iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Videos

TVK KERALA: കേരളത്തിലെ TVK പിടിക്കാൻ വിജയ് ഫാൻസ്‌

@ZeeMalayalam9d ago
#Actor Vijay
Vijay against Udhayanidhi: സ്ത്രീകളെ അധിക്ഷേപിച്ചാൽ കർശന നടപടി: സ്ത്രീകൾക്കെതിരായ അധിക്ഷേപം വെച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി വിജയ്

Vijay against Udhayanidhi: സ്ത്രീകളെ അധിക്ഷേപിച്ചാൽ കർശന നടപടി: സ്ത്രീകൾക്കെതിരായ അധിക്ഷേപം വെച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി വിജയ്

സ്ത്രീകളെ അപമാനിക്കുന്ന രീതിയിലുള്ള പരാമർശങ്ങളും അധിക്ഷേപങ്ങളും ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ഇത്തരം പരാമര്‍ശം നടത്തുന്നവര്‍ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വിജയ് നിയമസഭയിൽ വ്യക്തമാക്കി. തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ നടി തൃഷയ്ക്കെതിരെ നടത്തിയ ദ്വയാർഥ പരാമർശങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. മറ്റുള്ളവർക്കും സ്ത്രീകൾക്കുമെതിരെ വ്യക്തിപരമായ ആരോപണങ്ങൾ നടത്തരുതെന്ന് പറഞ്ഞ അദ്ദേഹം തമിഴ്നാട്ടിൽ അടുത്തിടയായി വ്യക്തി ആരോപണങ്ങൾ വർദ്ധിക്കുന്നതായി പറഞ്ഞു. തമിഴ്നാട് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ടിവികെയുടെ വിജയത്തിന് നിർണായക പങ്കുവഹിച്ചത് സ്ത്രീകളുടെ വോട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ത്രീകൾക്കെതിരെ നടത്തുന്ന ദ്വയാർഥ പരാമർശങ്ങൾ ജനം നിരീക്ഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വിജയ് വ്യക്തമാക്കി. ആരുടെയും പേരെടുത്ത് പരാമർശം നടത്തിയില്ലെങ്കിലും വിജയുടെ ആരോപണങ്ങൾ എത്തിനിൽക്കുന്നത് ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിനിലാണ്. വിജയുടെ സുഹൃത്തായ നടി തൃഷയെക്കുറിച്ച് ഉദയനിധി അപകീർത്തികരമായ പരാമർശങ്ങൾ പെതുവേദിയിൽ നടത്തിയിരുന്നു. കഴിഞ്ഞ മാസമാണ് കാവേരി ജലതർക്കവുമായി ബന്ധപ്പെട്ട് തഞ്ചാവൂരിൽ നടന്ന റാലിക്കിടെയാണ് ഉദയനിധി സ്റ്റാലിൻ നടി തൃഷയെക്കുറിച്ച് അശ്ലീല പരാമർശം നടത്തിയത്. പ്രസംഗത്തിനിടെ കർണാടകത്തിൽ നിന്ന് കാവേരി ജലം ലഭിക്കാത്തതിനെക്കുറിച്ചും മുഖ്യമന്ത്രി വിജയിയെക്കുറിച്ചും അദ്ദേഹം വിമർശനങ്ങൾ ഉന്നയിച്ചു. വിജയുടെ ശ്രദ്ധ മറ്റ് കാര്യങ്ങലിലാണെന്ന് പറഞ്ഞപ്പോൾ സദസ്സിൽ നിന്നാണ് തൃഷയുടെ പേര് ഉയർന്നത്. ഇതിന് മറുപടി നൽകിയാണ് ദ്വയാർഥ പരാമർശം ഉദയനിധി നടത്തിയത്. ഉദയനിധിയുടെ പരാമർശങ്ങൾ നടി തൃഷയെയും സ്ത്രീകളെയും അപമാനിക്കുന്നതാണെന്നും അശ്ലീലച്ചുവയുള്ളതാണെന്നും ആരോപിച്ച് ഭരണകക്ഷിയായ ടിവികെ രംഗത്തുവന്നു. പിറ്റേ ദിവസം രാവിലെ 10 മണിക്ക് ചെന്നൈയിലെ വസതിയിൽ നിന്ന് ഉദയനിധിയെ പോലീസ് അറസ്റ്റ് ചെയ്യ്തു. വിവാദ പരാമർശം നടത്തിയ തഞ്ചാവൂരിലേക്ക് കൊണ്ടുപോകുകയും ചെയ്തു. തുടർന്ന് ഡി.എം.കെ പ്രതിഷേധം സംഘടിപ്പിക്കുകയും മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ഇതേതുടർന്നാണ് ഉദയനിധിയെ പോലീസ് മോചിപ്പിച്ചത്. അതെസമയം താൻ ആരുടെയും പേര് പരാമർശിച്ചിട്ടില്ലെന്നും തന്റെ പ്രസംഗം തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു എന്നുമാണ് ഉദയനിധിയും ഡി.എം.കെയും ഇതിന് നൽകിയ വിശദീകരണം. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.ZEE MALAYALAM App ഡൗൺലോഡ്ചെയ്യൂ.Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻX(Twitter),Facebookലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ്ടെലഗ്രാം ചാനല്‍സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂപിൻന്യൂസ്.

