&imwidth=640&imheight=360)
ഏഷ്യൻ ഗെയിംസിൽ വനിതാ ക്രിക്കറ്റിൽ സ്വർണം നേടിയ ഇന്ത്യൻ ടീം അംഗം ജി. കമാലിനിക്ക് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് 75 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ഏഷ്യൻ ഗെയിംസിൽ സ്വർണം നേടി ചരിത്രം കുറിച്ച ഇന്ത്യൻ വനിതാ ടീമിന് ആശംസകൾ നേർന്ന മുഖ്യമന്ത്രി, കമാലിനിയേപ്പോലുള്ള യുവപ്രതിഭകൾക്ക് തമിഴ്നാട് സർക്കാരിൻറെ പൂർണ പിന്തുണ ഉണ്ടാകുമെന്നും മുഖ്യമന്ത്രി എക്സിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി. കമാലിനിയുടെ ഈ മികച്ച നേട്ടം സംസ്ഥാനത്തെ മറ്റ് സ്ത്രീകൾക്കും യുവാക്കൾക്കും വലിയൊരു പ്രചോദനം ആകുമെന്നും അദ്ദേഹം വ്യക്തമാക്കി. തമിഴ്നാട്ടിലെ മധുര സ്വദേശിയായ പതിനെട്ടുകാരി കമാലിനി ഗുണാലൻ വിക്കറ്റ് കീപ്പർ ബാറ്ററും സ്പിൻ ബൌളറുമാണ്. ഏഷ്യൻ ഗെയിംസിലെ മൂന്ന് മത്സരങ്ങളിലാണ് താരം കളത്തിലിറങ്ങിയത്. ബംഗ്ലാദേശിനെതിരെ മൂന്ന് റൺസ് നേടിയപ്പോൾ ജപ്പാനെതിരെ നടന്ന മത്സരത്തിൽ റൺസൊന്നും എടുക്കാൻ സാധിച്ചില്ല. ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ ബാറ്റ് ചെയ്യാൻ താരത്തിന് അവസരം ലഭിച്ചില്ല. 2025ൽ ഡിസംബറിൽ ശ്രീലങ്കയ്ക്ക് എതിരെ നടന്ന മത്സരത്തിലൂടെയാണ് കമാലിനി ഇന്ത്യൻ ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ചത്. വനിതാ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിൻറെ താരവുമാണ് കമാലിനി. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
തമിഴ്നാട്: ക്ഷേത്രങ്ങളുടെ പവിത്രത സംരക്ഷിക്കുന്നതിനും സോഷ്യൽ മീഡിയയ്ക്കായുള്ള റീലിസ് ചിത്രീകരണം തടയുന്നതിനും തമിഴ്നാട് ദേവസ്വം വകുപ്പ് സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങൾക്ക് മൊബൈൽ ഫോണുകൾ നിരോധിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. ഈ നിയമം സെപ്റ്റംബർ 1 മുതൽ പ്രാവർത്തികമാകും. ഇതോടെ ക്ഷത്രത്തിനുള്ളിൽ പ്രവേശിച്ച ശേഷം ഫോട്ടോകളോ ദൈവങ്ങളുടെയോ വിഗ്രഹങ്ങളുടെയോ അല്ലെങ്കിൽ പ്രാർത്ഥനാ ചടങ്ങുകളുടെയോ വീഡിയോകൾ ആർക്കും പകർത്താൻ കഴിയില്ല. സിനിമാ താരങ്ങളോ മറ്റ് പ്രമുഖ വ്യക്തികളോ വിഐപികളോ സന്ദര്‍ശിക്കാനെത്തിയാല്‍ പോലും ചിത്രീകരണങ്ങള്‍ക്ക് ഇളവ് ഉണ്ടായിരിക്കുന്നതല്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. തങ്ങളുടെ മൊബൈൽ ഫോണുകൾ സുരക്ഷിതമായി സൂക്ഷിക്കാൻ ഭക്തര്‍ക്ക് ക്ഷേത്ര കവാടങ്ങളില്‍ പ്രത്യേക ക്ലോക്ക് റൂം സംവിധാനങ്ങള്‍ ഒരുക്കും. ഒരു ഫോണിന് അഞ്ച് രൂപ നിരക്കില്‍ ഫീസ് ഈടാക്കുമെന്നും ഇന്റഗ്രേറ്റഡ് ടെമ്പിള്‍ മാനേജ്‌മെന്റ് സിസ്റ്റം വഴി ഇതിനുള്ള ഔദ്യോഗിക രസീത് കൃത്യമായി നൽകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഫോണുകള്‍ സൂക്ഷിക്കുന്ന സ്ഥലങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ സിസിടിവി കാമറകളും സ്ഥാപിക്കും. ക്ഷേത്ര വളപ്പിലും പ്രവേശന കവാടങ്ങളിലും മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിച്ചു കൊണ്ടുള്ള മുന്നറിയിപ്പ് ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കുമെന്നും അനൗണ്‍സ്‌മെന്റുകള്‍ നടത്തുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.