Sheru Bhai: 'ഫസ്റ്റ് ക്ലാസ് ടിക്കറ്റ് കിട്ടിയില്ല എയർപോർട്ട് അങ്ങ് വാങ്ങി' ഒരു ട്രില്യൺ മില്യൺ ഖോപ് ഖോപ്...കോടിയുമായി ഷേരു ഭായ്!!
കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യൽ മീഡിയയിൽ ഭരിക്കുന്നത് ഷേരു ഭായും പിള്ളേരുമാണ്. ആരാണ് ഈ കോടീശ്വരൻ സിംഹം?
)
നിങ്ങൾ ഒരു ചായ കുടിക്കാൻ പോകുന്നു എന്നാൽ ചായക്കടയിലെ തിരക്ക് കാരണം ചായക്കടക്കാരൻ ഇപ്പോൾ ചായ തരാൻ പറ്റില്ലെന്ന് പറഞ്ഞാൽ നിങ്ങളെന്ത് ചെയ്യും?
ഒരുപക്ഷേ കടയിലെ തിരക്ക് കുറയാൻ കാത്തിരിക്കും അല്ലെങ്കിൽ മറ്റാെരു കടയിലേക്ക് പോകും. എന്നാൽ ഷേരു ഭായ് അങ്ങനെയല്ല ആ ചായക്കടയും അതിന് ചുറ്റുമുള്ള 5 കിലോമീറ്റർ റേഡിയസിലെ സ്ഥലങ്ങളെല്ലാം മൊത്തത്തിൽ വാങ്ങി ചായക്കടക്കാരനെ ഞെട്ടിക്കും! തീർന്നില്ല എയർപോർട്ടിൽ ഫസ്റ്റ് ക്ലാസ് ടിക്കറ്റ് ലഭിച്ചില്ലെങ്കിൽ എയർപോർട്ട് അടക്കം വാങ്ങി റിവഞ്ച് ചെയ്യും!
ഷേരു ഭായിയോട് അബദ്ധത്തിൽ പോലും ആസ്തി ചോദിക്കരുത് ചോദിച്ചവർ എല്ലാം പെട്ടു! ‘ഒരു ട്രില്യൺ മില്യൺ ഖോപ് ഖോപ് ഹട്ട് ഹട്ട് ഉപ്പിലിട്ട കോടി’... അങ്ങനെ പോകുന്നു ലിസ്റ്റ്. ഷേരു ഭായിയുടെ മുന്നിൽ വിലപേശലില്ല ചോദിച്ചതിലും ഇരട്ടി കൊടുത്ത് അതും അതിനപ്പുറവും സ്വന്തമാക്കും!
കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യൽ മീഡിയയിൽ എവിടെ നോക്കിയാലും കാണുന്നത് ഷേരു ഭായും പിള്ളേരുമാണ്. നിർമ്മിത ബുദ്ധി (AI) ഉപയോഗിച്ച് സൃഷ്ടിച്ച ഒരു സാങ്കൽപ്പിക കഥാപാത്രമാണ് ഈ ഷേരു ഭായ്.
മനുഷ്യന്റെ ശരീരവും സിംഹത്തിന്റെ തലയുമുള്ള ഷേരു ഭായ് വെള്ളയോ ക്രീമോ നിറത്തിലുള്ള ത്രീ-പീസ് സ്യൂട്ടിൽ കറുത്ത സൺഗ്ലാസ്, കട്ടിയുള്ള സ്വർണ്ണമാലകൾ, ആഡംബര വാച്ച് എന്നിവ അണിഞ്ഞാണ് എത്തുന്നത്.
ഷേരു ഭായ് ട്രെൻഡ് കേരളത്തിൽ മാത്രമല്ല വൈറൽ എല്ലാ ഭാഷയിലും ഷേരുവിന് ആരാധകരുണ്ട്. ആരണ് ഷേരുവിന് പിന്നിലെന്ന് ഇതുവരെയും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഹിന്ദിയിൽ ആരംഭിച്ച റീലുകൾ വൈറലായതോടെ തമിഴിലും മലയാളത്തിലും ഷേരു ഭായ് എത്തിയത്.
ഷേരു ങായിക്കൊപ്പം നിൽക്കുന്ന ഫോട്ടോകൾ എഐ ഇമേജ് ടൂളുകൾ ഉപയോഗിച്ച് നിർമ്മിക്കുന്നതും ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്നതും ഇപ്പോൾ പ്രചാരത്തിലുണ്ട്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

)
)
)
)
)
)
)
)