Tap to read more
Short Videos

vijay : 2029ൽ വിജയ് പ്രധാനമന്ത്രി; നിർണായക നീക്കവുമായി TVK

@ZeeMalayalam34d ago
#Actor Vijay
Jana Nayagan Ott: 300 കോടിയും കടന്ന് 'ജനനായകൻ'; ബോക്സ് ഓഫീസ് വേട്ടയ്ക്ക് പിന്നാലെ ഇനി ഒടിടിയിൽ, വിജയ്‌ ചിത്രം സ്ട്രീമിങ് എപ്പോൾ?

Jana Nayagan Ott: 300 കോടിയും കടന്ന് 'ജനനായകൻ'; ബോക്സ് ഓഫീസ് വേട്ടയ്ക്ക് പിന്നാലെ ഇനി ഒടിടിയിൽ, വിജയ്‌ ചിത്രം സ്ട്രീമിങ് എപ്പോൾ?

തമിഴ്നാട് മുഖ്യമന്ത്രിയായ ശേഷം വിജയ് നായകനായെത്തിയ ചിത്രമാണ് ‘ജനനായകൻ’. ബോക്സ് ഓഫീസിൽ കോടികൾ വാരിക്കൂട്ടിയ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. സീ5 ആണ് സ്ട്രീമിങ് അവകാശം സ്വന്തമാക്കിയതെന്നും ഓഗസ്റ്റ് 21 മുതൽ സ്ട്രീമിങ് തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ചിത്രത്തിന്റെ നിർമാതാക്കളോ സീ5 പ്ലാറ്റ്ഫോമോ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. ആഗോള ബോക്സോഫീസിൽ 317 കോടി രൂപ ചിത്രം കളക്ട് ചെയ്തുവെന്നാണ് റിപ്പോർട്ട്. ആമസോൺ പ്രൈമിലൂടെയായിരിക്കും ചിത്രത്തിന്റെ ഒടിടി റിലീസെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ സെൻസർ സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട നടപടികൾ കരാറിനെ ബാധിച്ചതിനാൽ ZEE5 സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയെന്നാണ് ഇപ്പോഴുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ ചിത്രം ഒടിടിയിലെത്തും. ഹിന്ദി ഡബ്ബ്ഡ് പതിപ്പ് പിന്നീട് സ്ട്രീമിംഗിനെത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള ആക്ഷൻ ത്രില്ലറാണിത്. സാധാരണക്കാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നതിനിടെ അഴിമതിക്കും രാഷ്ട്രീയ ഗൂഢാലോചനകൾക്കുമെതിരെ പോരാടുന്ന കഥാപാത്രമായാണ് വിജയ് എത്തുന്നത്. വെട്രി കൊണ്ടൻ എന്ന കഥാപാത്രത്തെയാണ് വിജയ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ബോബി ഡിയോൾ, മമിത ബൈജു, പൂജ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം മേനോൻ, പ്രിയാമണി, നരേൻ, രേവതി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധായകൻ. 2026 ജൂലൈ 23നാണ് ‘ജനനായകൻ’ തിയറ്ററുകളിലെത്തിയത്. ഇന്ത്യയിൽ ആദ്യദിനം ചിത്രം ഏകദേശം 42.70 കോടി രൂപ നേടിയിരുന്നു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Jason Sanjay: 'ആദ്യം ഗ്രീൻ സിഗ്നൽ തന്നത് അച്ഛൻ; 'സിഗ്മ' റിലീസിനൊരുങ്ങവെ മനസ്സ് തുറന്ന് ജെയ്സൺ സഞ്ജയ്

Jason Sanjay: 'ആദ്യം ഗ്രീൻ സിഗ്നൽ തന്നത് അച്ഛൻ; 'സിഗ്മ' റിലീസിനൊരുങ്ങവെ മനസ്സ് തുറന്ന് ജെയ്സൺ സഞ്ജയ്

