Jio Diwali Offer: ജിയോയുടെ ദീപാവലി സമ്മാനം; 'ഫ്രീഡം ഓഫർ', ഒരു മിസ്ഡ് കോളിൽ സ്വന്തമാക്കാം!
ഉപയോക്താക്കൾക്ക് ദീപാവലി സമ്മാനവുമായി ജിയോ. ഒരു മിസ്ഡ് കോളിൽ ഇനി സ്വന്തമാക്കാം ജിയോ ഫ്രീഡം ഓഫർ.
)
ദീപാവലിയോടനുബന്ധിച്ച് ഫ്രീഡം ഓഫർ അവതരിപ്പിച്ച് ജിയോ. 10 മാസത്തെ നിരക്കില്‍ 15 മാസത്തെ ജിയോഹോം സേവനം ഇതിലൂടെ ലഭിക്കുന്നത്. അതായത് 5 മാസത്തെ സേവനം ഉപയോക്താക്കൾക്ക് തികച്ചും സൗജന്യമായി ലഭിക്കും.
ലൈവ് ടിവി, അണ്‍ലിമിറ്റഡ് വൈഫൈ, ഒടിടി ആപ്പ് സബ്‌സ്‌ക്രിപ്ഷനുകള്‍ എന്നിവയുൾപ്പെടെ ഈ ഓഫറിലൂടെ ലഭിക്കും. ജിയോഫൈബര്‍, ജിയോഎയര്‍ഫൈബര്‍ പ്ലാനുകള്‍ക്ക് കീഴിലാണ് ഉപയോക്താക്കൾക്ക് ഈ സേവനം ലഭിക്കുന്നത്. ജിയോഹോം റീച്ചാര്‍ജ് ചെയ്യുന്നതിലൂടെ 15 മാസത്തെ അണ്‍ലിമിറ്റഡ് എന്റര്‍ടെയിന്‍മെന്റ് ആണ് ഉപയോക്താക്കൾ കിട്ടുന്നത്. 10 മാസത്തേയ്ക്ക് പ്രതിമാസം 666 രൂപ നിരക്കിലാണ് ഇതിനായി മുടക്കേണ്ടത്. അധികമായി ലഭിക്കുന്ന 5 മാസം തികച്ചും സൗജന്യമാണ്. ഇതിനായി പ്രത്യേക പണം നൽകേണ്ടതില്ല. നിലവിലുള്ള ജിയോഹോം ഉപയോക്താക്കള്‍ക്ക് മാത്രമെ ഈ ജിയോഹോം ഫ്രീഡം ഓഫര്‍ ലഭിക്കുകയുള്ളൂ.
ഈ ആനുകൂല്യം സ്വന്തമാക്കുന്നതിനായി ഉപയോക്താക്കൾക്ക് 8219582195 എന്ന നമ്പറിലേക്ക് മിസ്ഡ് കോൾ നൽകാം. 15 ഭാഷകളിലായി ആയിരത്തിലധികം ഡിജിറ്റൽ ടിവി ചാനലുകൾ, പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമുകൾ, അൺലിമിറ്റഡ് വൈഫൈ എന്നിവ ഉൾപ്പെടുന്നതാണ് ഈ പ്ലാൻ.
ജിയോ സെറ്റ്-ടോപ്പ് ബോക്‌സ് വഴി ജിയോടിവി പ്ലസ് (JioTV+) ആപ്പിലൂടെ അധിക ചെലവില്ലാതെ ഒരേസമയം രണ്ട് സ്മാർട്ട് ടിവികളിൽ ഇവ ആസ്വദിക്കാമെന്നും കമ്പനി അറിയിക്കുന്നു. വാർഷിക പ്ലാനുകൾ തിരഞ്ഞെടുക്കുന്നവർക്ക് സൗജന്യ ഇൻസ്റ്റാളേഷൻ സൗകര്യവും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

)
)
)
)
)
)
)
)