&imwidth=640&imheight=360)
“Buy 1 Get 1 Free” റീച്ചാര്‍ജ് പ്ലാന്‍ വീണ്ടും അവതരിപ്പിച്ച് പ്രമുഖ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ. 299 രൂപയുടെയോ, 349 രൂപയുടെയോ പ്രീപെയ്ഡ് പ്ലാനുകള്‍ ഉപയോഗിച്ച് റീച്ചാര്‍ജ് ചെയ്യുന്ന അര്‍ഹരായ ഉപയോക്താക്കള്‍ക്കാണ് ഈ ഓഫർ ലഭ്യമാകുന്നത്. ഇത്തരത്തിൽ റീച്ചാർജ് ചെയ്യുമ്പോൾ അവർക്ക് അതേ പ്ലാനിലുള്ള മറ്റൊരു റീച്ചാർജ് സൗജന്യമായി ലഭിക്കും. അതിലൂടെ പണം കൂടുതൽ ചെലവാക്കാതെ തന്നെ പ്ലാനിന്റെ കാലാവധി ഉപയോക്താക്കൾക്ക് ഇരട്ടിയാക്കാൻ സാധിക്കും. പ്രതിമാസ പ്രീപെയ്ഡ് പ്ലാനുകള്‍ തെരഞ്ഞെടുക്കുന്നവർക്കാണ് ഈ ഓഫർ ലഭിക്കുന്നത്. 28 ദിവസമാണ് പ്ലാനിന്റെ കാലാവധി. സൗജന്യ വൗച്ചർ കൂടി റീച്ചാർജ് ചെയ്യുമ്പോൾ 56 ദിവസത്തെ കാലാവധി കിട്ടും. 349 രൂപ പ്ലാനിൽ ദിവസവും രണ്ട് ജിബി ഡാറ്റ, ട്രൂ ഫൈവ് ജി അണ്‍ലിമിറ്റഡ് എന്നിവ ലഭിക്കും. പ്രതിദിനം 1.5 ജിബി ഡേറ്റയാണ് 299 പ്ലാനില്‍ ലഭിക്കുന്നത്. രണ്ട് പ്ലാനുകളിലും അൺലിമിറ്റഡ് വോയിസ് കോളിങ് സേവനം ലഭ്യമാണ്. ഇത് കൂടാതെ പ്രതിദിനം 100 എസ്എംഎസ് വരെ സൗജന്യമായും ലഭിക്കും. അതേസമയം തെരഞ്ഞെടുത്ത മൊബൈല്‍ നമ്പറുകള്‍ക്ക് മാത്രമെ നിലവില്‍ ഈ ഓഫര്‍ ലഭിക്കുകയുള്ളൂ. നിങ്ങൾക്ക് ഔദ്യോഗികമായി പ്രോമോഷണല്‍ എസ്എംഎസ് ലഭിച്ചിട്ടില്ല എങ്കിൽ, മൈജിയോ ആപ്പ് വഴി ഓഫറിന് അര്‍ഹതയുണ്ടോ എന്ന് പരിശോധിക്കാം. 7 ദിവസത്തിനുള്ളിൽ തന്നെ സൗജന്യ വൗച്ചര്‍ നിങ്ങൾക്ക് ലഭിക്കും. ആദ്യം റീച്ചാര്‍ജ് ചെയ്തതിന് ഏഴ് ദിവസത്തിനകമായിരിക്കും സൗജന്യ റീച്ചാര്‍ജ് വൗച്ചര്‍ മൈജിയോ ആപ്പിലെ വൗച്ചേഴ്സ് എന്ന വിഭാഗത്തില്‍ നേരിട്ട് ക്രെഡിറ്റ് ചെയ്യുക. ഓഫർ എങ്ങനെ പരിശോധിക്കാം, ക്ലെയിം ചെയ്യാം? മൈജിയോ (MyJio) ആപ്പ് ലോഗിൻ ചെയ്യുക. ഹോം പേജിലെ ബാനറിലോ അല്ലെങ്കിൽ “Recommended plans for you” എന്ന വിഭാഗത്തിലെ ₹299, ₹349 പ്ലാനുകളിലോ "Buy 1 Get 1 Free" ബാഡ്ജ് ഉണ്ടോ എന്ന് പരിശോധിക്കുക. അതിന് ശേഷം നിങ്ങൾക്ക് അനുയോജ്യമായ പ്ലാൻ തിരഞ്ഞെടുത്ത് റീച്ചാർജ് ചെയ്യുക. 7 ദിവസത്തിനകം മൈജിയോ ആപ്പിൽ കയറി (MyJio > Menu > Vouchers) സൗജന്യ ഓഫർ റെഡീം ചെയ്യുക. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
സ്ക്രീനില്ലാത്ത ആദ്യ എഐ ഉപകരണം വിപണിയിലേക്ക് എത്തിക്കാനൊരുങ്ങുകയാണ് പ്രമുഖ ടെക് ബ്രാന്‍ഡ് നത്തിങ്. സ്മാര്‍ട്ട്ഫോണുകള്‍ക്കും ഓഡിയോ ഉപകരണങ്ങള്‍ക്കും ശേഷം എഐ അധിഷ്ഠിത ഹാര്ഡ്വെയര് രംഗത്തേക്ക് ആദ്യമായി ചുവടുവയ്ക്കുകയാണ് കമ്പനി. ഈ ഉപകരണം ഡിസംബറിൽ വിപണിയിലെത്തിക്കുമെന്നാണ് കമ്പനി സിഇഒ കാള്‍ പേയ് സ്ഥിരീകരിച്ചിരിക്കുന്നത്. എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നത്തിങ്ങിന്റെ തനതായ ഡിസൈൻ മികവും മികച്ച സവിശേഷതകളും ഉൾക്കൊള്ളുന്നതായിരിക്കും പുതിയ ഉപകരണമെന്ന് കമ്പനി വ്യക്തമാക്കി. എന്നാൽ ഉൽപ്പന്നത്തിന്റെ പേര്, വില, ലോഞ്ച് തീയതി, സാങ്കേതിക വിവരങ്ങൾ (Specifications) എന്നിവ വരും ദിവസങ്ങളിലായിരിക്കും കമ്പനി ഔദ്യോഗികമായി പുറത്തുവിടുക. സാധാരണ സ്മാർട്ട്ഫോണുകളിലോ ആപ്പുകളിലോ കാണുന്നതിൽ നിന്നും തികച്ചും വ്യത്യസ്തമായിരിക്കും നത്തിങ്ങിന്റെ പുതിയ എഐ ഉപകരണമെന്ന് സ്ഥാപകൻ കാൾ പേയ് വ്യക്തമാക്കുന്നു. ഇതിൽ സ്ക്രീൻ ഉണ്ടായിരിക്കില്ല. കൂടാതെ ഇതൊരു മൊബൈൽ ആപ്പായി അവതരിപ്പിക്കാൻ കഴിയുന്ന ഒന്നല്ലെന്നും അദ്ദേഹം പറഞ്ഞു. തൊഴിൽ രംഗത്തെ ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിനാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആദ്യകാലത്ത് പ്രൊഫഷണൽ രംഗത്താണ് പേഴ്സണൽ കമ്പ്യൂട്ടറുകളും സ്മാർട്ട്ഫോണുകളും കൂടുതൽ പ്രചാരം നേടിയിരുന്നത്. അതിന് ശേഷമാണ് സാധാരണക്കാരിലേക്ക് ഇവയെല്ലാം എത്തിയതെന്നും കാൾ പേയ് ചൂണ്ടിക്കാണിക്കുന്നു. സമാനമായ രീതിയിൽ തന്നെയാണ് AI സാങ്കേതികവിദ്യയും ആദ്യം തൊഴിൽ മേഖലയിലായിരിക്കും വലിയ മാറ്റങ്ങൾ സൃഷ്ടിക്കുകയെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. ഉപകരണത്തിന്റെ പ്രവർത്തന രീതിയെക്കുറിച്ച് വ്യക്തതയില്ലെങ്കിലും, വോയ്സ് നിർദ്ദേശങ്ങൾ വഴിയായിരിക്കാം ഇത് പ്രവർത്തിക്കുകയെന്നാണ് ലഭിക്കുന്ന സൂചന. ജോലിക്കിടയിലെ പ്രധാന ആശയങ്ങളും വിവരങ്ങളും ഫോണെടുക്കാതെ തന്നെ എളുപ്പത്തിൽ സൂക്ഷിക്കാൻ സഹായിക്കുന്ന സംവിധാനങ്ങൾ ഇതിലുണ്ടാകുമെന്ന് കരുതപ്പെടുന്നുണ്ടെങ്കിലും, ട്രാൻസ്ക്രിപ്ഷൻ ഉൾപ്പെടെയുള്ള ഫീച്ചറുകൾ കമ്പനി സ്ഥിരീകരിച്ചിട്ടില്ല. AI സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള പുതിയ ഉപകരണങ്ങൾ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ആഗോള ടെക് കമ്പനികളുള്ളത്. എഐ പെൻഡന്റുകൾ, സ്മാർട്ട് ഗ്ലാസുകൾ, ധരിക്കാവുന്ന മറ്റ് ഉപകരണങ്ങൾ (Wearables) എന്നിവ ഇതിനോടകം തന്നെ വിപണിയിൽ ചർച്ചയായിക്കഴിഞ്ഞിട്ടുണ്ട്. എന്നാൽ അടുത്ത വലിയ എഐ ഉപകരണം ഏതായിരിക്കും എന്ന അന്വേഷണത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ, ഉപയോക്താക്കൾക്ക് യഥാർത്ഥത്തിൽ പ്രായോഗികമായി പ്രയോജനപ്പെടുന്ന ഉൽപ്പന്നങ്ങൾ നിർമ്മിക്കാനാണ് കമ്പനികൾ മുൻഗണന നൽകേണ്ടതെന്ന് കാൾ പേയ് അഭിപ്രായപ്പെടുന്നു. ഹ്യൂമൻ എഐ പിൻ, ആമസോണിന്റെ ഡിവൈസുകൾ എന്നിവയ്ക്ക് പിന്നാലെ ഡിസംബറിൽ നത്തിങ് കൂടി പുതിയ എഐ ഉപകരണം അവതരിപ്പിക്കുന്നതോടെ സ്ക്രീനില്ലാത്ത ഗാഡ്ജെറ്റുകളുടെ വിപണിയിൽ മത്സരം കൂടുതൽ കടുക്കുമെന്നാണ് വിലയിരുത്തൽ. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
ദീപാവലിയോടനുബന്ധിച്ച് ഫ്രീഡം ഓഫർ അവതരിപ്പിച്ച് ജിയോ. 10 മാസത്തെ നിരക്കില്‍ 15 മാസത്തെ ജിയോഹോം സേവനം ഇതിലൂടെ ലഭിക്കുന്നത്. അതായത് 5 മാസത്തെ സേവനം ഉപയോക്താക്കൾക്ക് തികച്ചും സൗജന്യമായി ലഭിക്കും. ലൈവ് ടിവി, അണ്‍ലിമിറ്റഡ് വൈഫൈ, ഒടിടി ആപ്പ് സബ്സ്ക്രിപ്ഷനുകള്‍ എന്നിവയുൾപ്പെടെ ഈ ഓഫറിലൂടെ ലഭിക്കും. ജിയോഫൈബര്‍, ജിയോഎയര്‍ഫൈബര്‍ പ്ലാനുകള്‍ക്ക് കീഴിലാണ് ഉപയോക്താക്കൾക്ക് ഈ സേവനം ലഭിക്കുന്നത്. ജിയോഹോം റീച്ചാര്‍ജ് ചെയ്യുന്നതിലൂടെ 15 മാസത്തെ അണ്‍ലിമിറ്റഡ് എന്റര്‍ടെയിന്‍മെന്റ് ആണ് ഉപയോക്താക്കൾ കിട്ടുന്നത്. 10 മാസത്തേയ്ക്ക് പ്രതിമാസം 666 രൂപ നിരക്കിലാണ് ഇതിനായി മുടക്കേണ്ടത്. അധികമായി ലഭിക്കുന്ന 5 മാസം തികച്ചും സൗജന്യമാണ്. ഇതിനായി പ്രത്യേക പണം നൽകേണ്ടതില്ല. നിലവിലുള്ള ജിയോഹോം ഉപയോക്താക്കള്‍ക്ക് മാത്രമെ ഈ ജിയോഹോം ഫ്രീഡം ഓഫര്‍ ലഭിക്കുകയുള്ളൂ. ഈ ആനുകൂല്യം സ്വന്തമാക്കുന്നതിനായി ഉപയോക്താക്കൾക്ക് 8219582195 എന്ന നമ്പറിലേക്ക് മിസ്ഡ് കോൾ നൽകാം. 15 ഭാഷകളിലായി ആയിരത്തിലധികം ഡിജിറ്റൽ ടിവി ചാനലുകൾ, പ്രമുഖ ഒടിടി പ്ലാറ്റ്ഫോമുകൾ, അൺലിമിറ്റഡ് വൈഫൈ എന്നിവ ഉൾപ്പെടുന്നതാണ് ഈ പ്ലാൻ. ജിയോ സെറ്റ്-ടോപ്പ് ബോക്സ് വഴി ജിയോടിവി പ്ലസ് (JioTV+) ആപ്പിലൂടെ അധിക ചെലവില്ലാതെ ഒരേസമയം രണ്ട് സ്മാർട്ട് ടിവികളിൽ ഇവ ആസ്വദിക്കാമെന്നും കമ്പനി അറിയിക്കുന്നു. വാർഷിക പ്ലാനുകൾ തിരഞ്ഞെടുക്കുന്നവർക്ക് സൗജന്യ ഇൻസ്റ്റാളേഷൻ സൗകര്യവും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
