iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Bike Accident: കോഴിക്കോട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; രണ്ട് പേർ മരിച്ചു

Kozhikode

കോഴിക്കോട് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു.

കോഴിക്കോട്: ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. രണ്ട് യുവാക്കൾ മരിച്ചു. മലയമ്മ അമ്പലകണ്ടി സ്വദേശി മുഹമ്മദ് നിഷാദ് (21), ആലിൻതറ കയ്യേരിക്കൽ സ്വദേശി റിഷാദ് (20) എന്നിവരാണ് അപകടത്തിൽ മരിച്ചത്.

മുക്കം മണാശേരിക്ക് സമീപത്ത് വച്ചാണ് അപകടമുണ്ടായത്. രാത്രി 8.30ഓടെ ബുള്ളറ്റും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റയാളെ മണാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വലിയ ശബ്ദം കേട്ട് നാട്ടുകാർ സ്ഥലത്തെത്തിയപ്പോൾ മൂന്ന് പേർ റോഡിൽ തെറിച്ചുവീണ് കിടക്കുന്ന നിലയിലായിരുന്നു. ഉടൻ തന്നെ ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും രണ്ട് പേർ മരിച്ചു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.