iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

EPFO Pension: ഇപിഎസ് മിനിമം പെന്‍ഷന്‍ 3,000 രൂപയിലേക്ക്?

Utility

ഇപിഎസ് പെന്‍ഷന്‍ 1000 രൂപയില്‍ നിന്ന് 3000 രൂപയായി ഉയര്‍ത്തുന്നത് ചര്‍ച്ച ചെയ്യാന്‍ ഇപിഎഫ്ഒ ട്രസ്റ്റി ബോര്‍ഡ് യോഗം നവംബര്‍ 19-ന്.

ഇപിഎസ് (EPS) പ്രകാരമുള്ള കുറഞ്ഞ പ്രതിമാസ പെൻഷൻ വർധിക്കാൻ സാധ്യതയുണ്ട്. പ്രതിമാസ പെൻഷൻ 1,000 രൂപയിൽ നിന്ന് 3,000 രൂപയായി ഉയർത്തുന്നതിനെക്കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ട്. തൊഴിൽ, ധനകാര്യ മന്ത്രാലയങ്ങൾ ഇക്കാര്യത്തിൽ ധാരണയിലെത്തിയതായി പറയപ്പെടുന്നു.

ഇപിഎഫ്ഒ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് യോഗം നവംബർ 19-നാണ് നടക്കുന്നത്. യോഗത്തിന് ശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മിനിമം പെൻഷൻ വർധനവ്

ഇപിഎസ് പ്രകാരമുള്ള മിനിമം പെൻഷൻ 1,000 രൂപ എന്നത് 2014 സെപ്റ്റംബർ മുതലാണ് പ്രാബല്യത്തിൽ വന്നത്. കഴിഞ്ഞ ഒരു ദശകത്തിന് മുകളിലായി ഇക്കാര്യത്തിൽ മാറ്റമൊന്നും വന്നിട്ടില്ല. ഇന്നത്തെ ഉയർന്ന പണപ്പെരുപ്പവും ചികിത്സാ ചെലവുകളും കണക്കിലെടുക്കുമ്പോൾ 1,000 രൂപ അപര്യാപ്തമാണെന്ന് പെൻഷൻകാരും ജീവനക്കാരുടെ സംഘടനകളും നിരന്തരം വാദിക്കുന്നു. കുറഞ്ഞ പെൻഷൻ 7,500 രൂപയായി ഉയർത്തണമെന്നാണ് ഇവരുടെ ആവശ്യം.

എങ്ങനെയാണ് ഇപിഎസ് നിർണയിക്കുന്നത്?

സംഘടിത മേഖലയിലെ ജീവനക്കാർക്കായി ഇപിഎസ്ഒ നടപ്പിലാക്കുന്ന ഒരു വിരമിക്കൽ പദ്ധതിയാണ് ഇപിഎസ്. ജീവനക്കാരുടെ പിഎഫ് വിഹിതത്തിന്റെ 8.33% നേരിട്ട് ഈ പെൻഷൻ ഫണ്ടിലേക്കാണ് പോകുന്നത്.

വിരമിച്ചതിന് ശേഷം നിങ്ങൾക്ക് ലഭിക്കുന്ന പെൻഷൻ തുകയ്ക്ക് ഉയർന്ന പരിധിയില്ല. അത് നിങ്ങളുടെ ശമ്പളത്തെയും സേവന വർഷങ്ങളെയും ആശ്രയിച്ചിരിക്കുന്നു. നവംബർ 19-ലെ പ്രധാന യോഗത്തിൽ 3,000 രൂപ പെൻഷൻ അംഗീകരിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.