Bank Strike Called Off: ബാങ്ക് ഉപഭോക്താക്കൾക്ക് ആശ്വാസം; 3 ദിവസത്തെ പണിമുടക്ക് പിൻവലിച്ചു
ന്യൂഡൽഹി: ബാങ്ക് സമരം പിൻവലിച്ചു. രാജ്യത്ത് ഇന്ന് മുതൽ നടത്താനിരുന്ന മൂന്നുദിവസത്തെ ബാങ്ക് സമരമാണ് പിൻവലിച്ചത്. ബാങ്ക് സമരം താൽക്കാലികമായി മാറ്റിവെച്ചതായി ബാങ്ക് യൂണിയൻ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻ അറിയിച്ചു. സമരം മാറ്റിവെയ്ക്കാനുള്ള തീരുമാനം ഇന്നലെ രാത്രിയിൽ ഇന്ത്യൻ ബാങ്ക്‌സ് അസോസിയേഷനുമായി നടത്തിയ ചർച്ചയിലാണ് എടുത്തത്. ഇതോടെ ഇന്നും രാജ്യത്തെ ബാങ്കിങ് സേവനങ്ങൾ തടസമില്ലാതെ സാധാരണഗതിയിൽ പ്രവർത്തിക്കും. യോഗത്തിൽ ബാങ്കുകൾക്ക് അഞ്ചുദിവസത്തെ പ്രവൃത്തിദിനം നടപ്പിലാക്കുന്നതിന് ശനിയാഴ്ചകൾ അവധിയായി പ്രഖ്യാപിക്കുന്ന വിഷയം പഠിക്കാൻ ഐബിഎയുടെയും യുഎഫ്ബിയുവിന്റെയും നേതൃത്വത്തിൽ ഉന്നതതല സമിതി ഉടൻ രൂപീകരിക്കാൻ തീരുമാനമായിട്ടുണ്ട്. ഈ സമിതി ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിൽ വിഷയങ്ങൾക്ക് പരിഹാരം കണ്ടെത്തുവാനുള്ള എല്ലാ സാധ്യതകളും പരിശോധിക്കും. ബാക്കി പ്രശ്നങ്ങൾക്കും പെട്ടെന്നുള്ള പരിഹാരം കണ്ടെത്തും. മ്മൂന്നു ദിവസത്തെ അവധിയുണ്ടാകുമെന്ന അറിയിപ്പിനെ തുടർന്ന് ഞായറാഴ്ച ബാങ്കുകൾ തുറന്ന് പ്രവർത്തിച്ചിരുന്നു. യൂണിയനുകൾ മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങൾ ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയിൽ അഞ്ചാക്കി മാറ്റുക, പെൻഷൻ പരിഷ്‌കരണം നടപ്പിലാക്കുക, എൻപിഎസ് ജീവനക്കാർക്ക് പഴയ പെൻഷൻ പദ്ധതിയിലേക്ക് മാറാൻ അവസരം കൊടുക്കുക എന്നിവയാണ്. മുൻപ് ഇന്ത്യൻ ബാങ്ക്‌സ് അസോസിയേഷനും ഈ ആവശ്യങ്ങൾ അംഗീകരിച്ച് സർക്കാർ അനുമതിക്കായി സമർപ്പിച്ചിരുന്നുവെങ്കിലും അന്തിമ തീരുമാനം ഇതുവരെ ആയിട്ടില്ല. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
Tap to read more