iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
CJP Protest: സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും ജാമ്യം അനുവദിച്ചു; പോലീസിൻറെ കസ്റ്റഡി ആവശ്യം തള്ളി കോടതി

CJP Protest: സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും ജാമ്യം അനുവദിച്ചു; പോലീസിൻറെ കസ്റ്റഡി ആവശ്യം തള്ളി കോടതി

ന്യൂഡൽഹി: ജന്തർ മന്തറിലെ ബാരിക്കേഡ് തകർത്ത് അകത്ത് പ്രവേശിക്കാൻ ശ്രമിച്ചതിനെ തുടർന്ന് അറസ്റ്റിലായ സിജെപി നേതാക്കളായ സൌരവ് ദാസ്, അശുതോഷ് റാങ്ക എന്നിവർക്ക് ജാമ്യം അനുവദിച്ചു. ഡൽഹി കോടതിയാണ് ഇരുവർക്കും ജാമ്യം നൽകിയത്. സൌരവ് ദാസിനെയും അശുതോഷ് റാങ്കയെയും കസ്റ്റഡിയിൽ വിടണമെന്ന പോലീസിൻറെ ആവശ്യം കോടതി തള്ളി. കർശന ഉപാധികളോടെയാണ് ഇരുവർക്കും ജാമ്യം നൽകിയിരിക്കുന്നത്. ജന്തർ മന്തറിനെ പ്രക്ഷോഭ വേദികളിൽ നിന്ന് കേന്ദ്ര സർക്കാർ ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെ ജന്തർ മന്തറിലെ അടച്ചുപൂട്ടിയ ഗേറ്റുകൾ മറികടന്ന് സൌരവ് ദാസും അശുതോഷ് റാങ്കയും അതിക്രമിച്ചുകയറിയെന്ന കേസിലാണ് ഇരുവരെയും കസ്റ്റഡിയിൽ എടുത്തത്. ഒക്ടോബർ 14 മുതൽ ജുഡീഷ്യൽ കസ്റ്റഡിയിൽ ആയിരുന്നു ഇരുവരും. ഒക്ടോബർ 19ന് അഞ്ച് ദിവസത്തെ കസ്റ്റഡി കാലാവധി പൂർത്തിയായ ഇരുവരുടെയും കസ്റ്റഡി രണ്ട് ദിവസം കൂടി നീട്ടി. ഇരുവരുടെയും ഭാഗത്ത് നിന്ന് നിയമത്തോട് യാതൊരു ബഹുമാനവും ഇല്ലാത്ത പെരുമാറ്റമാണ് ഉണ്ടായതെന്നും സമാധാനാന്തരീക്ഷം തകർക്കാൻ സാധ്യതയുണ്ടെന്ന ഗുരുതരമായ ആശങ്ക ഉണ്ടെന്നും ഒക്ടോബർ 19ന് കസ്റ്റഡി നീട്ടിക്കൊണ്ടുള്ള ഉത്തരവിൽ എസ്ഇഎം കോടതി വ്യക്തമാക്കി. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Delhi Protest: നേഹയെ വിട്ടയച്ചു, അഭിജീത് ദിപ്കെ അജ്ഞാത കേന്ദ്രത്തിