&imwidth=640&imheight=360)
ഇന്ത്യയിൽ വളരെ സാധാരണക്കാരനായി ജനിച്ചു. അവിടെ തന്നെ ജീവിച്ച് അതെ സാധാരണക്കാരൻ ഇന്ന് ഇന്ത്യൻ പ്രധാനമന്ത്രി പദത്തിലെത്തി നിൽക്കുന്നു. ആരും അറിയാതെ പോകുമായിരുന്ന അദ്ദേഹത്തിന്റെ ജന്മദിനം ഇന്ന് നാടും നഗരവും ഒരുപോലെ അറിയുന്നു. 1950 സെപ്റ്റംബർ 17-ന് ഗുജറാത്തിലെ വഡ്നഗർ എന്ന ചെറിയ ഗ്രാമത്തിൽ ദാമോദർദാസ് മൂലചന്ദ് മോദിയുടെയും ഹീരാബെൻ മോദിയുടെയും മകനായി ജനിച്ച നരേന്ദ്ര ദാമോദർദാസ് മോദിയെന്ന നരേന്ദ്രമോദി, ഇന്ത്യൻ പ്രധാനമന്ത്രി, അദ്ദേഹത്തിന് ഇന്ന് 76-ാം ജന്മദിനമാണ്. നരേന്ദ്ര മോദിയുടെ ആദ്യകാല ജീവിതത്തെയും രാഷ്ട്രീയ യാത്രയെയും കുറിച്ച് അധികം ആർക്കും അറിയാത്ത ചില കാര്യങ്ങൾ പരിശോധിക്കാം. 1. ജനലുകളില്ലാത്ത വീട് മോദിയുടെ കുട്ടിക്കാലാം ദാരിദ്ര്യത്തിലൂടെയാണ് കടന്നുപോയത്. മാതാപിതാക്കൾ, സഹോദരങ്ങൾ, അമ്മാവന്മാർ, അമ്മായിമാർ, മുത്തശ്ശൻമാർ എന്നിവരോടൊപ്പം ജനലുകൾ പോലുമില്ലാത്ത ഒരു ചെറിയ വീട്ടിലാണ് അദ്ദേഹം താമസിച്ചിരുന്നത്. അന്നത്തെ കാലത്ത് മറ്റൊന്നിനോടും താരതമ്യം ചെയ്യാൻ ഇല്ലാത്തതിനാൽ ആ ദാരിദ്ര്യം വലിയൊരു ഭാരമായി അവർക്ക് തോന്നിയിരുന്നില്ല. അച്ചടക്കമുള്ള അച്ഛനെയും, നാട്ടിലെ കുട്ടികളെ നാടൻ മരുന്നുകൾ നൽകി സഹായിച്ചിരുന്ന അമ്മയെയും അദ്ദേഹം സ്നേഹത്തോടെ പലപ്പോഴും ഓർക്കാറുണ്ട്. 2. കുട്ടിക്കാലത്തെ ആഗ്രഹം കുട്ടിക്കാലത്ത് ഇന്ത്യൻ ആർമിയിൽ സേവനമനുഷ്ഠിക്കാൻ മോദി ആഗ്രഹിച്ചിരുന്നു. ജാംനഗറിനടുത്തുള്ള ഒരു സൈനിക സ്കൂളിൽ പഠിക്കാൻ ആഗ്രഹിച്ചെങ്കിലും കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മേശമായതിനാൽ ഫീസ് നൽകാൻ കഴിഞ്ഞില്ല. എന്നിരുന്നാലും അദ്ദേഹത്തിന്റെ ആഗ്രഹം തുടരുക തന്നെ ചെയ്തു. 1965-ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധകാലത്ത് ട്രെയിനിൽ യാത്ര ചെയ്തിരുന്ന സൈനികർക്ക് മോദി ചായ നൽകി സ്വീകരിച്ചിരുന്നു. 3. വീടുവിട്ടിറങ്ങിയ കൗമാരം 17-ാം വയസിൽ വീടുവിട്ടിറങ്ങിയ അദ്ദേഹം ഇന്ത്യയിലുടനീളം ഏകദേശം രണ്ട് വർഷത്തോളം യാത്ര ചെയ്തു. തുടർന്ന് അഹമ്മദാബാദിലേക്ക് താമസം മാറ്റുകയും രാഷ്‌ട്രീയ സ്വയംസേവക സംഘത്തിൽ (RSS) ചേരുകയും ചെയ്തു. 1972-ൽ അദ്ദേഹം ആർ.എസ്.എസ് പ്രചാരകനായി. രാവിലെ 5 മണിക്ക് തുടങ്ങി രാത്രി വൈകി വരെ നീളുന്ന കഠിനമായ ദിനചര്യയായിരുന്നു അദ്ദേഹത്തിന്റേത്. 