&imwidth=640&imheight=360)
അക്കൌണ്ട് ഉടമകൾക്ക് മറ്റ് ബാങ്കുകളുടെ എടിഎം, എഡിഡബ്ല്യുഎം എന്നിവ ഉപയോഗിക്കുമ്പോൾ ലഭിച്ചിരുന്ന സൌജന്യ പ്രതിമാസ ഇടപാടുകളുടെ എണ്ണത്തിൽ മാറ്റം വരുത്താനൊരുങ്ങി എസ്ബിഐ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സാലറി പാക്കേജ് അക്കൌണ്ട് ഉടമകളെയാണ് ഈ മാറ്റം ബാധിക്കുക. 2026 ഒക്ടോബർ ഒന്നിന് നിലവിൽ വരുന്ന പുതിയ നിയമപ്രകാരം, ബാങ്കിൻറെ എല്ലാത്തരം സാലറി പാക്കേജ് അക്കൌണ്ടുകൾക്കും മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിൽ പ്രതിമാസം ലഭിച്ചിരുന്ന സൌജന്യ ഇടപാടുകളുടെ പരിധി പത്തിൽ നിന്ന് അഞ്ചായി കുറയും. ഇതിൽ പണമിടപാടുകളും അല്ലാത്തവയും ഉൾപ്പെടുന്നു. സൌജന്യ ഇടപാട് പരിധി പൂർത്തിയായതിന് ശേഷം നടത്തുന്ന ഓരോ തവണയും 23 രൂപയും ജിഎസ്ടിയും മറ്റ് സേവനങ്ങൾക്ക് 11 രൂപയും ജിഎസ്ടിയും സർവീസ് ചാർജായി ഈടാക്കും. പുതുക്കിയ നിയമങ്ങൾ ഒക്ടോബർ ഒന്ന് മുതൽ നിലവിൽ വരും. ഒക്ടോബർ ഒന്ന് മുതൽ എന്തൊക്കെ മാറ്റങ്ങൾ? എല്ലാ വിഭാഗങ്ങളിലുമുള്ള എസ്ബിഐ സാലറി പാക്കേജ് അക്കൌണ്ട് ഉടമകൾക്ക് മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിൽ ലഭ്യമായിരുന്ന പ്രതിമാസ സൌജന്യ ഇടപാടുകളുടെ എണ്ണം 10ൽ നിന്ന് അഞ്ചായി കുറച്ചു. ഈ പരിധിയിൽ സാമ്പത്തിക ഇടപാടുകളും സാമ്പത്തികേതര ഇടപാടുകളും ഉൾപ്പെടും. മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിലെ സൌജന്യ ഇടപാടുകളുടെ പരിധി കഴിഞ്ഞാൽ എന്ത് സംഭവിക്കും? എസ്ബിഐ സാലറി പാക്കേജ് അക്കൌണ്ട് അല്ലാത്ത മറ്റ് അക്കൌണ്ട് ഉടമകളുടെ പ്രതിമാസ സൌജന്യ ഇടപാടുകളുടെ എണ്ണത്തിലും ബാധകമായ സർവീസ് ചാർജുകളിലും മാറ്റമില്ല. സാലറി അക്കൌണ്ട് ഉടമകൾക്ക് പ്രതിമാസ സൌജന്യ ഇടപാട് പരിധി കഴിഞ്ഞാൽ ഓരോ പണം പിൻവലിക്കലിനും 23 രൂപയും ജിഎസ്ടിയും സാമ്പത്തികേതര ഇടപാടുകൾക്ക് 11 രൂപയും ജിഎസ്ടിയും നൽകേണ്ടതായി വരും. ഈ നിരക്കുകൾ 2025 ഡിസംബർ 11 മുതൽ നിലവിലുള്ളതാണ്. എസ്ബിഐ എടിഎമ്മുകളിലെ സൌജന്യ ഇടപാടുകൾ എത്ര? എസ്ബിഐയുടെ അക്കൌണ്ട് ഉടമകൾക്ക് എസ്ബിഐ എടിഎമ്മുകളിൽ സാമ്പത്തികവും സാമ്പത്തികേതരവുമായ ഇടപാടുകൾ ഉൾപ്പെടെ പ്രതിമാസം 10 സൌജന്യ ഇടപാടുകൾ നടത്താം. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
