Assistant Professor Recruitment: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്; നവംബർ 11 വരെ അപേക്ഷിക്കാം
വിവിധ വിഷയങ്ങളിലായി ആകെ 32 ഒഴിവുകളാണുള്ളത്. നവംബർ 11ന് ഉള്ളിൽ അപേക്ഷിക്കാം.
)
കൊല്ലം ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് ഒഴിവ്. വിവിധ വിഷയങ്ങളിലായി ആകെ 32 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 50,000 രൂപയാണ് ശമ്പളം. ഉദ്യോഗാർത്ഥികൾക്ക് നവംബർ 11 വരെ അപേക്ഷകൾ സമർപ്പിക്കാം.
വിഷയങ്ങളും ഒഴിവുകളും
- സോഷ്യൽ വർക്ക് (BSW & MSW) – 5
- അറബിക് – 3
- പബ്ലിക് അഡ്മിനിസ്ട്രേഷൻ (BA & MA) – 3
- ലൈബ്രറി സയൻസ് – 3
- മാത്തമാറ്റിക്സ് (MSc) – 3
- മൾട്ടിമീഡിയ (BSc) – 3
- ഇംഗ്ലീഷ് – 2
- കമ്പ്യൂട്ടർ സയൻസ് (BCA, MCA, BSc Data Science) – 2
- ഹിന്ദി – 1
- പൊളിറ്റിക്കൽ സയൻസ് – 1
- സൈക്കോളജി – 1
- സോഷ്യോളജി – 1
- ഇക്കണോമിക്സ് – 1
- കൊമേഴ്സ് – 1
- ബിസിനസ് സ്റ്റഡീസ് – 1
- ഫിലോസഫി – 1
യോഗ്യത
- ബന്ധപ്പെട്ട വിഷയത്തിൽ കുറഞ്ഞത് 55% മാർക്കോടെ ബിരുദാനന്തര ബിരുദം (Post Graduation) ഉണ്ടായിരിക്കണം. സംവരണ വിഭാഗക്കാരാണെങ്കിൽ അവർക്ക് ഉയർന്ന മാർക്കിൽ സർക്കാർ നിയമങ്ങൾ പ്രകാരമുള്ള ഇളവുകൾ ലഭിക്കുന്നതാണ്.
- UGC അല്ലെങ്കിൽ CSIR നടത്തുന്ന NET പരീക്ഷ വിജയിച്ചിരിക്കണം. അതും അല്ലെങ്കിൽ SLET/SET പാസാകണം.
- യുജിസി ചട്ടങ്ങൾ പാലിച്ചുകൊണ്ട് Ph.D. എടുത്തവരെ NET പരീക്ഷയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
പ്രായപരിധി
2026 ജനുവരി 1-ലെ കണക്കനുസരിച്ച് ഉദ്യോഗാർത്ഥികളുടെ പ്രായപരിധി 50 വയസ്സാണ്. പട്ടികജാതി, പട്ടികവർഗ്ഗ (SC/ST) വിഭാഗക്കാർക്കും പിന്നാക്ക (OBC) വിഭാഗങ്ങൾക്കും കേരള സർക്കാർ നിയമങ്ങൾ അനുസരിച്ചുള്ള അർഹമായ പ്രായഇളവുകൾ ലഭിക്കുന്നതാണ്.
അപേക്ഷിക്കേണ്ട വിധം
- യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക റിക്രൂട്ട്മെന്റ് പോർട്ടലായ sgou.ac.in വഴി അപേക്ഷിക്കാം. അപേക്ഷ സമർപ്പിച്ചതിന്റെ പ്രിന്റൗട്ട് എടുത്ത് വയ്ക്കുക.
- പ്രിന്റൗട്ട് എടുത്ത ഫോമിൽ ഫോട്ടോ, ഒപ്പ് എന്നിവ ഉൾപ്പെടുത്തുക. ശേഷം യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ (സ്വയം സാക്ഷ്യപ്പെടുത്തിയത്), ഫീസ് അടച്ച രസീത് എന്നിവ സഹിതം താഴെ പറയുന്ന വിലാസത്തിലേക്ക് തപാൽ വഴി അയക്കാവുന്നതാണ്.
വിലാസം: The Registrar, Sreenarayanaguru Open University, Kureepuzha, Kollam, Kerala, Pin: 691012.
കവറിന് മുകളിൽ "Application for the post of Assistant Professor - [Subject Name], Notification No. RECN/108/2026" എന്ന് നിർബന്ധമായും എഴുതിയിരിക്കണം
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

)
)
)
)
)
)
)
)