iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Jonty Rhodes: ആന്ധ്രാപ്രദേശില്‍ 55 കോടിയുടെ കോസ്റ്റല്‍ വെല്‍നെസ് പദ്ധതി, മുഖ്യമന്ത്രിയെ കണ്ട് ജാന്റി റോഡ്സ്

Sports

സിഐഐ പങ്കാളിത്ത ഉച്ചകോടിയിൽ ആന്ധാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ കണ്ട് സൗത്ത് ആഫ്രിക്കൻ മുൻ ക്രിക്കറ്റ് താരം ജാന്റി റോഡ്സ്.

സൗത്ത് ആഫ്രിക്കൻ മുൻ ക്രിക്കറ്റ് താരം ജാന്റി റോഡ്സ് ആന്ധാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ സന്ദർശിച്ചു. വിശാഖപ്പട്ടണത്ത് നടന്ന സിഐഐ (CII) പങ്കാളിത്ത ഉച്ചകോടിയിൽ വെച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച.

ഭോഗപുരം അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തുള്ള മുക്കം ബീച്ചിൽ 55 കോടി രൂപ ചെലവിൽ ഒരു വെൽനസ് സെന്റർ സ്ഥാപിക്കുന്നതിനുള്ള നിർദ്ദേശം ഉച്ചകോടിയിൽ മുന്നോട്ടുവെച്ചു ഈ പദ്ധതിക്ക് ആന്ധ്രാ സർക്കാർ കരാറിലെത്തി.

ബീച്ച് ടൂറിസം, വെൽനെസ്, സർഫിങ് പ്രവർത്തനങ്ങൾ എന്നിവ ഒരൊറ്റ പദ്ധതിക്ക് കീഴിൽ സംയോജിപ്പിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീൽഡർമാരിൽ ഒരാളായ ജാന്റി റോഡ്സ് പദ്ധതിയുടെ ബ്രാൻറ് അംബാസിഡറാണ്. അദ്ദേഹത്തിന്റെ സാന്നിധ്യം പദ്ധതിയുടെ ടൂറിസം പ്രചാരണത്തിന് വലിയ രീതിയിൽ സഹായിക്കും.

മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ റിലയൻസ്, ഗെയ്ൽ, സെയിന്റ് ഗോബെയ്ൻ, എൽ ആൻഡ് ഡി, ഗ്രീൻകോ തുടങ്ങിയ കമ്പനികളുമായി നിക്ഷേപ കരാറുകൾ ഒപ്പുവെച്ചു. ഹിന്ദുസ്ഥാൻ കൊക്കൊ-കോള, കെല്ലാഗ്സ് ഇന്ത്യ തുടങ്ങിയ കമ്പനികൾക്ക് വ്യവസായ പ്രവർത്തനങ്ങൾ ആരംഭിക്കാനുള്ള അനുമതി പത്രങ്ങൾ (GO) മുഖ്യമന്ത്രി കൈമാറി.

എപിയിൽ ജപ്പാൻ ഇൻഡസ്ട്രിയൽ ക്ലസ്റ്റർ സ്ഥാപിക്കുന്നതിനെക്കുറിച്ചും ജപ്പാൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ കൻജി ഹിരാമത്സുവുമായി ചർച്ച നടത്തി.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.