iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Student Suicide: കോഴിക്കോട് വളയത്ത് എട്ടാം ക്ലാസുകാരി മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് വീടിന്റെ ടെറസിൽ

Kozhikode

വളയത്ത് എട്ടാം ക്ലാസുകാരിയെ വീടിൻറെ ടെറസിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.

കോഴിക്കോട്: നാദാപുരം വളയത്ത് എട്ടാം ക്ലാസ് വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വീടിന്റെ ടെറസിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വളയം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയും ഷാജി–രജിഷ ദമ്പതികളുടെ മകളുമായ ജുവൽ ലക്ഷ്മിയാണ് മരിച്ചത്.

ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്. വീടിന്റെ ടെറസിലെ കമ്പിയിൽ ഷാൾ ഉപയോഗിച്ച് തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി വടകര താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ജീവനൊടുക്കുന്നതിലേക്ക് കുട്ടിയെ നയിച്ച സാഹചര്യം എന്താണെന്ന് വ്യക്തമല്ല.

അതിനിടെ പാലക്കാട് മനിശ്ശേരിയിൽ കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. കാറിലുണ്ടായിരുന്നവരാണ് മരിച്ചത്. മൂന്ന് പേർക്ക് ​ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. 5 പേരാണ് കാറിലുണ്ടായിരുന്നത്. അപകടം നടന്നത് അർധരാത്രി 12:30 ഓടെയാണ്. ഷൊർണൂരിൽ നിന്നും ഒറ്റപ്പാലം ഭാഗത്തേക്ക് വരികയായിരുന്ന കാർ ആണ് മനിശ്ശേരിയിൽ വച്ച് നിയന്ത്രണം വിട്ട് മരത്തിലിടിച്ചത്.

പനമണ്ണ സ്വദേശി വൈശാഖും മറ്റൊരാളുമാണ് അപകടത്തിൽ മരിച്ചത്. അപകടസമയത്ത് പ്രദേശത്തുണ്ടായിരുന്ന ഒറ്റപ്പാലം പോലീസിന്റെ പട്രോളിംഗ് സംഘമാണ് സ്ഥലത്തെത്തി അപകടത്തിൽ പെട്ടവരെ ആശുപത്രിയിൽ എത്തിച്ചത്. ഷൊർണൂർ പോലീസ് അറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാസേനയെത്തിയാണ് അരമണിക്കൂറത്തെ പരിശ്രമത്തിനൊടുവിൽ കുടുങ്ങിക്കിടന്നവരെ പുറത്തെടുത്തത്. പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.