ഇന്ന് എല്ലാവരുടെയും കയ്യിൽ ഒഴിച്ചുകൂടനാവാത്ത ഒന്നാണ് സ്മാർട്ട് ഫോൺ. ഏറ്റവും കൂടുതൽ എല്ലാവരും ഉപയോഗിക്കുന്ന ഒരു സാധനവും ഇത് തന്നെയാകും. അതുകൊണ്ട് തന്നെ ഫോൺ ദിവസേന ചാർജ് ചെയ്യേണ്ടതായും വരും. ഫോൺ ചാർജ് ചെയ്യുമ്പോൾ പാലിക്കേണ്ട പ്രധാന സുരക്ഷാ മുൻകരുതലുകൾ ബാറ്ററിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് പ്രധാനമാണ്. സ്മാർട്ട്ഫോൺ ചാർജിങ് കൂടുതൽ സുരക്ഷിതമാക്കാനും ബാറ്ററിയുടെ ആയുസ്സ് വർദ്ധിപ്പിക്കാനും സഹായിക്കുന്ന ചില പ്രധാന വഴികൾ പരിചയപ്പെടാം. ചാർജ് പൂർണ്ണമായും തീർന്നതിന് ശേഷം മാത്രം ചാർജ് ചെയ്യുന്നതാണ് നല്ലതെന്ന ധാരണയാണ് പലർക്കുമുള്ളത്. എന്നാൽ, ഇന്ന് സ്മാർട്ട്ഫോണുകളിൽ ഉപയോഗിക്കുന്ന ലിഥിയം-അയൺ (Lithium-ion) ബാറ്ററികൾക്ക് ഇത്തരം ചാർജിങ് രീതി യോജിച്ചതല്ല. ബാറ്ററി ലെവൽ മുഴുവനും തീരുന്നത് വരെ കാത്തിരിക്കാതെ, ചാർജ് ഏകദേശം 20 ശതമാനത്തിൽ എത്തുമ്പോൾ തന്നെ ഫോൺ പ്ലഗ്-ഇൻ ചെയ്യുന്നതാണ് ബാറ്ററിയുടെ ആരോഗ്യത്തിന് ഏറ്റവും അനുയോജ്യം. ഫോണ്‍ 100 ശതമാനം ചാര്‍ജ് ചെയ്യുന്നത് അപകടകരമാണോ? ആ ധാരണ ഒരിക്കലും ശരിയല്ലയെന്നാണ് പറയുന്നത്. പൂര്‍ണമായി ചാര്‍ജ് ചെയ്യുന്നത് കൊണ്ട് പ്രശ്നങ്ങളൊന്നുമുണ്ടാകില്ല. എന്നാൽ ബാറ്ററിയുടെ ആയുസ്സ് പരമാവധി നിലനിർത്താനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ, ചാർജ് 20% മുതൽ 80% വരെയുള്ള പരിധിക്കുള്ളിൽ വയ്ക്കുന്നതാണ് അനുയോജ്യം. ഇതിനായി പ്രത്യേക ചാർജിങ് ലിമിറ്റ് ഫീച്ചറുകൾ ഇന്ന് മിക്ക ആധുനിക സ്മാർട്ട്ഫോണുകളിലും ലഭ്യമാണ്. ബാറ്ററിയെ ബാധിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് അമിതമായി ചൂടാകുന്നത്. ചാര്‍ജ് ചെയ്യുന്നതിനിടെ ഗെയിം കളിക്കുക, ദീര്‍ഘനേരം വീഡിയോ കാണുക തുടങ്ങിയവ ചെയ്യുമ്പോൾ ഫോൺ അമിതമായി ചൂടാകും. അതിനാൽ ചാർജ് ചെയ്യുന്നതിനിടെ ഈ കാര്യങ്ങൾ ഒഴിവാക്കുക. ബാറ്ററി ഫുൾ ആയാൽ ഇന്ന് പല ഫോണുകളിലും ചാര്‍ജിങ് നിയന്ത്രിക്കുന്ന സംവിധാനങ്ങളുണ്ട്. അതുകൊണ്ട് തന്നെ രാത്രി മുഴുവന്‍ ചാര്ജിങ്ങിലിട്ടാല് ബാറ്ററി ഉടന്‍ കേടാകാനുള്ള സാധ്യത കുറവാണ്. എങ്കിലും ദീര്‍ഘനേരം ഉയര്‍ന്ന ചാര്‍ജ് നിലയില്‍ തുടരുന്നതും ചൂട് കൂടുന്നതും ബാറ്ററിയുടെ ശേഷിയെ ബാധിച്ചേക്കാം. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
വരണ്ട ചർമ്മപ്രശ്നങ്ങൾക്ക് പരിഹാരം തേടുകയാണോ? ഇത്തരം പ്രശ്നങ്ങൾ കാരണം ബുദ്ധിമുട്ടുന്നവർക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരുപാട് പരിഹാര മാർഗങ്ങളുണ്ട്. അതിലൊന്നാണ് ഓട്സ്, പാൽ, കറ്റാർവാഴ ജെൽ എന്നിവ ചേർത്തുള്ള നാച്ചുറൽ ഫെയ്സ് പാക്ക്. ചർമ്മത്തിലെ ഈർപ്പം നിലനിർത്താനും തിളക്കം വർദ്ധിപ്പിക്കാനും ഇത് സഹായിക്കും. ആവശ്യമായ ചേരുവകൾ ഓട്സ് (പൊടിച്ചത്): 2 ടേബിൾ സ്പൂൺ പാൽ: 1-2 ടേബിൾ സ്പൂൺ കറ്റാർവാഴ ജെൽ: 1 ടേബിൾ സ്പൂൺ തയാറാക്കുന്ന വിധം ഒരു ചെറിയ ബൗളിൽ പൊടിച്ച ഓട്സ്, പാൽ, കറ്റാർവാഴ ജെൽ എന്നിവ എടുത്ത് നന്നായി യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഉപയോഗിക്കുന്ന വിധം ആദ്യം ഫെയ്സ് വാഷ് ഉപയോഗിച്ച് മുഖം നന്നായി കഴുകി തുടയ്ക്കുക. തയ്യാറാക്കിയ പേസ്റ്റ് മുഖത്തും കഴുത്തിലും ഒരേപോലെ പുരട്ടി 15 മുതൽ 20 മിനിറ്റ് നേരം വയ്ക്കുക. കണ്ണുകളുടെ ചുറ്റും പുരട്ടുന്നത് ഒഴിവാക്കുക. ശേഷം അത് ഉണങ്ങിത്തുടങ്ങുമ്പോൾ ചെറുചൂടുവെള്ളത്തിലോ തണുത്ത വെള്ളത്തിലോ കഴുകി കളയുക. ഒരു ടവൽ ഉപയോഗിച്ച് ഒപ്പിയെടുക്കുക. ഗുണങ്ങൾ ഓട്സ്: ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യും. ചൊറിച്ചിലും അസ്വസ്ഥതകളും അകറ്റാൻ സഹായിക്കും. പാൽ: പാലിലെ ലാക്റ്റിക് ആസിഡ് ചർമ്മത്തെ ഈർപ്പമുള്ളതാക്കുകയും സ്വാഭാവിക തിളക്കം നൽകുകയും ചെയ്യും. കറ്റാർവാഴ ജെൽ: ചർമ്മത്തിലെ നിർജ്ജലീകരണം തടയാൻ സഹായിക്കും. വരൾച്ച മൂലമുണ്ടാകുന്ന പാടുകൾ മാറ്റും. