iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
National

PM Modi Birthday: ഒരു സാധാരണക്കാരന്റെ അസാധാരണ യാത്ര, മോദിയെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാത്ത ചില കാര്യങ്ങള്‍

ഇന്ത്യയിൽ വളരെ സാധാരണക്കാരനായി ജനിച്ചു. അവിടെ തന്നെ ജീവിച്ച് അതെ സാധാരണക്കാരൻ ഇന്ന് ഇന്ത്യൻ പ്രധാനമന്ത്രി പദത്തിലെത്തി നിൽക്കുന്നു. ആരും അറിയാതെ പോകുമായിരുന്ന അദ്ദേഹത്തിന്റെ ജന്മദിനം ഇന്ന് നാടും നഗരവും ഒരുപോലെ അറിയുന്നു. 1950 സെപ്റ്റംബർ 17-ന് ഗുജറാത്തിലെ വഡ്നഗർ എന്ന‌ ചെറിയ ഗ്രാമത്തിൽ ദാമോദർദാസ് മൂലചന്ദ് മോദിയുടെയും ഹീരാബെൻ മോദിയുടെയും മകനായി ജനിച്ച നരേന്ദ്ര ദാമോദർദാസ് മോദിയെന്ന നരേന്ദ്രമോദി, ഇന്ത്യൻ പ്രധാനമന്ത്രി, അദ്ദേഹത്തിന് ഇന്ന് 76-ാം ജന്മദിനമാണ്. നരേന്ദ്ര മോദിയുടെ ആദ്യകാല ജീവിതത്തെയും രാഷ്ട്രീയ യാത്രയെയും കുറിച്ച് അധികം ആർക്കും അറിയാത്ത ചില കാര്യങ്ങൾ പരിശോധിക്കാം.

1. ജനലുകളില്ലാത്ത വീട്

മോദിയുടെ കുട്ടിക്കാലാം ദാരിദ്ര്യത്തിലൂടെയാണ് കടന്നുപോയത്. മാതാപിതാക്കൾ, സഹോദരങ്ങൾ, അമ്മാവന്മാർ, അമ്മായിമാർ, മുത്തശ്ശൻമാർ എന്നിവരോടൊപ്പം ജനലുകൾ പോലുമില്ലാത്ത ഒരു ചെറിയ വീട്ടിലാണ് അദ്ദേഹം താമസിച്ചിരുന്നത്. അന്നത്തെ കാലത്ത് മറ്റൊന്നിനോടും താരതമ്യം ചെയ്യാൻ ഇല്ലാത്തതിനാൽ ആ ദാരിദ്ര്യം വലിയൊരു ഭാരമായി അവർക്ക് തോന്നിയിരുന്നില്ല. അച്ചടക്കമുള്ള അച്ഛനെയും, നാട്ടിലെ കുട്ടികളെ നാടൻ മരുന്നുകൾ നൽകി സഹായിച്ചിരുന്ന അമ്മയെയും അദ്ദേഹം സ്നേഹത്തോടെ പലപ്പോഴും ഓർക്കാറുണ്ട്.

2. കുട്ടിക്കാലത്തെ ആഗ്രഹം

കുട്ടിക്കാലത്ത് ഇന്ത്യൻ ആർമിയിൽ സേവനമനുഷ്ഠിക്കാൻ മോദി ആഗ്രഹിച്ചിരുന്നു. ജാംനഗറിനടുത്തുള്ള ഒരു സൈനിക സ്കൂളിൽ പഠിക്കാൻ ആഗ്രഹിച്ചെങ്കിലും കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മേശമായതിനാൽ ഫീസ് നൽകാൻ കഴിഞ്ഞില്ല. എന്നിരുന്നാലും അദ്ദേഹത്തിന്റെ ആഗ്രഹം തുടരുക തന്നെ ചെയ്തു. 1965-ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധകാലത്ത് ട്രെയിനിൽ യാത്ര ചെയ്തിരുന്ന സൈനികർക്ക് മോദി ചായ നൽകി സ്വീകരിച്ചിരുന്നു.

3. വീടുവിട്ടിറങ്ങിയ കൗമാരം

17-ാം വയസിൽ വീടുവിട്ടിറങ്ങിയ അദ്ദേഹം ഇന്ത്യയിലുടനീളം ഏകദേശം രണ്ട് വർഷത്തോളം യാത്ര ചെയ്തു. തുടർന്ന് അഹമ്മദാബാദിലേക്ക് താമസം മാറ്റുകയും രാഷ്‌ട്രീയ സ്വയംസേവക സംഘത്തിൽ (RSS) ചേരുകയും ചെയ്തു. 1972-ൽ അദ്ദേഹം ആർ.എസ്.എസ് പ്രചാരകനായി. രാവിലെ 5 മണിക്ക് തുടങ്ങി രാത്രി വൈകി വരെ നീളുന്ന കഠിനമായ ദിനചര്യയായിരുന്നു അദ്ദേഹത്തിന്റേത്. 1970-കളുടെ അവസാനത്തിൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സമയത്ത് ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിനുള്ള പ്രക്ഷോഭങ്ങളിലും അദ്ദേഹം സജീവമായി പങ്കെടുത്തു.

4. മോദിയിലെ കവി

പ്രധാനമന്ത്രിയാകുന്നതിന് വളരെ മുമ്പ് തന്നെ നരേന്ദ്രമോദി ഗുജറാത്തിയിലും ഹിന്ദിയിലും കവിതകൾ എഴുതുമായിരുന്നു. രാജ്യസ്നേഹം, ആത്മീയത, ത്യാഗം, കഠിനാധ്വാനം, സേവനം എന്നിവയാണ് അദ്ദേഹത്തിന്റെ കവിതകളിലെ പ്രധാന വിഷയങ്ങൾ. 1999-ലെ കാർഗിൽ യുദ്ധകാലത്ത് സൈനികരെയും കർഷകരെയും താരതമ്യം ചെയ്തുകൊണ്ട് Kargil എന്ന കവിത അദ്ദേഹം എഴുതി. Vijay Nu Parod, Utho Veer, Vande Mataram, Saugandh Mujhe Iss Mitti Ki, Abhi Toh Suraj Uga Hai, Ek Bharat Naya Banana Hai, Yahi Samay Hai, Sahi Samay Hai, Bharat Ka Anmol Samay Hai തുടങ്ങിയവ അദ്ദേഹത്തിന്റെ മറ്റ് പ്രധാന കവിതകളാണ്. പൊതുയോഗങ്ങളിൽ അദ്ദേഹം പലപ്പോഴും പ്രസംഗിക്കുമ്പോൾ തന്റെ കവിതകളിലെ വരികൾ ഉപയോഗിക്കാറുണ്ട്.


5. ബഹ്റൈൻ സന്ദർശനം

ബഹ്‌റൈൻ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. 2019 ഓഗസ്റ്റ് 24-25 തീയതികളിൽ അദ്ദേഹം ബഹ്‌റൈൻ ഉന്നത ഭരണാധികാരികളുമായി ചർച്ചകൾ നടത്തുകയും അവിടെ താമസിക്കുന്ന ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്യുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.