Published: Nov 20, 2026, 04:53 PM | Updated: Nov 20, 2026, 04:53 PM
ഹീറോ സ്പ്ലെൻഡർ പ്ലസിന്റെ വില ഹീറോ മോട്ടോകോപ്പ് വർദ്ധിപ്പിച്ചു.
1 / 5ഹീറോ സ്പ്ലെൻഡർ പ്ലസ് ബേസ് ഡ്രം വേരിയന്റിനും i3S വേരിയന്റിനും 1,135 രൂപ വീതം വർദ്ധിച്ചു. ഇതോടെ ബേസ് മോഡലിന് 78,912 രൂപയും i3S മോഡലിന് 80,045 രൂപയുമായി.2 / 5ഫ്രണ്ട് ഡിസ്ക് ബ്രേക്ക് ലഭിക്കുന്ന ഏക മോഡലായ സ്പ്ലെൻഡർ പ്ലസ് XTEC-ന് ഡ്രം വേരിയന്റിന് 82,418 രൂപയും ഡിസ്ക് വേരിയന്റിന് 85,461 രൂപയുമാണ് പുതിയ വില. എൽഇഡി ഹെഡ്ലാമ്പും ഹസാർഡ് ലൈറ്റുമുള്ള XTEC 2.0-ന് 84,549 രൂപയും നൽകണം.3 / 5E20 മുതൽ E85 വരെയുള്ള എഥനോൾ മിശ്രിതത്തിൽ പ്രവർത്തിക്കുന്ന സ്പ്ലെൻഡർ പ്ലസ് ഫ്ലെക്സ് വേരിയന്റിന് 1,332 രൂപ വർദ്ധിച്ച് 84,042 രൂപയായി. എങ്കിലും എച്ച്എഫ് ഡീലക്സ് ഫ്ലെക്സ് മോഡലിന്റെ വിലയിൽ മാറ്റമില്ല. 72,792 രൂപയാണ് ഇതിന്റെ വില.4 / 5മുൻപ് ബ്ലാക്ക് ആൻഡ് ആക്സന്റ് എന്നറിയപ്പെട്ടിരുന്ന വേരിയന്റ് ഇനി സ്പെഷ്യൽ എഡിഷൻസ് എന്ന പേരിലാകും അറിയപ്പെടുക. ഇതിന് 3,086 രൂപ വർദ്ധിച്ച് പുതിയ വില 81,666 രൂപയായി. 125 മില്യൺ എഡിഷന്റെ വില 1,135 രൂപ കൂടി 81,666 രൂപയിലെത്തി.5 / 5വില പരിഷ്കരണത്തിനൊപ്പം സ്പെഷ്യൽ എഡിഷൻ വേരിയന്റിൽ മാറ്റ് ഗ്രേ, മാറ്റ് വെർണിയർ ഗ്രേ, കാൻഡി ബ്ലേസിംഗ് റെഡ് എന്നീ മൂന്ന് പുതിയ കളർ ഓപ്ഷനുകളും കമ്പനി ഉൾപ്പെടുത്തി.