സിനിമാ മോഹങ്ങൾക്ക് അച്ഛൻ വിജയ് നൽകിയ പിന്തുണയെക്കുറിച്ച് മകൻ ജെയ്സൺ സഞ്ജയ് മനസ്സ് തുറക്കുന്നു. വിദേശത്ത് പോയി സിനിമ പഠിക്കാൻ ആദ്യമായി ഗ്രീൻ സിഗ്നൽ നൽകിയത് വിജയ് എന്ന് ജെയ്സൺ. സംവിധായകനാകണമെന്ന് പറഞ്ഞപ്പോൾ തന്നെ അച്ഛൻ പിന്തുണച്ചെന്ന് നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയിന്റെ മകൻ ജെയ്സൺ സഞ്ജയ്. ജെയ്സൺ സംവിധാന അരങ്ങേറ്റം കുറിക്കുന്ന 'സിഗ്മ' എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. റിലീസിന് മുന്നോടിയായി നൽകിയ അഭിമുഖത്തിലാണ് തന്റെ സിനിമാ മോഹങ്ങളെ അച്ഛൻ പിന്തുണച്ചതെങ്ങനെയെന്ന് ജെയ്സൺ വെളിപ്പെടുത്തുന്നത്. 'ഒരു സംവിധായകനാകാൻ വിദേശത്തുപോയി സിനിമാ മേക്കിംഗ് കോഴ്സ് പഠിക്കണമെന്ന് പറഞ്ഞപ്പോൾ അച്ഛൻ അതിനെ പിന്തുണയ്ക്കുകയായിരുന്നുവെന്ന് ജെയ്സൺ പറഞ്ഞു. ചെറുപ്പം മുതലേ സിനിമാ സെറ്റുകൾ കണ്ട് വളർന്നതാണ്. അതിനാലാണ് സിനിമയോട് അഭിരുചി തോന്നിയത്. വിദേശത്ത് പോയി സിനിമാ മേക്കിംഗ് കോഴ്സ് പഠിക്കണമെന്ന് പറഞ്ഞപ്പോൾ മടികൂടാതെ തനിക്ക് ആദ്യമായി 'ഗ്രീൻ സിഗ്‌നൽ' തന്നത് അച്ഛൻ ആണെന്ന് ജെയ്സൺ പറഞ്ഞു. അമ്മ, സഹോദരി എന്നിവരേക്കാൾ ഈ മേഖലയുടെ പ്രാധാന്യം അച്ഛൻ മനസ്സിലാക്കിയിരുന്നുവെന്നും ജെയ്സൺ പറഞ്ഞു. 'പോയി പഠിച്ച് സ്വയം കാര്യങ്ങൾ മനസ്സിലാക്കിയാൽ മാത്രമേ നിനക്ക് അനുയോജ്യമായ മേഖലയാണോ ഇതെന്ന് തിരിച്ചറിയാൻ കഴിയൂ എന്നായിരുന്നു വിജയ് നൽകിയ ഉപദേശം. സ്വന്തമായി ഒരു വ്യക്തിത്വം ഉണ്ടാക്കിയെടുക്കണമെന്നാണ് അച്ഛൻ എപ്പോഴും ആഗ്രഹിച്ചിരുന്നതെന്നും സഞ്ജയ് കൂട്ടിച്ചേർത്തു. 2009ൽ പുറത്തിറങ്ങിയ വിജയ് ചിത്രം 'വേട്ടൈക്കാരനി'ലെ 'നാൻ അടിച്ച താങ്ങമാട്ടാ' എന്ന സൂപ്പർഹിറ്റ് ഗാനരംഗത്തിൽ ജെയ്സണും ഭാഗമായിരുന്നു. എട്ടോ ഒൻപതോ വയസ്സുള്ളപ്പോഴായിരുന്നു ഇത്. എന്നാൽ വർഷങ്ങൾക്ക് ശേഷം അത് കാണുമ്പോൾ, 'ആ സിനിമയിൽ തന്റെ ആവശ്യം എന്തായിരുന്നു' എന്ന് ആലോചിക്കാറുണ്ടെന്ന് സഞ്ജയ് തമാശയോടെ ഓർത്തെടുക്കുന്നു. അമ്മ സംഗീത എപ്പോഴും തനിക്ക് വലിയ പ്രചോദനമാണെന്നും തന്റെ സിനിമ കണ്ടതിന് ശേഷമുള്ള അമ്മയുടെ സത്യസന്ധമായ അഭിപ്രായത്തിനായി കാത്തിരിക്കുകയാണെന്നും സഞ്ജയ് പറഞ്ഞു. സഹോദരി ദിവ്യ സാഷയുമായി നല്ല അടുപ്പം സൂക്ഷിക്കുന്നുണ്ടെന്നും ജെയ്‌സൺ പറഞ്ഞു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more