Sunil Gavaskar: അക്സര്‍ പട്ടേലിന്റെ സ്ഥാനക്കയറ്റത്തെ പിന്തുണച്ച് സുനില്‍ ഗാവസ്കര്‍
ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ അക്സർ പട്ടേലിനെ ബാറ്റിങ് ഓർഡറിൽ മുകളിലേക്ക് അയച്ച ടീമിന്റെ തീരുമാനത്തെ പിന്തുണച്ച് സുനിൽ ഗാവസ്കർ.
)
ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ കെ. എൽ. രാഹുലിന് പകരം അക്സർ പട്ടേലിനെ ബാറ്റിങ് ഓർഡറിൽ മുകളിലേക്ക് അയച്ച ടീം മാനേജ്മെന്റിന്റെ തീരുമാനത്തെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗാവസ്കർ പിന്തുണച്ചു. ഇടംകൈയൻ ബാട്ടർമാർ ക്രീസിലെത്തുമ്പോൾ ബൗളർമാരുടെ ലൈനും ലെങ്തും മാറ്റേണ്ടി വരുന്നത് എതിർ ടീമിന്റെ പ്ലാനുകളെ തകിടം മറിക്കുമെന്ന് ഗാവസ്കർ വ്യക്തമാക്കി. ഇത് വലംകൈയൻ ബാറ്റർമാർക്കും റൺസ് നേടാൻ അവസരമൊരുക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അക്സർ പട്ടേലിന് തിളങ്ങാൻ കഴിഞ്ഞില്ലെങ്കിലും അത്തരം തന്ത്രപരമായ പരീക്ഷണങ്ങൾ സാധാരണമാണെന്ന് ഗാവസ്കർ പറഞ്ഞു. തന്ത്രങ്ങളുടെ ഫലമല്ല അതിനു പിന്നിലെ ചിന്തയാണ് വിലയിരുത്തേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മത്സരത്തിൽ മഴയെത്തുടർന്ന് കളി തടസ്സപ്പെട്ടപ്പോൾ കെ. എൽ. രാഹുൽ പുറത്താകാതെ 26 റൺസ് നേടി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.
വെല്ലിംഗ്ടൺ ഏകദിനത്തിൽ തന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത് കെ.എൽ. രാഹുലിന്റെ ബാറ്റിങ് പ്രകടനമാണെന്ന് സുനിൽ ഗാവസ്തർ വ്യക്തമാക്കി. പ്രയാസകരമായ സാഹചര്യത്തിൽ ക്രീസിലെത്തിയ രാഹുൽ പിച്ചിലെ സാഹചര്യങ്ങൾ മനസ്സിലാക്കി പക്വതയോടെയാണ് ബാറ്റ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
കളിയിലെ സാഹചര്യത്തിനനുസരിച്ച് ഷോർട്ട് ബോളുകളെ ഗ്രൗണ്ടിലൂടെയും പിന്നീട് ഓവറായും രാഹുൽ കൈകാര്യം ചെയ്തു. ചെറിയ ബൗണ്ടറികൾ കൃത്യമായി ഉപയോഗപ്പെടുത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. മത്സരത്തിൽ മഴയെത്തുടർന്ന് കളി തടസ്സപ്പെട്ടപ്പോൾ ഡിഎൽഎസ് (DLS) നിയമപ്രകാരം 4 റൺസിന് മുന്നിലായിരുന്ന ഇന്ത്യ വിജയിയായി പ്രഖ്യാപിക്കപ്പെട്ടു. ജയത്തോടെ ശുഭ്മാൻ ഗിൽ നയിക്കുന്ന ഇന്ത്യൻ ടീം 5 മത്സരങ്ങളുള്ള പരമ്പരയിൽ 2-0-ന് മുന്നിലെത്തി. പരമ്പരയിലെ മൂന്നാമത്തെ ഏകദിനം നവംബർ 10-ന് ഹാമിൽട്ടണിൽ നടക്കും.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

)
)
)
)
)
)
)
)