1970-കളുടെ അവസാനത്തിൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സമയത്ത് ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിനുള്ള പ്രക്ഷോഭങ്ങളിലും അദ്ദേഹം സജീവമായി പങ്കെടുത്തു. 4. മോദിയിലെ കവി പ്രധാനമന്ത്രിയാകുന്നതിന് വളരെ മുമ്പ് തന്നെ നരേന്ദ്രമോദി ഗുജറാത്തിയിലും ഹിന്ദിയിലും കവിതകൾ എഴുതുമായിരുന്നു. രാജ്യസ്നേഹം, ആത്മീയത, ത്യാഗം, കഠിനാധ്വാനം, സേവനം എന്നിവയാണ് അദ്ദേഹത്തിന്റെ കവിതകളിലെ പ്രധാന വിഷയങ്ങൾ. 1999-ലെ കാർഗിൽ യുദ്ധകാലത്ത് സൈനികരെയും കർഷകരെയും താരതമ്യം ചെയ്തുകൊണ്ട് Kargil എന്ന കവിത അദ്ദേഹം എഴുതി. Vijay Nu Parod, Utho Veer, Vande Mataram, Saugandh Mujhe Iss Mitti Ki, Abhi Toh Suraj Uga Hai, Ek Bharat Naya Banana Hai, Yahi Samay Hai, Sahi Samay Hai, Bharat Ka Anmol Samay Hai തുടങ്ങിയവ അദ്ദേഹത്തിന്റെ മറ്റ് പ്രധാന കവിതകളാണ്. പൊതുയോഗങ്ങളിൽ അദ്ദേഹം പലപ്പോഴും പ്രസംഗിക്കുമ്പോൾ തന്റെ കവിതകളിലെ വരികൾ ഉപയോഗിക്കാറുണ്ട്. 5. ബഹ്റൈൻ സന്ദർശനം ബഹ്‌റൈൻ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. 2019 ഓഗസ്റ്റ് 24-25 തീയതികളിൽ അദ്ദേഹം ബഹ്‌റൈൻ ഉന്നത ഭരണാധികാരികളുമായി ചർച്ചകൾ നടത്തുകയും അവിടെ താമസിക്കുന്ന ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്യുകയും ചെയ്തു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
ന്യൂഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ അംഗങ്ങൾ 'ന്യൂഡൽഹി പ്രഖ്യാപനം 2026' ഐക്യകണ്ഠേന അംഗീകരിച്ചു. രണ്ടുദിവസത്തെ ഉച്ചകോടിയുടെ ആദ്യദിന ചർച്ചകൾക്കൊടുവിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ന്യൂഡൽഹി പ്രഖ്യാപനത്തിൻറെ വിവരങ്ങൾ പുറത്തുവിട്ടത്. പ്രഖ്യാപനം ഐക്യകണ്ഠേന അംഗീകരിച്ചത് ഇന്ത്യയുടെ നയതന്ത്ര വിജയമായാണ് വിലയിരുത്തപ്പെടുന്നത്. ചർച്ചകളുടെ തുടക്കത്തിൽ ഇറാനും യുഎഇയും തങ്ങളുടെ നിലപാടുകളിൽ ഉറച്ചുനിന്നതിനാൽ പ്രഖ്യാപനത്തിൻറെ കരട് തയ്യാറാക്കൽ അവസാന നിമിഷം വരെ നീണ്ടുനിന്നു. മാറിക്കൊണ്ടിരിക്കുന്ന ലോകത്തെ മുന്നോട്ട് നയിക്കുന്നതിനായി പഴയ രീതികൾ മതിയാകില്ലെന്നും അതിനാൽ തന്നെ പ്രതിനിധീകരണം, നിയമനിർമാണം, പ്രതികരണ ശേഷി എന്നിവയിൽ തിരുത്തലുകൾ ആവശ്യമാണെന്ന് ഉച്ചകോടിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. പുതിയ സാങ്കേതിക വിദ്യകളുടെ വികസനത്തിലും അവയുടെ നിയമനിർമാണത്തിലും ഗ്ലോബൽ സൌത്ത് രാജ്യങ്ങൾക്ക് പങ്കാളിത്തം ഉറപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഡൽഹി പ്രഖ്യാപനം നിശ്ചയദാർഢ്യത്തിന് വ്യക്തമായ ദിശാബോധം നൽകുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ഈ പ്രമേയങ്ങളെ ഫലങ്ങളിലേക്ക് എത്തിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. ആഗോള രാഷ്ട്രീയ വിഷയങ്ങളിൽ അംഗങ്ങൾക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കെ തന്നെ ഈ കൂട്ടായ്മയിൽ എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോകാൻ സാധിച്ചത് ഇന്ത്യയുടെ വലിയൊരു നയതന്ത്ര വിജയമായാണ് വിലയിരുത്തപ്പെടുന്നത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
BRICS Summit 2026: ഈ വർഷത്തെ ബ്രിക്സ് ഉച്ചകോടിയുടെ 72 മണിക്കൂർ നീണ്ടുനിൽക്കുന്ന മെഗാ ഷോ ന്യൂഡൽഹിയിൽ ഗംഭീരമായി ആരംഭിച്ചിരിക്കുകയാണ്. ശനിയാഴ്ചയും ഞായറാഴ്ചയുമായി നടക്കുന്ന ഈ മെഗാ പരിപാടിക്കായി ആഗോള നേതാക്കൾ ഡൽഹിയിൽ എത്തിയിട്ടുണ്ട്. വെള്ളിയാഴ്ച അതായത് സെപ്റ്റംബർ 11 ന് ഭാരത് മണ്ഡപത്തിൽ നടന്ന ബ്രിക്സ് ബിസിനസ് ഫോറത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയൻ എന്നിവർ ആഗോള സാമ്പത്തിക ഫോറത്തിന് ശക്തവും വ്യക്തവുമായ സന്ദേശം നൽകിയിട്ടുണ്ട്. ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് ഔദ്യോഗികമായി തുടക്കം കുറിക്കും. സെമിറ്റിന്റെ ആദ്യ സെഷൻ ഉച്ചയ്ക്ക് ശേഷം ആരംഭിക്കും. ഇതിനിടയിൽ ഇന്ന് ഉച്ചയോടെ ചൈനീസ് പ്രസിഡന്റ് ഷിജിന്‍പിങ് ഇന്ത്യയിലെത്തും. തുടർന്ന് വൈകുന്നേരം 5:45 ന് ചൈനീസ് പ്രസിഡന്റുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തും. ഇന്നലെ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിനുമായും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ന് നടക്കുന്ന പ്രധാനമന്ത്രിയുടെ അത്താഴ വിരുന്നിലും രാഷ്ട്ര തലവന്‍മാര്‍ പങ്കെടുകമെന്നാണ് റിപ്പോർട്ട്. ഉച്ചകോടിയുമായി ബന്ധപ്പെട്ട് വൻ സുരക്ഷയാണ് രാജ്യതലസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉച്ചകോടിയുടെ തുടക്കം 'എല്ലാവരേയും ഉള്‍ക്കൊള്ളുന്ന ആഗോള ഭരണ സംവിധാനവും ബഹുരാഷ്ട്രത്വം ശക്തിപ്പെടുത്തലും' എന്ന വിഷയത്തോടെയാണ്. ശേഷം പ്രതിനിധികളള്‍ ഭാരത് ഇന്നവേഷന്‍ എക്‌സിബിഷന്‍ വേദി സന്ദര്‍ശിക്കും. വൈകിട്ട് അഞ്ചു മണിക്ക് ബ്രിക്‌സിന്റെ ഓര്‍മ എന്ന നിലയില്‍ ഭാരത് മണ്ഡപിന് പുറത്ത് വൃക്ഷ തൈകള്‍ നടുന്ന പരിപാടിയും