PM Modi Deepavali: സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ഛത്തീസ്ഗഢിലെ ബസ്തർ സന്ദർശിച്ചു
നക്സൽ വിമുക്തമായ ബസ്തറിൽ സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി മോദി.
)
ഡല്‍ഹി: രാജ്യത്തെ ജനങ്ങള്‍ക്ക് ദീപാവലി ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ വർഷത്തെയും പോലെ ഇത്തവണയും വലിയ ആവേശത്തോടെയാണ് താൻ ഈ ഉത്സവം ആഘോഷിക്കാൻ പോകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ ജനങ്ങള്‍ക്ക് സന്തോഷവും സമാധാനവും സമൃദ്ധിയും ഉണ്ടാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
മുന്‍വര്‍ഷങ്ങളിലെ പോലെ തന്നെ പതിവ് തെറ്റിക്കാതെ ഇത്തവണയും രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്ന സൈനികര്‍ക്കൊപ്പമാണ് പ്രധാനമന്ത്രി ദീപാവലി ആഘോഷിക്കുന്നത്. ഛത്തീസ്ഗഢിലെ ബസ്തറിലാണ് അദ്ദേഹത്തിന്റെ ആഘോഷങ്ങൾ നടക്കുന്നത്. ഒരുകാലത്ത് നക്സൽ സ്വാധീനത്തിലായിരുന്ന ബസ്തർ പ്രദേശം ഇപ്പോൾ നക്സലിസത്തിൽ നിന്ന് പൂർണ്ണമായി മോചിപ്പിക്കപ്പെട്ട് വികസനത്തിലേക്ക് മാറിയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
2014-ല്‍ അധികാരത്തില്‍ എത്തിയത് മുതല്‍ എല്ലാ വര്‍ഷവും ദീപാവലി ദിനത്തില്‍ രാജ്യത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി സൈനികര്‍ക്കൊപ്പം സമയം ചെലവഴിക്കുന്നതാണ് പ്രധാനമന്ത്രിയുടെ പതിവ്. രാജ്യത്തിന്റെ സുരക്ഷയ്ക്കായി രാപ്പകല്‍ ഭേദമില്ലാതെ അതിര്‍ത്തി കാക്കുന്ന സൈനികര്‍ക്ക് പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിക്കാനും അവരോടൊപ്പം ദീപാവലി മധുരവും സന്തോഷവും പങ്കിടാനുമാണ് അദ്ദേഹം ഈ രീതി പിന്തുടരുന്നത്.
ദീപാവലിയുടെ തലേദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണനെ സന്ദർശിച്ചു. ദീപാവലി ആശംസകൾ കൈമാറുന്നതിനാണ് പ്രധാനമന്ത്രി അദ്ദേഹത്തെ നേരിട്ട് കണ്ടത്. ഈ കൂടിക്കാഴ്ചയുടെ വിശേഷങ്ങള്‍ പ്രധാനമന്ത്രി തന്റെ എക്സ് പേജിലൂടെയും പങ്കുവെച്ചിരുന്നു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

)
)
)
)
)
)
)
)