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി പുതിയ വോയ്സ് ഒണ്‍ലി റീചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് ജിയോ. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ പുതിയ നിര്‍ദേശങ്ങള്‍ക്കനുസൃതമായാണ് പ്ലാനുകൾ അവതരിപ്പിച്ചത്. ഇന്റർനെറ്റ് ഡേറ്റ ആവശ്യമില്ലാത്ത ഉപയോക്താക്കാളെ ലക്ഷ്യമിട്ടുള്ളതാണ് വോയ്സ് ഒണ്‍ലി റീചാര്‍ജ് പ്ലാനുകള്‍. വോയ്സ് കോളുകള്‍ മാത്രം ചെയ്യുന്നവർക്ക് ഈ പ്ലാനുകൾ ഉപകാരപ്പെടും. 147 രൂപ മുതലാണ് ഈ പ്ലാനുകൾ തുടങ്ങുന്നത്. ആറ് വ്യത്യസ്ത പ്ലാനുകളാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. ആറെണ്ണത്തിൽ നാലെണ്ണം ചെറിയ കാലാവധിയുള്ള പ്ലാനുകളാണ്. മറ്റ് രണ്ടെണ്ണം ദീര്‍ഘകാല കാലാവധിയുള്ള പ്ലാനുകളുമാണ്. ദീര്‍ഘകാല പ്ലാനുകളില്‍ ജിയോ ടിവി, ജിയോ എഐ ക്ലൗഡ് എന്നീ സേവനങ്ങളും കിട്ടും. പ്ലാനുകൾ അനുസരിച്ച് അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്ടിഡി വോയ്സ് കോളുകളും 300 മുതല്‍ 3,600 എസ്എംഎസുകളും ലഭ്യമാണ്. ചെറിയ കാലാവധിയുള്ള പ്ലാനുകളും മറ്റ് വിവരങ്ങളും അറിയാം 147 രൂപ പ്ലാന്‍ കാലാവധി: 22 ദിവസം അണ്‍ലിമിറ്റഡ് കോളുകളും 300 എസ്എംഎസും. 177 രൂപ പ്ലാന്‍ കാലാവധി: 28 ദിവസം അണ്‍ലിമിറ്റഡ് കോളുകളും 300 എസ്എംഎസും 196 രൂപ പ്ലാന്‍ കാലാവധി: 30 ദിവസം അണ്‍ലിമിറ്റഡ് കോളുകളും 300 എസ്എംഎസും 197 രൂപ പ്ലാന്‍ കാലാവധി: ഒരു കലണ്ടര്‍ മാസം അണ്‍ലിമിറ്റഡ് കോളുകളും 300 എസ്എംഎസും ദീര്‍ഘകാല കാലാവധിയുള്ള പ്ലാനുകൾ 448 രൂപയുടെ പ്ലാൻ കാലാവധി - 84 ദിവസം അണ്‍ലിമിറ്റഡ് കോള്‍, 1000 എസ്എംഎസ് 1,748 രൂപയുടെ പ്ലാൻ കാലാവധി - 336 ദിവസം അണ്‍ലിമിറ്റഡ് കോള്‍, 3600 എസ്എംഎസ് ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
ദീപാവലി ആഘോഷങ്ങൾ തുടങ്ങിയികരിക്കുകയാണ് രാജ്യമെങ്ങും. ദീപാവലിക്ക് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഉത്സവ സീസൺ ആയത് കൊണ്ട് തന്നെ വിവിധ ബ്രാന്‍ഡുകളും ഓണ്‍ലൈന്‍ ഷോപ്പിങ് പ്ലാറ്റ്ഫോമുകളും അടക്കം ഫെസ്റ്റിവൽ സെയിൽ തുടങ്ങിയിരിക്കുകയാണ്. ധാരാളം ഓഫറുകളാണ് ഈ കാലയളവിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. ഫോൺ കമ്പനികളും പലപ്പോഴും ഇത്തരം അവസരങ്ങളിൽ ഓഫറുകൾ നൽകാറുണ്ട്. എന്നാൽ ഈ അവസരങ്ങളെ മുതലെടുക്കുന്നവരും നമുക്കിടയിലുണ്ട്. ഇത്തരം ഓഫറുകളുടെ പേരിൽ തട്ടിപ്പുകൾ ധാരാളം നടക്കാറുണ്ട്. വ്യാജ സമ്മാന വാഗ്ദാനം ചെയ്തും വ്യാജ ഓഫറുകൾ നൽകിയും ആളുകളെ കബളിപ്പിക്കാന്‍ സൈബര്‍ തട്ടിപ്പുകാർ ഒരുപാടുണ്ട്. വാട്സ്ആപ്പിലും സാധാ മെസേജുകളായുമൊക്കെ ഇത്തരത്തിൽ തട്ടിപ്പ് സംഭവിക്കാറുണ്ട്. ആളുകൾക്ക് അറിയാവുന്ന ബ്രാൻഡുകളുടെ പേരിലായിരിക്കും പലപ്പോഴും തട്ടിപ്പ് നടക്കുക. പണമോ കിഴിവുകളോ വാഗ്ദാനം ചെയ്ത് സന്ദേശങ്ങള്‍ അയച്ച് അതിനൊപ്പം ലിങ്കുകളും അയ്ച്ച് അവ ക്ലിക്ക് ചെയ്യാന്‍ ഉപയോക്താക്കളെ പ്രേരിപ്പിച്ചുമാണ് തട്ടിപ്പുകള്‍ നടക്കുന്നത്. അത്തരത്തിലൊരു തട്ടിപ്പ് ഇപ്പോൾ എയര്‍ടെലിന്റെ പേരിലും സംഭവിച്ചിരിക്കുകയാണ്. 