iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Tanishq Jewellery Robbery: മധുര തനിഷ്ക് ജ്വല്ലറി കവർച്ച; മുഖ്യപ്രതിയുടെ പിതാവും ഇൻഫ്ളുവൻസറും പിടിയിൽ, നിഷാന്തിനായി തിരച്ചിൽ

National

തനിഷ്ക് ജ്വല്ലറിയിലെ കവർച്ച കേസിൽ മുഖ്യപ്രതിയുടെ പിതാവും സുഹൃത്തായ ഇൻഫ്ലുവൻസുറുമാണ് അറസ്റ്റിലായത്. 

തമിഴ്നാട്: മധുര തനിഷ്ക് ജ്വല്ലറി മോഷണകേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. മുഖ്യപ്രതി നിഷാന്തിന്റെ പിതാവ് സുരേഷ്, നിഷാന്തിന്റെ സുഹൃത്തും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ മീനാക്ഷി എന്നിവരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽ നിന്നും 5 കിലോ സ്വർണവും കണ്ടെടുത്തിട്ടുണ്ട്. വൈകിട്ടോടെയാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.

കേസിലെ മുഖ്യപ്രതി നിഷാന്തും പിതാവും മോഷണസമയത്ത് ധരിച്ചിരുന്ന വസ്ത്രം കത്തിച്ചുകളയുന്നത് ഒരാൾ കണ്ടിരുന്നു. ദൃക്സാക്ഷിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് പ്രദേശത്ത് പരിശോധന നടത്തുകയും ചെയ്തിരുന്നു. പോലീസ് കാണിച്ച ഫോട്ടോയിൽ നിന്ന് ഇയാൾ പ്രതി നിഷാന്തിനെ തിരിച്ചറിഞ്ഞതോടെയാണ് സുരേഷിനെ അറസ്റ്റ് ചെയ്യുന്നത്.

മുഖ്യപ്രതി നിഷാന്തും ഇപ്പോൾ പിടിയിലായ മീനാക്ഷിയും തമ്മിലുള്ള സോഷ്യൽ മീഡിയ ചാറ്റുകളും ഫോൺ വിവരങ്ങളും പോലീസ് പരിശോധിച്ചിരുന്നു. ഇതിലൂടെയാണ് കുറ്റകൃത്യത്തിൽ മീനാക്ഷിക്കും പങ്കുണ്ടെന്നത് വ്യക്തമായത്. അതേസമയം നിഷാന്ത് ഇപ്പോഴും ഒളിവിലാണ്. ഹൈദരാബാദിലും ബെംഗളൂരുവിലും തമിഴ് നാട്ടിലെ വിവിധയിടങ്ങളിലും ഇയാൾക്കായി പോലീസ് തിരച്ചിൽ നടത്തുന്നുണ്ട്.

നവംബർ 13ന് പുലർച്ചെയാണ് തനിഷ്ക് ജ്വല്ലറിയിൽ മോഷണം നടക്കുന്നത്. മോഷ്ടാവ് സഞ്ചരിച്ച സ്കൂട്ടർ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. മധുരയിൽ പുതിയതായി തുറന്ന തനിഷ്ക് ജ്വല്ലറി ഷോറൂമിലാണ് കവർച്ച നടന്നത്. മുഖംമൂടി ധരിച്ചെത്തിയാണ് മോഷണം നടത്തിയത്. കോടിക്കണക്കിന് രൂപയുടെ സ്വർണമാണ് കവർന്നത്. 15-20 കിലോയ്ക്ക് അടുത്തു വരുന്ന സ്വർണമാണ് നഷ്ടപ്പെട്ടത്. ഏകദേശം 30 കോടിയോളം മൂല്യമുണ്ട് നഷ്ടമായ സ്വർണത്തിനെന്നാണ് വിവരം.

ദീപാവലിയോടനുബന്ധിച്ച് കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തത്. വ്യാഴാഴ്ച രാവിലെ ജീവനക്കാർ ഷോറൂം തുറക്കാൻ എത്തിയപ്പോഴാണ് കവർച്ച പുറത്തറിഞ്ഞത്. ഷോറൂമിന്റെ പിൻവശത്തെ ഭിത്തിയും വാതിലുകളും തകർത്താണ് 3 മോഷ്ടാക്കൾ അകത്തുകടന്നതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. കടയിലുള്ള സാധനങ്ങളുടെ 30 ശതമാനത്തോളം മോഷണം പോയിട്ടുണ്ട്. ഷോറൂമിൽ പ്രദർശിപ്പിച്ചിരുന്ന ആഭരണങ്ങൾ മാത്രമാണ് മോഷ്ടാക്കൾ കൊണ്ടുപോയത് ലോക്കറുകളിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ സുരക്ഷിതമാണ്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.