നിശ്ചയിച്ചിട്ടുണ്ട്. വിവിധ രാഷ്ട്ര തലവന്മാരുമായുള്ള പ്രധാനമന്ത്രിയുടെ ഉഭയ കക്ഷി കൂടിക്കാഴ്ച രാവിലെ മുതല്‍ നിശ്ചയിച്ചിട്ടുണ്ട്. രാവിലെ 10 മണിക്ക് എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദ് അലി അടക്കമുള്ളവരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഇന്നലെ റഷ്യൻ പ്രസിഡന്റുമായി നടത്തിയ കൂടികാഴ്ചയില്‍ സുഖോയ് വിമാനങ്ങള്‍ അടക്കം കൈമാറുന്ന കാര്യങ്ങളില്‍ ചര്‍ച്ച നടന്നു എന്നാണ് വിവരം. ആണവോര്‍ജ്ജ മേഖലയില്‍ കൂടുതല്‍ സഹകരണം നേതാക്കൾ ചര്‍ച്ച ചെയ്തു എന്നാണ് റിപ്പോർട്ട്. ഇറാനുമായി നടന്ന ചര്‍ച്ചയില്‍ ഹോര്‍മൂസില്‍ സുരക്ഷ ഉറപ്പാക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയായെന്നും റിപ്പോര്‍ട്ടുണ്ട്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
രാജ്യത്തിന്റെ ജിഡിപി വളർച്ചയിൽ സന്തോഷം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ആഗോള പ്രതിസന്ധികൾക്കിടയിലും രാജ്യം 7.8% സാമ്പത്തിക വളർച്ച രേഖപ്പെടുത്തിയതിനെ അഭിനന്ദിച്ചുകൊണ്ടാണ് പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം ആരംഭിക്കുന്നത്. സ്വദേശി ഉൽപ്പന്നങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ട് സ്വാശ്രയത്വം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി എടുത്തുപറഞ്ഞു മാത്രമല്ല സ്വർണം അനാവശ്യമായി വാങ്ങുന്നത് ഒഴിവാക്കുന്നത് അടക്കമുള്ള കാര്യങ്ങളെക്കുറിച്ച് പ്രധാനമന്ത്രി വീണ്ടും ഓർമ്മപ്പെടുത്തി. ഉസ്ബെക്കിസ്ഥാനും കിർഗിസ്ഥാനും സന്ദർശിക്കുന്നതിന്റെ ഭാഗമായി ബിഷ്കെക്കിൽ നടക്കുന്ന എസ്‌സിഒ (SCO) ഉച്ചകോടിയിൽ പങ്കെടുക്കുകയാണ് പ്രധാനമന്ത്രി. ഈ അവസരത്തിലാണ് സെൽഫി വീഡിയോ സന്ദേശം അദ്ദേഹം പങ്കുവെച്ചത്. അത്യാവശ്യമില്ലെങ്കിൽ സ്വർണം വാങ്ങുന്നത് ഒഴിവാക്കാൻ പറഞ്ഞ പ്രധാനമന്ത്രി വിനോദത്തിനായി വിദേശയാത്രകൾ ഒഴിവാക്കാനും വിദേശത്ത് വിവാഹം കഴിക്കുന്നത് ഒഴിവാക്കാനും ആവശ്യപ്പെട്ടു. 'നമ്മൾ സ്വദേശിക്ക് എത്രത്തോളം പ്രാധാന്യം നൽകുന്നുവോ അത്രത്തോളം സ്വാശ്രയത്വത്തിനും പ്രാധാന്യം നൽകുന്നു. സ്വാതന്ത്ര്യത്തിന്റെ 100 വർഷം തികയുമ്പോൾ, നമ്മുടെ യുവതലമുറയ്ക്ക് ഒരു വികസിത ഇന്ത്യയെ സമ്മാനിക്കാൻ കഴിയുമെന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ട്'- പ്രധാനമന്ത്രി പറഞ്ഞു. സമാന ആവശ്യം മെയ് മാസത്തിലും പ്രധാനമന്ത്രി നരേന്ദ്രമോദി പെട്രോളിയം