iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Fire Accident: ദീപാവലി ആഘോഷത്തിനായി വീട്ടിൽ സൂക്ഷിച്ച പടക്കം പൊട്ടിത്തെറിച്ച് 10 വയസുകാരൻ മരിച്ചു

National

അപകടത്തിൽ കുട്ടിയുടെ മാതാപിതാക്കൾക്കും പരിക്കേറ്റു.

ചെന്നൈ: വീട്ടിൽ സൂക്ഷിച്ച പടക്കം പൊട്ടിത്തെറിച്ച് പത്ത് വയസുകാരൻ മരിച്ചു. തമിഴ്നാട്ടിലെ വില്ലുപുരം വീരചോഴപുരം സ്വദേശി ബദ്രിനാഥ് ആണ് വീട്ടിൽ സൂക്ഷിച്ചിരുന്ന പടക്കം പൊട്ടിത്തെറിച്ച് മരിച്ചത്.

അപകടത്തിൽ കുട്ടിയുടെ മാതാപിതാക്കൾക്കും പരിക്കേറ്റു. ശനിയാഴ്ച വൈകിട്ടാണ് വീടിനുള്ളിൽ പൊട്ടിത്തെറിയുണ്ടായത്. വീട് പൂർണമായി തകർന്നു. വീടിൻറെ രണ്ടാമത്തെ നിലയിൽ ഫോൺ ചാർജ് ചെയ്യാൻ വച്ചിരുന്നുവെന്നും ഇതിൽ നിന്നുള്ള സ്പാർക്ക് ആണ് തീപിടിത്തത്തിലേക്ക് നയിച്ചതെന്നുമാണ് വിവരം.

തീപിടിത്തത്തെ തുടർന്ന് ഫ്രിഡ്ജ്, ഗ്യാസ് സിലിണ്ടർ എന്നിവയും പൊട്ടിത്തെറിച്ചത് അപകടത്തിൻറെ വ്യാപ്തി വർധിപ്പിച്ചു. അനധികൃതമായി പടക്കം സൂക്ഷിച്ചിരുന്നോയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്.

ബദ്രിനാഥ് സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. പിതാവ് മൂർത്തി, മാതാവ് ശരണ്യ എന്നിവർ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. തമിഴ്നാട്ടിൽ നിരവധി അപകടങ്ങളാണ് ദീപാവലിക്ക് റിപ്പോർട്ട് ചെയ്തത്.

ഇന്ന് രാവിലെ ഏഴ് മണിവരെ പൊള്ളലുമായി ബന്ധപ്പെട്ട അപകടങ്ങളിൽ 1387 പേർക്കാണ് പരിക്കേറ്റിരിക്കുന്നത്. തഞ്ചാവൂർ, മധുര, ചെങ്കൽപേട്ട് തുടങ്ങിയ മെഡിക്കൽ കോളേജുകളിലാണ് കൂടുതൽ ആളുകൾ പൊള്ളലേറ്റ് ചികിത്സയ്ക്ക് എത്തിയത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.