iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

MDMA Seized: കൊച്ചിയിൽ എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ

Kochi

പിടികൂടിയ എംഡിഎംഎയ്ക്ക് വിപണിയിൽ ഏകദേശം 7.5 ലക്ഷം രൂപ വിലവരുമെന്ന് പോലീസ് വ്യക്തമാക്കുന്നു.

കൊച്ചി: കൊച്ചിയിൽ എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ. കൊച്ചി പള്ളുരുത്തി സ്വദേശി ഹരികൃഷ്ണൻ കെഎസ് (32), തോപ്പുംപടി സ്വദേശി ഷിനു സെബാസ്റ്റ്യൻ (34) എന്നിവരാണ് പിടിയിലായത്.

എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെഎസ് സുദർശന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. ആലുവയിലെ ലോഡ്ജിൽ ആലുവ ഡിവൈഎസ്പി ബൈജു പൌലോസിൻറെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി.

ഇവിടെ നിന്നാണ് 185 ഗ്രാം എംഡിഎംഎയുമായി ഹരികൃഷ്ണനെ പിടികൂടിയത്. ഇതിന് വിപണിയിൽ ഏകദേശം 7.5 ലക്ഷം രൂപ വിലവരുമെന്ന് പോലീസ് വ്യക്തമാക്കുന്നു. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിൻറെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഷിനു സെബാസ്റ്റ്യൻറെ വീട്ടിൽ നിന്ന് ഏഴ് ഗ്രാം എംഡിഎംഎ പിടികൂടിയത്.

ഷിനുവിൻറെ വീട്ടിലെ പക്ഷിക്കൂടിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ. ലഹരി മരുന്ന് തമിഴ്നാട്ടിൽ നിന്നാണ് കൊച്ചിയിൽ എത്തിച്ചതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ടൂറിസ്റ്റ് ബസിൽ വാഴക്കുലയിൽ ഒളിപ്പിച്ചാണ് പ്രതികൾ ലഹരി കടത്തിയത്.

ആലുവ, എറണാകുളം മേഖലകളിലെ ചെറുകിട ലഹരി കച്ചവടക്കാർക്കും ഉപഭോക്താക്കൾക്കും വിതരണം ചെയ്യുന്നതിനാണ് ലഹരിമരുന്ന് എത്തിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

ബെംഗളൂരു, തമിഴ്നാട് മേഖലകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. കൂടുതൽ പേർക്ക് ഈ ലഹരിക്കടത്തുമായി ബന്ധമുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.