ഇന്ധനങ്ങൾ സംരക്ഷിക്കാനും, അത്യാവശ്യമല്ലാത്ത വിദേശ യാത്രകൾ ഒഴിവാക്കാനും, സ്വർണ്ണം വാങ്ങിക്കുന്നത് കുറയ്ക്കാനും, ഇന്ത്യൻ നിർമ്മിത ഉൽപ്പന്നങ്ങൾ വാങ്ങാനും ആവശ്യപ്പെട്ടിരുന്നു. സുപ്രധാന എണ്ണക്കടത്തുപാതയായ ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾക്കും ഇറാനുമെതിരായ യുഎസ്-ഇസ്രായേൽ യുദ്ധത്തിനും ഇടയിലാണ് പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളോട് ഇക്കാര്യങ്ങൾ പിന്തുടരാൻ ആവശ്യപ്പെട്ടത്. രാഹുൽ ഗാന്ധിക്ക് വിമർശനം ആഗോള പ്രതിസന്ധികൾക്കും യുദ്ധങ്ങൾക്കും ഇടയിലും ഇന്ത്യ അതിവേഗം മുന്നേറുകയാണ്. എന്നാൽ രാജ്യത്തെ ചില വ്യക്തികൾ എല്ലായിടത്തും നുണകൾ പ്രചരിപ്പിക്കുന്നുവെന്ന് വിമർശകരെ പരിഹസിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു. ഈ വെല്ലുവിളികളെല്ലാം അതിജീവിച്ചാണ് രാജ്യം 7.8 ശതമാനം വളർച്ച നേടിയതെന്നും ഈ കുതിപ്പ് തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പേപ്പർ ചോർച്ച, തൊഴിലില്ലായ്മ, വിദ്യാഭ്യാസ സമ്പ്രദായം തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ 'Chhatron Ki Goonj' (വിദ്യാർത്ഥികളുടെ മുഴക്കം) എന്ന വിദ്യാർത്ഥി മുന്നേറ്റത്തെ പരോക്ഷമായി പരിഹസിക്കുന്നതായിരുന്നു 'jhooth ki goonj' (നുണകളുടെ മുഴക്കം) എന്ന പരാമർശമാണ് പ്രധാനമന്ത്രി മോദി ഉപയോഗിച്ചത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്
&imwidth=640&imheight=360)
ന്യൂഡൽഹി: എൺപതാം സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യവേ വൻ പ്രഖ്യാപനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സാങ്കേതിക വിദ്യ, യുവാക്കളുടെ വികസനം, കായികം, വിദ്യാഭ്യാസം, സിവിൽ ഡിഫൻസ്, സെമി കണ്ടക്ടർ, ആണവോർജം തുടങ്ങിയ മേഖലകളിൽ നിർണായ പ്രഖ്യാപനങ്ങളാണ് പ്രധാനമന്ത്രി നടത്തിയത്. ഒരു കോടി യുവാക്കൾക്ക് എഐ പരിശീലനം നൽകുന്ന ദേശീയ പദ്ധതി, മത്സര പരീക്ഷകൾക്ക് സൗജന്യ ഓൺലൈൻ കോച്ചിങ്, സിവിൽ ഡിഫൻസ് പരിഷ്കരണങ്ങൾ, കുട്ടികൾക്കായി കായിക പ്രതിഭാ നിരീക്ഷണം, സെമി കണ്ടക്ടർ നിർമാണ വിപുലീകരണം, ആണവോർജ ഉത്പാദനത്തിനുള്ള പുതിയ ലക്ഷ്യങ്ങൾ എന്നിവയാണ് പ്രഖ്യാപനത്തിലെ പ്രധാന ആനുകൂല്യങ്ങൾ. രാജ്യത്തുടനീളം യുവാക്കൾക്കിടയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നൈപുണ്യം വളർത്തുന്നതിനായി പ്രധാനമന്ത്രി വൻ പദ്ധതി പ്രഖ്യാപിച്ചു. വിവിധ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കായി സൗജന്യ ഓൺലൈൻ കോച്ചിങ് സൗകര്യം ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് സാധാരണക്കാരായ കുടുംബങ്ങളുടെ സാമ്പത്തിക ബാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ട പ്രസംഗത്തിൽ പറഞ്ഞു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
ന്യൂഡൽഹി: രാജ്യം 2026 ഓഗസ്റ്റ് 15ന് എൺപതാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഒരുങ്ങുകയാണ്. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തുകയും രാജ്യത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും. 1947 ഓഗസ്റ്റ് 15ന് ഇന്ത്യ ബ്രിട്ടീഷുകാരുടെ ഭരണത്തിൽ നിന്ന് പൂർണ സ്വാതന്ത്ര്യം നേടി. എല്ലാ വർഷവും ഓഗസ്റ്റ് 15ന് രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. ഈ വർഷം ഇന്ത്യ എൺപതാം സ്വാതന്ത്ര്യദിനമാണ് ആഘോഷിക്കുന്നത്. എല്ലാ വർഷവും ചെങ്കോട്ടയിൽ ഓഗസ്റ്റ് 15ന് ദേശീയ പതാക ഉയർത്തിയതിന് ശേഷം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. രാജ്യത്തിനായുള്ള നയങ്ങളും വികസന പദ്ധതികളും ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കും. ജനങ്ങൾ നൽകുന്ന നിർദേശങ്ങളും സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടുത്തും. ഓഗസ്റ്റ് 12 രാത്രി 11.45 വരെ പൊതുജനങ്ങൾക്ക് മൈഗോവ് (MyGov) പോർട്ടൽ വഴി ആശയങ്ങൾ പങ്കുവയ്ക്കാം. ചെങ്കോട്ടയിൽ ഓഗസ്റ്റ് 15ന് രാവിലെ 7.30ന് ഔദ്യോഗിക ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. ദൂരദർശൻ, ഡിഡി ന്യൂസ്, സിഎൻബിസിടിവി-18 എന്നീ ടിവി ചാനലുകൾ വഴി തത്സമയം പ്രസംഗം സംപ്രേഷണം ചെയ്യും. പ്രസ് ഇൻഫർമേഷൻ ബ്യൂറോ, പ്രധാനമന്ത്രിയുടെ ഓഫീസ് എന്നിവയുടെ ഔദ്യോഗിക യൂട്യൂബ് ചാനലുകൾ, എക്സ് ഹാൻഡിലുകൾ എന്നിവ വഴി പ്രസംഗം തത്സമയം സ്ട്രീം ചെയ്യും. ഇന്ത്യൻ ഭരണഘടനാ നിർമാണ സഭയ്ക്ക് 1947ലെ ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് പ്രകാരമാണ് നിയമനിർമാണ അധികാരം കൈമാറി കിട്ടിയത്. 1947 ഓഗസ്റ്റ് 15ന് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ചെങ്കെട്ടയിൽ ആദ്യമായി ദേശീയ പതാക ഉയർത്തി ചരിത്രപരമായ പ്രസംഗം നടത്തിയതിന്റെ പാരമ്പര്യത്തിലും ഓർമ്മയിലുമാണ് എല്ലാ സ്വാതന്ത്ര്യദിനത്തിലും രാജ്യത്തിന്റെ പ്രധാനമന്ത്രി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.