2000 രൂപ നല്‍കാമെന്ന് അവകാശപ്പെട്ടുള്ള തട്ടിപ്പാണ് എയർടെല്ലിന്റെ പേരിൽ വ്യാപകമായി പ്രചരിക്കുന്നത്. അജ്ഞാത നമ്പറിൽ നിന്ന് വാട്സ്ആപ്പ് സന്ദേശമായാണ് തട്ടിപ്പുകാരെത്തുന്നത്. എയര്‍ടെല്‍- ദീപാവലി ആഘോഷം എന്ന് എഴുതിയിട്ടുള്ള ഈ സന്ദേശത്തിലെ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 2000 രൂപ ലഭിക്കുമെന്നാണ് പറയുന്നത്. എന്നാൽ വെറുമൊരു ലിങ്കിൽ ക്ലിക്ക് ചെയ്ത് ഫ്രീയായി 2000 രൂപ കിട്ടുമെന്ന് കരുതി, അത് വ്യാജമാണോ അല്ലയോ എന്ന് പോലും നോക്കാതെ പലരും ലിങ്കില്‍ ക്ലിക്ക് ചെയ്യാന്‍ സാധ്യത കൂടുതലാണ്. എത്ര തന്നെ തട്ടിപ്പിന്റെ വാർത്തകൾ കണ്ടാലും ഇത്തരത്തിലുള്ള ലിങ്കുകളിൽ പലരും പെട്ട് പോകാറുണ്ട്. അതുകൊണ്ട് തന്നെ എയർടെല്ലിന്റെ പേരിൽ വരുന്ന ഈ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ശ്രദ്ധിക്കേണ്ടത്... വാട്സ്ആപ്പുകളിലും നോർമൽ മെസേജ് ആയുമൊക്കെ അജ്ഞാതമായ നമ്പറുകളില്‍ നിന്ന് വരുന്ന ഇത്തരം ലിങ്കുകള്‍ തുറക്കാതിരിക്കുക. പ്രത്യേകിച്ച് സൗജന്യമായി പണം ലഭിക്കുമെന്നും സമ്മാനങ്ങള്‍ നല്കുമെന്നുമൊക്കെ വാഗ്ദാനം ചെയ്തുള്ള സന്ദേശങ്ങൾ ജാഗ്രതയോടെ വേണം കൈകാര്യം ചെയ്യാൻ. ഏതൊരു കമ്പനിയും ഓഫറുകൾ വാഗ്ദാനം ചെയ്തിട്ടുണ്ടോ എന്നറിയാൻ അവയുടെ ഔദ്യോഗിക വെബ്സൈറ്റിലോ ആപ്പിലോ കയറി അത് യാഥാര്‍ഥ്യമാണോ എന്ന് ഉറപ്പുവരുത്തുക. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ബാങ്ക് കാർഡ് ഡീറ്റെയിൽസ്, യു.പി.ഐ പിൻ (UPI PIN), പാസ്വേഡുകൾ, ഒ.ടി.പി (OTP) എന്നിവ ഒരു കാരണവശാലും മറ്റുള്ളവരുമായി പങ്കുവെക്കരുത്. ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത വ്യാജ ഓഫറുകളും സന്ദേശങ്ങളും സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ ഫോർവേഡ് ചെയ്യരുത്. സംശയകരമായ രീതിയിലുള്ള സന്ദേശങ്ങൾ ലഭിക്കുകയാണെങ്കിൽ, ആ നമ്പർ റിപ്പോർട്ട് ചെയ്യുകയും ബ്ലോക്ക് ചെയ്യുകയും വേണം. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
ഇത്രയും തുകയോ? വൈദ്യുദി ബിൽ കയ്യിൽ കിട്ടുമ്പോൾ ഇതാണോ നിങ്ങൾക്കുണ്ടാകുന്ന സംശയം? വൈദ്യുതി ബിൽ കൂടുതലാകുമ്പോൾ എങ്ങനെ ഇത്രയും കൂടി എന്ന ചിന്ത എല്ലാവർക്കും ഉണ്ടാകാറുണ്ട്. പല ഉപഭോക്താക്കൾക്കും വില എന്തുകൊണ്ട് ഇത്രയും കൂടി എന്ന് വ്യക്തമാകാതെ പോകാറുണ്ട്. എന്നാൽ ഇനി ആ സംശയം വേണ്ട. ഉപഭോക്താക്കളുടെ ഇത്തരം സംശയം പരിഹരിക്കാൻ കെഎസ്ഇബി ഒരു സംവിധാനം ഒരുക്കിയിട്ടുണ്ട്. വൈദ്യുതി ബിൽ തുക കൃത്യമായി സ്വയം പരിശോധിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. കെ.എസ്.ഇ.ബിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.kseb.in സന്ദർശിച്ച് 'customers/ online services' എന്ന വിഭാഗത്തിലെ 'Electricity Bill Calculator' ഉപയോഗിച്ച് തുക കണക്കാക്കാമെന്ന് കെ.എസ്.ഇ.ബി അറിയിക്കുന്നത്. കെഎസ്ഇബിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നിലവിലെ വൈദ്യുതി താരിഫും ഉപയോഗിച്ച ആകെ യൂണിറ്റുകളുടെ എണ്ണവും രേഖപ്പെടുത്തിയാൽ അനായാസം ബിൽ തുക കണക്കാക്കാമെന്നാണ് കെ.എസ്.ഇ.ബി വ്യക്തമാക്കുന്നത്. ഈ ഓൺലൈൻ സംവിധാനത്തിലൂടെ ബിൽ തുക നിർണ്ണയിച്ചത് എങ്ങനെയെന്നതിന്റെ കൃത്യമായ വിശദാംശങ്ങൾ ഉപഭോക്താക്കൾക്ക് മനസ്സിലാക്കാനാകും. കറന്റ് ബില്ലിലെ സംശയങ്ങൾ പരിഹരിക്കാൻ ഈ സൗകര്യം ഏറെ പ്രയോജനപ്പെടുമെന്ന് അധികൃതർ വ്യക്തമാക്കി. കെഎസ്ഇബിയുടെ എഫ്ബി പോസ്റ്റ് ഇങ്ങനെ വൈദ്യുതി ബിൽ സംബന്ധിച്ച് സംശയമുണ്ടോ? കെ എസ് ഇ ബിയുടെ വെബ്സൈറ്റായ www.kseb.in ലെ Electricity Bill Calculator എന്ന സൗകര്യം ഉപയോഗപ്പെടുത്തി വൈദ്യുതി ബിൽ തുക സ്വയം കണക്കാക്കി ബോധ്യപ്പെടാം. www.kseb.in/bill_calculator_v14/ ലൂടെ നേരിട്ടും ഇവിടേക്കെത്താം. വൈദ്യുതി താരിഫും, ആകെ ഉപഭോഗവും രേഖപ്പെടുത്തി തികച്ചും അനായാസമായി വൈദ്യുതി ബിൽ തുക കണക്കാക്കാം. വൈദ്യുതി ചാർജ് എങ്ങനെ കണക്കാക്കി എന്ന് വിശദമായി അറിയാനും കഴിയും. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം.
