iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

India ODIs: രചിൻ രവീന്ദ്രയ്ക്കും മാര്‍ക്ക് ചാപ്മാനും പരിക്ക്, ന്യൂസിലൻഡ് ടീമിൽ മാറ്റങ്ങൾ

Sports

ഇന്ത്യയ്ക്കെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള ന്യൂസിലന്‍ഡ് ടീമില്‍ മാറ്റങ്ങള്‍

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ന്യൂസിലൻഡ് ടീമിൽ മാറ്റങ്ങൾ വരുത്തി. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ കളിക്കാരുടെ പരിക്കിനെ തുടർന്നാണ് മാറ്റങ്ങൾ വരുത്തിയത്.

രചിൻ രവീന്ദ്ര, മാർക്ക് ചാപ്മാൻ എന്നിവർക്ക് പരമ്പര നഷ്ടമായി. പകരം ഹെൻട്രി നിക്കോൾസ്, ഡീൻ ഫോക്സ്ക്രാഫ്റ്റ്, ടിം സീഫെർട്ട് എന്നിവരെ ടീമിൽ ഉൾപ്പെടുത്തി. മാറ്റ് ഫിഷറെ ഒരു അധിക ബൗളിംഗ് ഓഫ്ഷനായും ടീമിൽ ചേർത്തിട്ടുണ്ട്.

ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ് (NZC) അറിയിച്ചതനുസരിച്ച്, ചാപ്മാന്റെ ഇടത് ഹാംസ്ട്രിംഗിന് രണ്ട് ആഴ്ചകൂടി പുനരധിവാസം ആവശ്യമാണെന്ന് പുതിയ എംആർഐ സ്കാനിൽ വ്യക്തമായി. രചിൻ രവീന്ദ്രയുടെ വലത് തോളിനും ഫീൽഡിംഗ് ചുമതലകളിലേക്ക് പൂർണ്ണമായി തിരിച്ചെത്തുന്നതിന് മുമ്പ് കൂടുതൽ വിശ്രമം ആവശ്യമുണ്ട്. ഇരുവരും ടീമിൽ ഇല്ലാത്തത് ഒരു തിരിച്ചടിയാണെന്ന് ന്യൂസിലൻഡ് മുഖ്യ പരിശീലകൻ റോബ് വാൾട്ടർ പറഞ്ഞു. വരാനിരിക്കുന്ന ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര കണക്കിലെടുത്ത് രചിൻ രവീന്ദ്രയുടെ കാര്യത്തിൽ ടീം യാതൊരു റിസ്കും എടുക്കുന്നില്ല.

ടിം സീഫെർട്ട് അഞ്ച് മത്സരങ്ങളിലും, ഹെൻട്രി നിക്കോൾസ് ആദ്യ മൂന്ന് മത്സരങ്ങളിലും, ഡീൻ ഫോക്സ്ക്രാഫ്റ്റ് അവസാന രണ്ട് മത്സരങ്ങളിലും കളിക്കും. ഫോർഡ് ട്രൊഫിയിൽ വെല്ലിംഗ്ടണിനെതിരെ 119 റൺസ് നേടിയാണ് ഹെൻട്രി നിക്കോൾസ് ടീമിൽ ഇടംനേടിയത്. മാറ്റ് ഫിഷറെ മുഴുവൻ പരമ്പരയിലേക്കും നിലനിർത്തിയിട്ടുണ്ട്.

ന്യൂസിലൻഡ് ടീം

ആദ്യ മൂന്ന് ഏകദിനങ്ങളിലെ ടീം:

മിച്ചൽ സാൻറ്നർ (ക്യാപ്റ്റൻ), മൈക്കൽ ബ്രോസ്വെൽ, ജേക്കബ് ഡഫി, മാറ്റ് ഫിഷർ, മാറ്റ് ഹെന്റി, കെയ്ൽ ജാമിസൺ, നിക്ക് കെല്ലി, ടോം ലാതം, ഡാരിൽ മിച്ചൽ, ഹെൻട്രി നിക്കോൾസ്, ഗ്ലെൻ ഫിലിപ്സ്, ടിം സീഫെർട്ട്, നഥാൻ സ്മിത്ത്, വില്ല് യംഗ്, ബ്ലെയർ ടിക്കർ.

നാലും അഞ്ചും ഏകദിനങ്ങളിലെ ടീം:

മിച്ചൽ സാൻറ്നർ (ക്യാപ്റ്റൻ), ഫിൻ അലൻ, മൈക്കൽ ബ്രേസ്വെൽ, ക്രിസ്ത്യൻ ക്ലാർക്ക്, ജേക്കബ് ഡഫി, മാറ്റ് ഫിഷർ, ഡീൻ ഫോക്സ്ക്രാഫ്റ്റ്, ലോക്കി ഫെർഗൂസൻ, മിച്ച് ഹേ, നിക്ക് കെല്ലി, ടിം സീഫെർട്ട്, ബ്ലെയർ ടിക്കർ, വില്ല് യംഗ്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.