iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Sabarimala: ശബരിമലയിൽ ടെക്‌നിക്കൽ എക്സ്പെർട്ട് തസ്തികയിൽ 30 ഒഴിവുകൾ

Sabarimala: ശബരിമലയിൽ ടെക്‌നിക്കൽ എക്സ്പെർട്ട് തസ്തികയിൽ 30 ഒഴിവുകൾ

മകരവിളക്കിനോട് അനുബന്ധിച്ച് ടെക്‌നിക്കൽ എക്സ്പെർട്ട് തസ്തികയിൽ ശബരിമലയിൽ നിയമനം നടത്തുന്നു. തസ്തികയിലേക്ക് ഐടിഐ മുതൽ പിജി യോഗ്യതവരെ ഉള്ളവർക്ക് അപേക്ഷിക്കാം. നിയമനം എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ്. സെപ്റ്റംബർ 30 ആണ് അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി. ടെക്നിക്കൽ എക്സ്പെർട്ട് ഐഒസി തസ്തികയിലേക്കാണ് ഒഴിവ്. ആകെ 30 ഒഴിവുകളാണ് ഉള്ളത്. പ്രായപരീദ് 18 മുതൽ 40 വയസ് വരെ (01.10.26). പ്രതിദിനം 1000 രൂപയാണ് പ്രതിഫലം. യോഗ്യത ITI / ഡിപ്ലോമ / ബിരുദം / ബിരുദാനന്തര ബിരുദം എന്നിവയാണ്. മലയാളവും ഇംഗ്ലീഷും നിർബന്ധമായും അറിഞ്ഞിരിക്കണം. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകൾ അറിയാവുന്നവർക്ക് മുൻഗണന നൽകും. നിയമനം പൂർണമായും താൽക്കാലിക കരാർ അടിസ്ഥാനത്തിലായിരിക്കും. ഈ നിയമനം 2026-27 ശബരിമല തീർത്ഥാടന കാലയളവിലേക്ക് മാത്രമായിരിക്കും. ദുരന്തനിവാരണം, സോഷ്യൽ വർക്ക്, സാമൂഹിക സന്നദ്ധ സേന രജിസ്റ്റേർഡ് വോളന്റിയർമാർ, ആപ്ദ മിത്ര, സിവിൽ ഡിഫൻസ് വോളന്റിയർമാർ എന്നീ നിലയിൽ പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും. എന്നാൽ ഈ തസ്തികയിലേക്ക് ഫ്രഷേഴ്‌സിനും അപേക്ഷിക്കാം. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ എമർജൻസി ഓപ്പറേഷൻ സെന്ററുകൾ (EOC), പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ കേന്ദ്രം (DEOC). ഇതിൽ ഏത് സ്ഥലത്തേക്കും എപ്പോൾ വേണമെങ്കിലും മാറ്റം പ്രതീക്ഷിക്കാം ഇവിടങ്ങളിലായിരിക്കും ജോലി ചെയ്യേണ്ടത്. അടിയന്തര ഘട്ടങ്ങളിലെ ഏകോപനം, തത്സമയ നിരീക്ഷണം (Real-time monitoring), ആശയവിനിമയം, വിവരങ്ങൾ രേഖപ്പെടുത്തൽ (Documentation) തുടങ്ങിയ ഫീൽഡ് തല ജോലികലായിരിക്കും ചെയ്യേണ്ടത്. തിരഞ്ഞെടുക്കുന്ന രീതി എഴുത്തു പരീക്ഷ ഉണ്ടാകും. ഇംഗ്ലീഷ് മീഡിയത്തിലായിരിക്കും പരീക്ഷ. ജനറൽ നോളജ്, ദുരന്തനിവാരണം, കമ്മ്യൂണിക്കേഷൻ സ്കിൽസ്, ഡിജിറ്റൽ ലിറ്ററസി, പ്രാദേശിക ഭൂമിശാസ്ത്രം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും സിലബസ്. എഴുത്തുപരീക്ഷയിൽ ഷോർട്ട്ലിസ്റ്റിൽ ആയിട്ടുള്ളവർക്ക് അഭിമുഖം ഉണ്ടാകും. നിർദ്ദിഷ്ട ഫോർമാറ്റിലുള്ള അപേക്ഷ ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾക്കൊപ്പം തപാൽ മാർഗ്ഗം മാത്രമേ അയക്കാൻ പാടുള്ളു. നേരിട്ടോ ഇമെയിൽ വഴിയോ നൽകുന്ന അപേക്ഷകൾ നിരസിക്കും. കവറിന് മുകളിൽ "APPLICATION FOR THE POST OF EOC TECHNICAL EXPERT" എന്ന് വ്യക്തമായി എഴുത്തിയിരിക്കണം. കൂടാതെ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, പ്രായം തെളിയിക്കുന്ന രേഖ, ആധാർ കാർഡ്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് (ഉണ്ടെങ്കിൽ മാത്രം), ഈ വിജ്ഞാപനത്തിന് ശേഷം ലഭിച്ച പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (PCC), ഒപ്പം പിന്നിൽ പേരും ഫോൺ നമ്പറും എഴുതിയ ഒരു അധിക പാസ്‌പോർട്ട് സൈസ് ഫോട്ടോ. എന്നിവയും സമർപ്പിക്കണം. അപേക്ഷ അയക്കേണ്ട വിലാസം ഇതാണ് The Chairperson, District Disaster Management Authority & District Collector, District Collectorate, Pathanamthitta, Pathanamthitta P.O, PIN 689645. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more