്പത്തിന്റെ താഴ്ഭാഗത്തുനിന്നാണ് പ്രധാനമന്ത്രി ദേശീയപതാക ഉയർത്തുന്നത്. തുടർന്ന് ദേശീയഗാനം ആലപിക്കും. റിപ്പബ്ലിക് ദിനത്തിൽ രാഷ്ട്രപതി പതാക നിവർത്തുന്നത് എന്തുകൊണ്ട്? 1950 ജനുവരി 26നാണ് 1935-ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്റ്റിന് പകരം ഇന്ത്യൻ ഭരണഘടന നിലവിൽ വരുന്നത്. ഇന്ത്യ ഒരു റിപ്പബ്ലിക്കായി മാറുകയും ചെയ്തു. ഭരണഘടന പ്രാബല്യത്തിൽ വന്നതിന്റെ ഓർമ്മ പുതുക്കലായാണ് എല്ലാ വർഷവും ഈ ദിനം ആഘോഷിക്കുന്നത്. അന്നേ ദിവസം രാഷ്ട്രപതി കർത്തവ്യ പഥിൽ ദേശീയപതാക അഴിച്ചുയർത്തുകയാണ് (unfurl) ചെയ്യുന്നത്. അതായത്, നേരത്തെ തന്നെ ദേശീയപതാക പതാകക്കമ്പത്തിന്റെ മുകൾഭാഗത്തായി മടക്കി കെട്ടിവെച്ചിട്ടുണ്ടാകും. ചടങ്ങ് നടക്കുമ്പോൾ രാഷ്ട്രപതി അത് അഴിച്ചു നിവർത്തുകയാണ് ചെയ്യുന്നത്. തുടർന്ന് റിപ്പബ്ലിക് ദിന പരേഡും അരങ്ങേറും. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more