iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Car Accident in TVPM: അമിതവേഗത്തിലെത്തിയ കാർ വിമാനത്താവളത്തിലെ ചുറ്റുമതിൽ ഇടിച്ചുതകർത്തു; 2 പേർക്ക് പരിക്ക്

Car Accident in TVPM: അമിതവേഗത്തിലെത്തിയ കാർ വിമാനത്താവളത്തിലെ ചുറ്റുമതിൽ ഇടിച്ചുതകർത്തു; 2 പേർക്ക് പരിക്ക്

തിരുവന്തപുരം: അമിതവേഗത്തിലെത്തിയ കാർ വിമാനത്താവളത്തിലെ ചുറ്റുമതിൽ ഇടിച്ചുതകർത്തു. അപകടത്തിൽ 2 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ മതിൽ പൊളിഞ്ഞതായിട്ടാണ് റിപ്പോർട്ട്. അപകടത്തിൽ കാറിന്റെ മുഭാഗം പൂർണമായും തകർന്നു. പരിക്കേറ്റത് കാറിലുണ്ടായിരുന്ന പോത്തൻകോട് സ്വദേശികളായ രണ്ടു സ്ത്രീകൾക്കാണ്. ഇവരെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കാർ ഡ്രൈവറായിരുന്ന മനുവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അപകടം നടന്നത് ഞായറാഴ്ച വൈകുന്നേരം 4:45 ഓടെ ഓൾ സെയ്ന്റ്‌സ് ശംഖുംമുഖം റോഡിൽ എയർഫോഴ്സ് സ്റ്റേഷനു സമീപത്തെ ടെക്നിക്കൽ ഏരിയയിലെ വളവിലാണ്. ഓൾ സെയ്ന്റിസിൽ നിന്ന് ശംഖുംമുഖത്തേക്കു വന്ന കാർ വളവിൽവെച്ച് നിയന്ത്രണംതെറ്റി വിമാനത്താവളത്തിലെ ടെക്നിക്കൽ ഏരിയയ്ക്കു സമീപത്തെ ചുറ്റുമതിലിലേക്ക് ഇടിച്ചു കയറുകയായിരുന്നു എന്നാണ് റിപ്പോർട്ട്. കാറിനുള്ളിലുള്ളവരെ പുറത്തെത്തിച്ചത് അതുവഴിവന്ന വാഹനയാത്രക്കാരും വിമാനത്താവളത്തിലെ സുരക്ഷാസേനാംഗങ്ങളും പോലീസുമെത്തിയാണ്. ഇതേ മതിലിൽ കാറിടിച്ചു മതിൽ തകരുന്നത് ഇത് നാലാം തവണയാണ്. നേരത്തെ ഇതേ സ്ഥലത്തുണ്ടായ അപകടത്തിൽ വെട്ടുകാട് സ്വദേശി മരിച്ചിരുന്നു. അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more