Z: സീ ടിവിയുടെ പ്രൈം ടൈം ആധിപത്യം പ്രയോജനപ്പെടുത്തി 180-ലധികം ബ്രാൻഡുകൾ; പരസ്യദാതാക്കളിൽ ചാറ്റ് ജിപിടിയും ഗൂഗിളും
ടെലിവിഷൻ വിപണിയിലും സീ ടിവിയുടെ കുതിപ്പ് ആണ് കാണുന്നത്. ചാറ്റ്ജിപിറ്റി ഉൾപ്പെടെ പ്രതിമാസം 180 ബ്രാൻഡുകളാണ് സീ ടിവിയെ ആശ്രയിക്കുന്നത്.
)
ബ്രാൻഡുകളുടെ ഏറ്റവും പ്രിയപ്പെട്ട പ്ലാറ്റ്ഫോം എന്ന സ്ഥാനം കൂടുതൽ ശക്തമാക്കുകയാണ് സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡ് ('Z'). കമ്പനിയുടെ മുൻനിര ഹിന്ദി ജനറൽ എന്റർടൈൻമെന്റ് ചാനലായ (GEC) സീ ടിവിയിലേക്ക് പ്രതിമാസം 180-ലധികം പരസ്യദാതാക്കളാണ് വിവിധ വിഭാഗങ്ങളിൽ നിന്നായി എത്തുന്നത്. വലിയ തോതിൽ ബ്രാൻഡുകൾ കെട്ടിപ്പടുക്കുന്നതിനുള്ള ഏറ്റവും മികച്ച മാധ്യമമാണ് ഇന്നും ടെലിവിഷൻ എന്നതാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.
സീയുടെ മികച്ച വിനോദ ഉള്ളടക്കം, പ്രൈം ടൈമിലെ കരുത്തുറ്റ പ്രകടനം, കുടുംബങ്ങൾക്കിടയിലുള്ള വിശ്വാസ്യത എന്നിവ ഇതിനെ പരസ്യദാതാക്കൾക്കിടയിൽ കൂടുതൽ പ്രിയപ്പെട്ടതാക്കി മാറ്റുന്നു. നഗരപ്രദേശങ്ങളിലെ ഒന്നാം നമ്പർ പ്രൈം ടൈം ചാനലാണ് സീ ടിവി. വൈകുന്നേരം 7:30 മുതൽ രാത്രി 10:30 വരെയുള്ള സമയത്തിൽ എല്ലാ പ്രധാന സ്ലോട്ടുകളിലും സീ ടിവി ആധിപത്യം പുലർത്തുന്നുണ്ട്. കൂടാതെ, കമ്പനിയുടെ ജനപ്രിയ പരമ്പരകളായ 'തും സേ തും തക്', 'ഗംഗാ മായീ കി ബേട്ടിയാൻ', 'വസുധ' എന്നിവ പെയ്ഡ് ഹിന്ദി GEC വിഭാഗത്തിലെ ഏറ്റവും മികച്ച മൂന്ന് ഷോകളുടെ പട്ടികയിലും ഇടംപിടിച്ചിരിക്കുകയാണ്.
പരസ്യ ദാതാക്കളെ ആകർഷിക്കുന്ന മികച്ച ഉള്ളടക്കങ്ങൾ
കണ്ടന്റ് മികവിൽ കുതിച്ച് സീ ടിവി
സീ ടിവിയുടെ പ്രേക്ഷകരുമായുള്ള ശക്തമായ ബന്ധമാണ് പരമ്പരാഗത ബ്രാൻഡുകളെയും ഡിജിറ്റൽ-ഫസ്റ്റ് ബ്രാൻഡുകളെയും ഇതിലേക്ക് കൂടുതലായി ആകർഷിക്കുന്നത്. രാജ്യത്ത് 90 കോടി ആളുകൾ ഇന്നും ടിവി കാണുന്നുണ്ട്. 85 കോടിയിലധികം പ്രേക്ഷകരിലേക്കാണ് സീ ടിവിയുടെ നേതൃത്വത്തിലുള്ള 'Z' ശൃംഖല എത്തുന്നത്. കുടുംബ വിനോദ പരിപാടികളിലൂടെയും വിവിധ സ്ക്രീനുകളെ ബന്ധിപ്പിക്കുന്ന മൾട്ടി-പ്ലാറ്റ്ഫോം സംവിധാനത്തിലൂടെയും കമ്പനി പരസ്യദാതാക്കൾക്ക് ദീർഘകാല നേട്ടം ഉറപ്പാക്കുന്നു.
