iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Aswanth Kok: അശ്വന്ത് കോക് അപകടസമയത്ത് വാഹനം ഓടിച്ചത് ലൈസൻസില്ലാതെ? കാലാവധി തീ‍ർന്നിട്ട് ഒരു വർഷം, വീണ്ടും കുരുക്ക്

Kozhikode

കോഴിക്കോട് നടക്കാവിന് സമീപം അശ്വന്ത് കോക് ഓടിച്ച വാഹനം മറ്റ് കാറുകളിലും ഇരുചക്രവാഹനങ്ങളിലും ഇടിച്ചാണ് അപകടം ഉണ്ടായത്.

മദ്യപിച്ച് വാഹനമോടിച്ച് അപടകമുണ്ടാക്കിയ സംഭവത്തിൽ കേസ് നേരിടുന്ന യൂട്യൂബറും മുൻ അധ്യാപകനുമായ അശ്വന്ത് കോക്കിനെതിരെ ഡ്രൈവിങ് ലൈസൻസില്ലാതെ വാഹനമോടിച്ചതിനും നടക്കാവ് പോലീസ് കേസെടുക്കും. 2005 ഫെബ്രുവരി 17ന് പേരാമ്പ്ര സബ് ആർടി ഓഫീസിൽ നിന്ന് അനുവദിച്ച ഇയാളുടെ ലൈസൻസിൻറെ കാലാവധി 2025 ഫെബ്രുവരി 16ന് അവസാനിച്ചിരുന്നു.

അപകടമുണ്ടാക്കിയ ദിവസം ലൈസൻസ് കയ്യിലില്ലെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞിരുന്നത്. തുടർന്ന് സ്റ്റേഷനിൽ ഹാജരാക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് കാലാവധി തീർന്ന ലൈസൻസാണ് സമർപ്പിച്ചതെന്ന കാര്യം പുറത്തുവന്നത്. ലൈസൻസില്ലാതെ വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനെ തുടർന്ന് അശ്വന്തിൻറെ ലൈസൻസ് പുതുക്കി നൽകുന്നതിന് മോട്ടോർ വാഹന വകുപ്പ് അഞ്ച് വർഷത്തേക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ ആഴ്ചയാണ് കോഴിക്കോട് നടക്കാവിന് സമീപം വച്ച് അശ്വന്ത് കോക് ഓടിച്ച വാഹും മറ്റ് കാറുകളിലും ഇരുചക്ര വാഹനത്തിലും ഇടിച്ചത്. അപകടശേഷം വാഹനം നിർത്താതെ പോകാൻ ശ്രമിച്ച ഇയാളെ നാട്ടുകാർ തടഞ്ഞുവയ്ക്കുകയും ട്രാഫിക് പോലീസിൻറെ സഹായത്തോടെ നടക്കാവ് പോലീസ് കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.

തുടർന്ന് വൈദ്യപരിശോധന നടത്തി മനുഷ്യ ജീവന് ഭീഷണിയാകുന്ന രീതിയിലും മദ്യപിച്ചും വാഹനമോടിച്ചതിന് മറ്റ് വാഹന ഉടമകളുടെ പരാതിയിൽ കേസെടുത്ത ശേഷം ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. അപകടമുണ്ടാക്കിയ വാഹനത്തിൽ നിന്ന് രണ്ട് മദ്യക്കുപ്പികളും എയർ ഗണ്ണും പെല്ലറ്റുകളും പോലീസ് കണ്ടെടുത്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.