SBI Recruitment 2026: എസ്ബിഐയിൽ നിരവധി ഒഴിവുകൾ. എസ്ബിഐ ജൂനിയർ അസോസിയേറ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. മൊത്തം 9124 ഒഴിവുകളാണ്. കേരളത്തിലെ ഒഴിവുകൾ വിജ്ഞാപനത്തിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. എങ്കിലും ഇംഗ്ലീഷ്,ഹിന്ദി,കന്നഡ തുടങ്ങിയ ഭാഷകൾ അറിയാവുന്ന ഉദ്യോഗാർത്ഥികൾക്ക് മറ്റ് സംസ്ഥാനങ്ങളിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാമെന്നാണ് റിപ്പോർട്ട്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 31വരെയാണ്. ഓരോ സംസ്ഥാനത്തെയും മൊത്തം ഒഴിവുകൾ അറിയാം... മഹാരാഷ്ട്രയിൽ 2000 ഒഴിവുകൾ തമിഴ്നാട്ടിൽ1516 ഒഴിവുകൾ ഒഡീഷയിൽ 1118 ഒഴിവുകൾ കർണാടകയിൽ 799 ഒഴിവുകൾ പശ്‌ചിമ ബംഗാളിൽ 704 ഒഴിവുകൾ ഗുജറാത്തിൽ 635 ഒഴിവുകൾ രാജസ്ഥാനിൽ 425 ഒഴിവുകൾ ഛത്തീസ്ഗഡിൽ 351 ഒഴിവുകൾ മധ്യപ്രദേശിൽ 272 ഒഴിവുകൾ തെലങ്കാനയിൽ 260 ഒഴിവുകൾ ഉത്തർപ്രദേശിൽ 250 ഒഴിവുകൾ അസമിൽ 207 ഒഴിവുകൾ ജമ്മു & കശ്മീരിൽ 89 ഒഴിവുകൾ ഗോവയിൽ 63 ഒഴിവുകൾ സിക്കിമിൽ 67 ഒഴിവുകൾ അരുണാചൽ പ്രദേശിൽ 72 ഒഴിവുകൾ ത്രിപുരയിൽ 56 ഒഴിവുകൾ മേഘാലയയിൽ 44 ഒഴിവുകൾ മിസോറാമിൽ 38 ഒഴിവുകൾ നാഗാലാൻഡിൽ 42 ഒഴിവുകൾ ആൻഡമാൻ & നിക്കോബാറിൽ 25 ഒഴിവുകൾ ഹിമാചൽ പ്രദേശിൽ 25 ഒഴിവുകൾ മണിപ്പൂരിൽ 23 ഒഴിവുകൾ ലഡാക്കിൽ 14 ഒഴിവുകൾ യോഗ്യത അറിയാം പ്രായം: അപേക്ഷകന്റെ പ്രായം 20 വയസ്സിനും 28 വയസ്സിനും ഇടയിലായിരിക്കണം. എന്നാൽ പട്ടികജാതി/പട്ടികവർഗ്ഗക്കാർക്ക് 5 വർഷവും, ഒ.ബി.സി വിഭാഗക്കാർക്ക് 3 വർഷവും പ്രായപരിധിയിൽ ഇളവുണ്ട്. വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദം ഫൈനൽ ഇയർ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. തിരഞ്ഞെടുക്കുന്ന രീതി ആദ്യ ഘട്ടം പ്രിലിമിനറി പരീക്ഷ: 100 മാർക്കിൻ്റെ 1 മണിക്കൂർ ദൈർഘ്യമുള്ള ഓൺലൈൻ ഒബ്ജക്റ്റീവ് പരീക്ഷയുണ്ടാകും. തെറ്റായ ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർക്ക് (1/4 മാർക്ക് കുറയ്ക്കും) ഉണ്ടായിരിക്കും. രണ്ടാം ഘട്ടം- മെയിൻ പരീക്ഷ: 200 മാർക്കിൻ്റെ 2 മണിക്കൂറും 40 മിനിറ്റും ദൈർഘ്യമുള്ള ഓൺലൈൻ പരീക്ഷയുണ്ടാകും. ഇതിലും നെഗറ്റീവ് മാർക്ക് ബാധകമാണ്. മൂന്നാം ഘട്ടം - പ്രാദേശിക ഭാഷാ പരീക്ഷ (LLPT): നിങ്ങൾ അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷ പത്താം ക്ലാസിലോ പന്ത്രണ്ടാം ക്ലാസിലോ പഠിച്ചിട്ടില്ലെങ്കിൽ ഈ പരീക്ഷ വിജയിക്കേണ്ടതുണ്ട്. അപേക്ഷ യോഗ്യരായ ഉദ്യോഗാർത്ഥികൾ ബാങ്കിന്റ റൗദയിയോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കുക. അതുപോലെ അപേക്ഷിക്കുന്നതിന് മുൻപ് ഫോട്ടോ, ഇടത് കൈവിരലടയാളം, ഒപ്പ്, കൈപ്പടയിലെഴുതിയ ഡിക്ലറേഷൻ എന്നിവ നിശ്ചിത അളവിൽ സ്കാൻ ചെയ്ത് സൂക്ഷിക്കേണ്ടതാണ്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.