iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Assam Accident: അസമിൽ കണ്ടെയ്നർ ട്രക്കും മിനി ബസും കൂട്ടിയിടിച്ച് 24 മരണം; ഏഴ് പേർക്ക് പരിക്കേറ്റു

National

യാത്രക്കാരുമായി പോയ മിനി ബസ് അപകടത്തിൽ പൂർണമായും തകർന്നു.

ഗുവാഹത്തി: അസമിൽ മിനി ബസും കണ്ടെയ്നർ ട്രക്കും കൂട്ടിയിടിച്ച് അപകടം. 24 പേർ മരിച്ചു. ഏഴ് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ പലരുടെയും നില അതീവ ഗുരുതരമാണ്. ദേശീയപാത 715ൽ കാസിരംഗ ദേശീയോദ്യാനത്തിന് സമീപം രംഗജാനിൽ ആണ് വെള്ളിയാഴ്ച വൻ അപകടം നടന്നത്.

യാത്രക്കാരുമായി പോകുകയായിരുന്ന മിനി ബസ് കണ്ടെയ്നർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ മിനി ബസ് പൂർണമായും തകർന്നു. അപകടസ്ഥലത്ത് പോലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.

അമിത വേഗതയിൽ ആയിരുന്ന മിനി ബസ് നിയന്ത്രണം വിട്ട് കണ്ടെയ്നർ ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ പരിക്കേറ്റവരെ കൊഹൊറ മോഡൽ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റവരെ പിന്നീട് ജോർഹട്ട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.