iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Bird Flu Kerala: ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; രോഗവ്യാപനം തടയാൻ കൊന്നൊടുക്കും, വിൽപ്പനയ്ക്കും നിരോധനം

Kerala

രോഗവ്യാപനം തടയാൻ പ്രഭവകേന്ദ്രത്തിൻറെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള കോഴി, താറാവ്, കാട തുടങ്ങിയ വളർത്തുപക്ഷികളെ ശാസ്ത്രീയമായി കൊന്ന് നശിപ്പിക്കും.

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ എച്ച്5എൻ1 പക്ഷിപ്പനി സ്ഥിരീകരിച്ചു. പക്ഷിപ്പനി സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളും പ്രതിരോധ നടപടികളും ഏർപ്പെടുത്തിയിട്ടുണ്ട്.

അമ്പലപ്പുഴ നോർത്ത്, ചെന്നിത്തല എന്നീ പഞ്ചായത്തുകളിലെ ഫാമുകളിൽ ആണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കോഴി, താറാവ്, കാട എന്നിവയിലാണ് വൈറസ് ബാധ കണ്ടെത്തിയത്.

രോഗവ്യാപനം തടയുന്നതിനായി പ്രഭവകേന്ദ്രങ്ങളുടെ ഒരു കീലോമീറ്റർ ചുറ്റളവിൽ ഉള്ള 26,000 കോഴി, താറാവ്, കാട തുടങ്ങിയ വളർത്തുപക്ഷികളെ ദ്രുതകർമസേന ശാസ്ത്രീയമായി കൊന്ന് നശിപ്പിക്കും.

കോഴി, താറാവ്, കാട എന്നിവയുടെ വിൽപ്പന നിരോധിച്ചു. രോഗപ്രഭവ കേന്ദ്രങ്ങളുടെ 10 കിലോമീറ്റർ പരിധിയിലുള്ള നിരീക്ഷണ മേഖലകളിൽ ഒരാഴ്ചത്തേക്കാണ് വിൽപ്പനയും കടത്തലും ജില്ലാ കളക്ടർ നിരോധിച്ചിരിക്കുന്നത്.

സാമ്പിൾ ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസിൽ പരിധോധിച്ചാണ് രോഗം സ്ഥിരീകരിച്ചത്. മനുഷ്യരിലേക്ക് നിലവിൽ രോഗബാധ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും പ്രദേശത്ത് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.