%26im%3DFitAndFill%3D(700%2C400)&imwidth=640&imheight=360)
&imwidth=640&imheight=360)
ചർമ്മം എപ്പോഴും തിളങ്ങണമെന്നും നന്നായി ഇരിക്കണമെന്നും ആഗ്രഹിക്കാത്തവരുണ്ടാകില്ല. ചർമ്മത്തിന് തിളക്കവും പുതുമയും നൽകാൻ പണം മുടക്കി കെമിക്കലുകൾ അടങ്ങിയ ഉത്പന്നങ്ങൾ വാങ്ങിച്ച് കൂട്ടാറുണ്ട് പലരും. എന്നാൽ ഇത് പലപ്പോഴും ഗുണത്തേക്കാളേറെ ദോഷവും ചെയ്യാറുണ്ട്. എന്നാൽ ചർമ്മ സംരക്ഷണത്തിന് പ്രകൃതിദത്തമായ നിരവധി കാര്യങ്ങൾ നമുക്ക് ചെയ്യാനാകും. നമ്മുടെ അടുക്കളയിൽ തന്നെയുണ്ടാകും പലപ്പോഴും മുഖകാന്തി വർധിപ്പിക്കുന്നതിന് ആവശ്യമായ സാധനങ്ങൾ. ചർമ്മം കൂടുതൽ തിളക്കമുള്ളതും ആരോഗ്യമുള്ളതുമാക്കാൻ ഇവയ്ക്ക് സാധിക്കും. അത്തരത്തിൽ വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ഫേസ്പാക്ക് പരിചയപ്പെടാം. വെള്ളരിക്ക, ഓട്സ് പൊടി, കറ്റാർവാഴ ജെൽ എന്നിവ ചേർത്തുള്ളതാണ് ഈ ഫേസ് പാക്ക്. ആവശ്യമായ ചേരുവകൾ വെള്ളരിക്ക നീര് / പേസ്റ്റ്: 2 ടേബിൾ സ്പൂൺ ഓട്സ് പൊടിച്ചത്: 1 ടേബിൾ സ്പൂൺ ഫ്രഷ് കറ്റാർവാഴ ജെൽ: 1 ടേബിൾ സ്പൂൺ തയാറാക്കുന്ന വിധം ഒരു ചെറിയ ബൗളിലേക്ക് അരച്ചെടുത്ത് വെച്ചിരിക്കുന്ന വെള്ളരിക്ക, ഓട്സ് പൊടി, കറ്റാർവാഴ ജെൽ എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഉപയോഗിക്കേണ്ടതെങ്ങനെ? ഫേസ് പാക്ക് പുരട്ടുന്നതിന് മുൻപായി ഒരു ഫേസ് വാഷ് ഉപയോഗിച്ച് മുഖം നന്നായി കഴുകി തുടയ്ക്കുക. ശേഷം തയാറാക്കി വെച്ചിരിക്കുന്ന മിശ്രിതം മുഖത്തും കഴുത്തിലും നന്നായി പുരട്ടുക. ഫേസ്പാക്ക് പുരട്ടിയ ശേഷം ഒരു 10-20 മിനിറ്റ് നേരം ഇത് ഉണങ്ങാനായി കാത്തിരിക്കുക. ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് പതുക്കെ മസ്സാജ് ചെയ്ത് കഴുകിക്കളയുക. ആഴ്ചയിൽ 2-3 തവണ ഈ ഫേസ് പാക്ക് ഉപയോഗിക്കുന്നത് ചർമ്മത്തിന് തിളക്കം നൽകും. ഗുണം വെള്ളരിക്കയിലും കറ്റാർവാഴയിലും ജലാംശം അടങ്ങിയിട്ടുള്ളതിനാൽ ചർമ്മത്തിന്റെ ഈർപ്പം നിലനിർത്താൻ സഹായിക്കും. ചർമ്മത്തിന് തണുപ്പും ആശ്വാസവും നൽകാനും ഈ ഫേസ് പാക്ക് സഹായിക്കും. ഓട്സ് പൊടി ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യും. എണ്ണമയം നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു. കരിവാളിപ്പ് മാറ്റും, മുഖത്തിന് സ്വാഭാവിക തിളക്കം നൽകുകയും ചെയ്യും. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം
&imwidth=640&imheight=360)
ദിവസവുമുള്ള പൊടിയും പുകയും വെയിലും ഒക്കെ കാരണം ചർമ്മത്തിന്റെ സ്വാഭാവിക തിളക്കം നഷ്ടപ്പെട്ട് പോകാറുണ്ട്. കൃത്യമായ ചർമ്മ സംരക്ഷണ രീതികളിലൂടെയും ലളിതമായ ജീവിതശൈലീ മാറ്റങ്ങളിലൂടെയും ഒരു പരിധി വരെ നമുക്ക് ചർമ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കാനാകും. അതിൽ ഏറ്റവും പ്രധാനമായും ചെയ്യേണ്ടത് ധാരാളം വെള്ളം കുടിക്കുക എന്നതാണ്. ഉള്ളിൽ നിന്ന് ചർമ്മത്തിന് ഈർപ്പം നൽകാൻ വെള്ളം ധാരാളം കുടിക്കേണ്ടത് ആവശ്യമാണ്. വെള്ളം കുടിക്കുന്നതിന് ഒപ്പം തന്നെ ചർമ്മ സംരക്ഷണത്തിന് ആവശ്യമായ മറ്റ് ചില കാര്യങ്ങൾ കൂടി ചെയ്യേണ്ടതുണ്ട്. ചുരുങ്ങിയ സമയം കൊണ്ട് ചർമ്മത്തിന് ഫ്രെഷ് ലുക്ക് കിട്ടാനും കുളിർമ നൽകാനും വീട്ടിൽ തന്നെ ചില പൊടിക്കൈകൾ തയ്യാറാക്കാൻ കഴിയുന്നതാണ്. അതിന് ഏറ്റവും മികച്ചൊരു പ്രകൃതിദത്ത വഴിയാണ് ഗ്രീൻ ടീയും കറ്റാർവാഴ ജെല്ലും ചേർത്തുള്ളൊരു കൂട്ട്. ആന്റിഓക്സിഡന്റുകൾ ധാരാളം അടങ്ങിയതാണ് ഗ്രീൻ ടീ. ചർമ്മത്തിൻരെ ഈർപ്പം നിലനിർത്താൻ സഹായിക്കുന്നതാണ് കറ്റാർവാഴ. ഇവ രണ്ടും ഒരുമിക്കുമ്പോൾ ചർമ്മത്തിന് അത്ഭുതകരമായ മാറ്റങ്ങൾ ഉണ്ടാകും. ദിവസേനയുള്ള