സീയുടെ ജനപ്രിയ പരമ്പരകളിലൂടെ സാധാരണക്കാരുടെ നിത്യജീവിതത്തിൽ എ.ഐയുടെ ഉപയോഗങ്ങൾ എങ്ങനെയാണെന്ന് പരിചയപ്പെടുത്താൻ ഗൂഗിളിനും ഓപ്പൺ എ.ഐയുടെ ചാറ്റ് ജിപിടിയ്ക്കും സാധിച്ചു. പാചകക്കുറിപ്പുകൾ കണ്ടെത്താനും കുടുംബകാര്യങ്ങൾ ആസൂത്രണം ചെയ്യാനും എ.ഐ സഹായകമാകുന്നതെങ്ങനെയെന്ന് ഈ പരമ്പരകളിലൂടെയാണ് ഗൂഗിൾ അവതരിപ്പിച്ചത്. സീ ടിവി, സീ കന്നഡ, സീ ബംഗ്ലാ, സീ തെലുങ്ക്, സീ മറാത്തി എന്നീ ചാനലുകളിലെ പത്തോളം പ്രമുഖ പരമ്പരകളിലൂടെ ചാറ്റ് ജിപിടിയും തങ്ങളുടെ എ.ഐ സേവനങ്ങൾ പ്രേക്ഷകരിലേക്ക് എത്തിച്ചു.
വിവിധ ഭാഷകളിലെ എട്ട് പരമ്പരകളിലൂടെ വാഹന ബ്രാൻഡായ സിട്രോണും (Citroën) പ്രചാരണം നടത്തി. 'സരിഗമപ' പോലുള്ള നോൺ-ഫിക്ഷൻ ഷോകളും സീ ടിവിയെ ബ്രാൻഡുകളുടെ പ്രിയപ്പെട്ട പങ്കാളിയായി മാറ്റി. ഇ-കൊമേഴ്സ്, ഓട്ടോമൊബൈൽ, ബാങ്കിംഗ് തുടങ്ങിയ പ്രധാന മേഖലകളിൽ നിന്നെല്ലാം 'Z'-യുടെ എല്ലാ ഭാഷാ ചാനലുകളിലേക്കും പരസ്യദാതാക്കൾ എത്തുന്നു. ബ്രാൻഡുകൾക്ക് പ്രേക്ഷകരുമായി എളുപ്പത്തിൽ സംവദിക്കാൻ 'സരിഗമപ'യും (Sa Re Ga Ma Pa) മികച്ചൊരു പ്ലാറ്റ്ഫോമായി മാറിക്കഴിഞ്ഞു. പരിപാടിയിലെ പ്രത്യേക സെഗ്മെന്റുകളിലൂടെയും പുരസ്കാരങ്ങളിലൂടെയും സർഗം ഡിറ്റർജന്റ് തങ്ങളുടെ ബ്രാൻഡിനെ പ്രേക്ഷകരിലേക്ക് എത്തിച്ചു. ഷോയുടെ സഹ-സ്പോൺസർമാരാണ് മാരുതി സുസുക്കി. ഇവർ കുടുംബ വിനോദവും പ്രേക്ഷകരുടെ സ്വപ്നങ്ങളുമായി ചേർന്നുനിൽക്കുന്ന രീതിയിലാണ് ബ്രാൻഡിനെ അവതരിപ്പിച്ചത്. ഇത്തരത്തിൽ നൂതനമായ അവതരണ ശൈലികളിലൂടെ എല്ലാ ഭാഷകളിലും പരസ്യദാതാക്കൾക്ക് മികച്ച നേട്ടം ഉറപ്പാക്കാൻ 'Z' ചാനൽ ശൃംഖലയ്ക്ക് സാധിക്കുന്നു.
ടെലിവിഷൻ രംഗത്തിനൊപ്പം ഫേസ്ബുക്ക്, യൂട്യൂബ്, ഇൻസ്റ്റാഗ്രാം തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും സീയുടെ വിവിധ ഭാഷാ ചാനലുകൾ വൻ കുതിപ്പ് തുടരുകയാണ്. ഡിജിറ്റൽ എൻഗേജ്മെന്റിൽ സീ ടിവി, സീ മറാത്തി, സീ തമിഴ്, സീ തെലുങ്ക്, സീ ബംഗ്ലാ എന്നിവ അതത് വിപണികളിൽ ഒന്നാമതായിട്ടാണ് 2026 സെപ്റ്റംബറിലെ കണക്കുകൾ കാണിക്കുന്നത്. വീഡിയോ വ്യൂസിൽ സീ ടിവി 290 കോടിയും സീ കന്നഡ 230 കോടിയും പിന്നിട്ട് കഴിഞ്ഞു. മികച്ച ഉള്ളടക്കത്തിലൂടെയും മൾട്ടി-പ്ലാറ്റ്ഫോം സാന്നിധ്യത്തിലൂടെയും പരസ്യദാതാക്കൾക്ക് വലിയ നേട്ടം ഉറപ്പാക്കാൻ കമ്പനിക്ക് സാധിക്കുന്നുണ്ടെന്ന് സീ എന്റർടൈൻമെന്റ് വക്താവ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാര്ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല് സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

)
)
)
)
)
)
)
)