iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Sabarimala Virtual Queue Booking: ശബരിമല വെർച്വൽ ക്യൂ ബുക്കിങ്; ബുക്ക് ചെയ്ത ദിവസം ദർശനത്തിനെത്തിയില്ലെങ്കിൽ മണ്ഡലകാലത്ത് പിന്നെ അവസരമില്ല

Religion

ബുക്കിങ് റദ്ദാക്കാതെ ദർശനത്തിന് എത്താവർക്ക് വീണ്ടും അവസരം നൽകില്ല.

പത്തനംതിട്ട: ശബരിമല ദർശനത്തിനുള്ള വെർച്വൽ ക്യൂ സംവിധാനത്തിൽ ദേവസ്വം ബോർഡ് കർശന നിയന്ത്രണങ്ങളേർപ്പെടുത്തി. സ്ലോട്ടുകൾ ബുക്ക് ചെയ്ത ശേഷം ദർശനത്തിനെത്താതിരിക്കുന്നവർക്ക് ഈ മണ്ഡലകാലത്ത് പിന്നീട് വീണ്ടും ബുക്കിങ്ങിന് അനുവാദമുണ്ടാകില്ല.

ഇതര സംസ്ഥാനങ്ങളിലെ ട്രാവൽ ഏജൻസികൾ വൻതോതിൽ സ്ലോട്ടുകൾ മുൻകൂട്ടി ബുക്ക് ചെയ്ത് മറിച്ചുവിൽക്കുന്നത് തടയുന്നതിനായാണ് പുതിയ പരിഷ്കാരങ്ങൾ നടപ്പാക്കുന്നത്. ബുക്ക് ചെയ്ത തീയതിയിൽ ദർശനത്തിന് എത്താൻ സാധിക്കാത്തവർക്ക് യാത്ര മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കാനോ ബുക്കിങ്ങ് പൂർണമായി റദ്ദാക്കാനോ ഉള്ള സൌകര്യം ലഭ്യമാണ്.

എന്നാൽ, യാതൊരു അറിയിപ്പും ഇല്ലാതെ ബുക്കിങ് റദ്ദാക്കാതെ വിട്ടുനിൽക്കുന്നവർക്കാണ് വീണ്ടും അവസരം നിഷേധിക്കപ്പെടുക. കൂട്ടത്തോടെയുള്ള വ്യാജ ബുക്കിങ്ങുകൾ ഒഴിവാക്കുന്നതിനായി കഴിഞ്ഞ ദിവസം മുതൽ ആധാർ അധിഷ്ഠിത ഒടിപി (One Time Password) പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്.

പുതിയ രീതി അനുസരിച്ച് ഓരോ തീർഥാടകൻറെയും ആധാർ വിവരങ്ങൾ നൽകി ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ നമ്പറിലേക്ക് വരുന്ന ഒടിപി വഴി സ്ഥിരീകരണം നടത്തിയാൽ മാത്രമേ വെർച്വൽ ക്യൂ വഴി ടിക്കറ്റ് ലഭ്യമാകുകയുള്ളൂ. ഇതിന് പുറമേ ഓരോ തീർഥാടകൻറെയും പാസിൽ പ്രത്യേക ക്യുആർ കോഡ് (QR Code) ഉൾപ്പെടുത്താനും അത് നിലയ്ക്കലിലോ പമ്പയിലോ വച്ച് പരിശോധിക്കാനും ബോർഡിന് ആലോചനയുണ്ട്. എന്നാൽ, ക്യുആർ കോഡ് സംവിധാനം ഉടൻ നടപ്പാക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.