തിരക്കുകളിൽ നിന്ന് ചർമ്മത്തിന് ഒരു ഫ്രെഷ്നസ് കിട്ടാൻ തണുപ്പിച്ച ഗ്രീൻ ടീയും കറ്റാർവാഴ ജെല്ലും ചേർത്തൊരു കൂട്ട് തയാറാക്കി നോക്കാം... തയ്യാറാക്കുന്ന വിധം ആദ്യം ഒരു കപ്പ് ചൂടുവെള്ളത്തിൽ ഗ്രീൻ ടീ ബാഗോ പൊടിയോ ഇട്ട് ഗ്രീൻ ടീ തയ്യാറാക്കിയെടുക്കുക. ശേഷം ഇത് ചൂട് മാറിക്കഴിയുമ്പോൾ ഫ്രിഡ്ജിൽ വെച്ച് നന്നായി തണുപ്പിച്ചെടുക്കണം. പിന്നീട് ഒരു പാത്രത്തിലേക്ക് രണ്ട് ടീസ്പൂൺ കറ്റാർവാഴ ജെൽ എടുത്ത് അതിലേക്ക് തണുപ്പിച്ച ഗ്രീൻ ടീയിൽ നിന്ന് 2 ടേബിൾസ്പൂൺ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കണം. ഉപയോഗിക്കുന്ന വിധം നിങ്ങളുടെ ചർമ്മത്തിന് അനുയോജ്യമായ ഒരു ഫേസ് വാഷ് ഉപയോഗിച്ച് ആദ്യം മുഖം കഴുകി വൃത്തിയാക്കുക. തയ്യാറാക്കി വെച്ചിരിക്കുന്ന കൂട്ട് മുഖത്തും കഴുത്തിലും പുരട്ടി മൃദുവായി മസാജ് ചെയ്യുക. ഒരു 15 മുതൽ 20 മിനിറ്റ് വരെ ഇത് മുഖത്ത് വച്ച ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. ഗുണങ്ങൾ തണുപ്പിച്ച ഗ്രീൻ ടീ മുഖത്തെ ക്ഷീണം അകറ്റി ഫ്രഷ്നസ് നൽകും. കണ്ണിന് ചുറ്റുമുള്ള കറുപ്പും വീക്കവും കുറയ്ക്കും ഗ്രീൻ ടീയിൽ ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുള്ളതിനാൽ അകാല വാർദ്ധക്യ ലക്ഷണങ്ങളെ ഇത് തടയുന്നു. എണ്ണമയം നിയന്ത്രിക്കും ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
മുടികൊഴിച്ചിൽ ഇന്ന് പലരും നേരിട്ടുകൊണ്ടിരിക്കുന്ന ഒരു വലിയ പ്രശ്നമാണ്. മാർക്കറ്റിൽ ലഭ്യമായിട്ടുള്ള പലവിധ സാധനങ്ങളും പരിഹാരമായി പരീക്ഷിച്ച് നോക്കിയാലും അതിലൊക്കെ പലപ്പോഴും എല്ലാവരും പരാജയപ്പെട്ട് പോകാറുമുണ്ട്. എന്നാൽ മുടിയുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും സവാള ഗുണകരമാണെന്നുള്ളത് എല്ലാവർക്കും അറിവുള്ള കാര്യമാണല്ലോ. സവാളയ്ക്കൊപ്പം തന്നെ അതിന്റെ തൊലിയും മുടിയുടെ ആരോഗ്യത്തിന് മികച്ചതാണെന്ന് എത്ര പേർക്കറിയാം? മുടി കൊഴിച്ചിൽ തടയാനും കരുത്തോടെ മുടി വളരാനും സവാളത്തൊലി ഉപയോഗിച്ച് ഒരു ഹെയർ ടോണർ തയാറാക്കിയാലോ. വീട്ടിൽ തന്നെ ഇത് തയാറാക്കാവുന്നതേയുള്ളൂ. അതുകൊണ്ട് ഇനി സവാള തൊലിച്ച ശേഷം അത് എറിഞ്ഞുകളയേണ്ട. ആ തൊലിയിൽ മുടിയുടെ സൗന്ദര്യത്തിന് ആവശ്യമായ നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. സവാളത്തൊലി ഉപയോഗിച്ച് ഹെയർ ടോണർ വീട്ടിൽ തന്നെ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം... ആവശ്യമായ ചേരുവകൾ സവാള തൊലി കറിവേപ്പില ചെമ്പരത്തിയില ഒരു ഗ്ലാസ് വെള്ളം തയാറാക്കുന്ന വിധം ആദ്യം തന്നെ സവാളത്തൊലി നന്നായി കഴുകി ഒരു പാത്രത്തിലെടുക്കുക. 2-3 സവാളയുടെ തൊലി ഉപയോഗിക്കേണം. അതിലേക്ക് കറിവേപ്പിലയും ചെമ്പരത്തിയിലയും ചേർക്കുക. സവാളത്തൊലിയും കറിവേപ്പിലയും ചെമ്പരത്തിയിലയും ഉള്ള പാത്രത്തിലേക്ക് ഒരു ഗ്ലാസ് വെള്ളം ഒഴിച്ച് 5 മിനിറ്റ് നേരം തിളപ്പിക്കുക. ഇനി ഇത് തണുത്ത ശേഷം അരിച്ചെടുക്കുക. ഉപയോഗിക്കേണ്ട രീതി ഷാമ്പൂ ചെയ്ത് മുടി കഴുകിയ ശേഷം കഴുകിയ സവാളത്തൊലി കൊണ്ടുള്ള ടോണർ തലയോട്ടിയിൽ നന്നായി തേച്ചുപിടിപ്പിക്കുക. മുടിയിഴകളിലും സ്പ്രേ ചെയ്യണം. 5-10 മിനിറ്റ് നേരം മസാജ് ചെയ്യുക. തുടർന്ന് ഒരു 20 മിനിറ്റിന് ശേഷം കഴുകിക്കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ ടോണർ ഉപയോഗിക്കുന്നത് മികച്ച ഫലം നൽകും. ഗുണങ്ങൾ സവാളത്തൊലിയിൽ സൾഫർ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടിയിലെ രക്തചംക്രമണം വർദ്ധിപ്പിക്കും. ഒപ്പം മുടി കൊഴിച്ചിൽ തടയുകയും പുതിയ മുടിയിഴകൾ വളരാൻ സഹായിക്കുകയും ചെയ്യും. സവാളത്തൊലിയിൽ 'ക്വെർസെറ്റിൻ' (Quercetin) എന്ന ആന്റിഓക്സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടിയെ അണുബാധകളിൽ നിന്ന് സംരക്ഷിക്കുന്നു. മുടിയുടെ സ്വാഭാവിക കറുപ്പ് നിറം നിലനിർത്താനും ഇത് സഹായിക്കുന്നു. തലയോട്ടിയിലെ ചൊറിച്ചിലും താരനും അകറ്റാൻ സവാളത്തൊലി ടോണർ സഹായിക്കും. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
