Tanishq Jewellery Robbery: തനിഷ്ക് ഷോറൂം തുറന്ന് 15 ദിവസത്തിനകം കവര്‍ച്ച: 20 കിലോയോളം സ്വര്‍ണം മോഷ്ടിക്കപ്പെട്ടു
മധുരയിലെ പുതിയ തനിഷ്ക് ഷോറൂമില്‍ മുഖംമൂടി ധരിച്ചെത്തിയ സംഘം ഭിത്തി തകര്‍ത്ത് കോടികള്‍ വിലമതിക്കുന്ന സ്വര്‍ണം കവര്‍ന്നു.
)
മധുര: മധുരയിൽ പുതിയതായി തുറന്ന തനിഷ്ക് (Tanishq) ജ്വല്ലറി ഷോറൂമിൽ വൻ കവർച്ച. മുഖംമൂടി ധരിച്ച സംഘം ഷോറൂമിനുള്ളിൽ പ്രവേശിച്ച് കോടിക്കണക്കിന് രൂപയുടെ സ്വർണമാണ് കവർന്നത്. 15-20 കിലോയ്ക്ക് അടുത്തു വരുന്ന സ്വർണമാണ് നഷ്ടപ്പെട്ടത്. ഏകദേശം 30 കോടിയോളം മൂല്യമുണ്ട് നഷ്ടമായ സ്വർണത്തിന്.
ദീപാവലിയോടനുബന്ധിച്ച് 15 ദിവസം മുമ്പ് മാത്രമാണ് പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തത്. വ്യാഴാഴ്ച രാവിലെ ജീവനക്കാർ ഷോറൂം തുറക്കാൻ എത്തിയപ്പോഴാണ് കവർച്ച പുറത്തറിഞ്ഞത്.
മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. ഷോറൂമിന്റെ പിൻവശത്തെ ഭിത്തിയും വാതിലുകളും തകർത്താണ് 3 മോഷ്ടാക്കൾ അകത്തുകടന്നതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. കടയിലുള്ള സാധനങ്ങളുടെ 30 ശതമാനത്തോളം മോഷണം പോയിട്ടുണ്ട്. ഷോറൂമിൽ പ്രദർശിപ്പിച്ചിരുന്ന ആഭരണങ്ങൾ മാത്രമാണ് മോഷ്ടാക്കൾ കൊണ്ടുപോയത് ലോക്കറുകളിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ അവർ തൊട്ടിട്ടില്ല.
മധുര സിറ്റി പോലീസ് കമ്മീഷണർ എസ്. രാജേന്ദ്രൻ, ഡെപ്യൂട്ടി പൊലീസ് കമ്മീഷണർമാരായ എജി ഇനിഗോ ദിവ്യൻ, എസ്. വനിത എന്നിവർ ചേർന്ന് കുറ്റകൃത്യം നടന്ന സ്ഥലം പരിശോധിച്ചു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

)
)
)
)
)
)
)
)