%26im%3DFitAndFill%3D(700%2C400)&imwidth=640&imheight=360)
&imwidth=640&imheight=360)
Ladli Bahna Yojana Online Application: ലാഡ്ലി ബെഹ്നാ യോജന പദ്ധതി എന്നത് ഗുണഭോക്താക്കളായ സ്ത്രീകൾക്ക് പ്രതിമാസം 1500 രൂപ ലഭിക്കുന്ന പദ്ധതിയാണ്. മധ്യപ്രദേശ് സർക്കാരിന്റെ ഈ പദ്ധതി രാജ്യമൊട്ടാകെ വളരെയധികം ശ്രദ്ധപിടിച്ചുപറ്റുന്നുണ്ട്. സ്ത്രീകളെ സ്വയംപര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ പദ്ധതിയെ കുറിച്ച് സംശയങ്ങൾ ഏറെയാണ്. അതിൽ കൂടുതലും അപേക്ഷാപ്രക്രിയയെ കുറിച്ചാണ്. പല സ്ത്രീകളിലും ഉണ്ടാകുന്ന സംശയം അല്ലെങ്കിൽ അവർ അറിയാൻ ആഗ്രഹിക്കുന്ന ഒരു കാര്യം എന്ന് പറയുന്നത് അവർക്ക് ഈ പദ്ധതിക്കായി മൊബൈൽ ഫോണോ അല്ലെങ്കിൽ കമ്പ്യൂട്ടർ വഴിയോ ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ കഴിയുമോ? എന്നതാണ്. എന്നാൽ ആ സംശയം ഇനി വേണ്ട കാരണം ഈ പദ്ധതിയിലേക്ക് ഓൺലൈൻ അയി അപേക്ഷ സമർപ്പിക്കാൻ കഴിയില്ല. ഈ യോജനയുടെ മുഴുവൻ പ്രക്രിയയും നിയുക്ത കേന്ദ്രങ്ങളിലൂടെയും സർക്കാർ ഉദ്യോഗസ്ഥരിലൂടെയുമാണ് നടത്തുന്നത്. Ladli Bahna Yojana ക്കായി എങ്ങനെ അപേക്ഷിക്കണമെന്നും, അപേക്ഷിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണമെന്നും നമുക്ക് നോക്കാം... സ്ത്രീകൾക്ക് ഈ പദ്ധതിക്കായി ഓൺലൈനായി അപേക്ഷിക്കാൻ കഴിയുമോ? ലാഡ്ലി ബെഹ്നാ യോജനയുടെ അപേക്ഷാ ഫോം സ്ത്രീകൾക്ക് ഓൺലൈനായി അപേക്ഷിക്കാൻ കഴിയില്ല. അപേക്ഷകൾ അംഗീകൃത സർക്കാർ ക്യാമ്പുകൾ വഴിയോ, കേന്ദ്രങ്ങൾ വഴിയോ മാത്രമേ സമർപ്പിക്കാൻ കഴിയൂ. അതുകൊണ്ടുതന്നെ വ്യാജ വെബ്സെറ്റുകളോ ലിങ്കുകളോ വഴി പറ്റിക്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക. ഓഫ്ലൈനായി അപേക്ഷിക്കേണ്ട വിധം എങ്ങനെ? അപേക്ഷകൾ സ്വീകരിക്കുന്നതിനായി സംസ്ഥാന സർക്കാർ തന്നെ ഓരോ ഗ്രാമപഞ്ചായത്തിലും വാർഡ് ഓഫീസുകളിലും അങ്കണവാടികളിലോ സ്പെഷ്യൽ ക്യാമ്പുകൾ സംഘടിപ്പിക്കാറുണ്ട്. പദ്ധതി നേടാൻ യോഗ്യരായ സ്ത്രീകൾ നേരിട്ട് ക്യാമ്പിൽ എത്തണം. സർക്കാർ ജീവനക്കാർ ഒദ്യോഗിക പോർട്ടലിൽ അപേക്ഷ രജിസ്റ്റർ ചെയ്യും ഒപ്പം അപേക്ഷകരുടെ ഫോട്ടോ എടുക്കുകയും അവരുടെ ബയോമെട്രിക് പരിശോധന നടത്തും. അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ എന്തെല്ലാം? ക്യാമ്പിലേക്ക് ഈ പദ്ധതിക്കായി അപേക്ഷിക്കാൻ പോകുന്ന സ്ത്രീകൾ ഇവ കൈവശം കരുതണം. കുടുംബ ഐഡി (സമഗ്ര ഐഡി) വ്യക്തിഗത ഐഡി ആദർ കാർഡ് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഇതിൽ ശ്രദ്ധിക്കേണ്ട കാര്യം നിങ്ങളുട ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചിരിക്കണം. ഒപ്പം അക്കൗണ്ടിൽ ഡയറക്ട് ബനിഫിറ്റ് ട്രാൻസ്ഫർ (DBT) സൗകര്യം നിർബന്ധമായും സജീവമാക്കണം. അപേക്ഷാ നടപടികൾക്ക് പണം നൽകണോ? ലാഡ്ലി ബെഹ്നാ യോജനയ്ക്ക് കീഴിലുള്ള മുഴുവൻ അപേക്ഷാ പ്രക്രിയയും സൗജന്യമാണ്. ഒരു കേന്ദ്രത്തിലും ഫോം പൂരിപ്പിക്കുന്നതിനോ ഇ-കെവൈസി പൂരിപ്പിക്കുന്നതിനോ യാതൊരു ഫീസുമില്ല. ഇനി ആരെങ്കിലും പണം ആവശ്യപ്പെട്ടാൽ ഉടൻതന്നെ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണം. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.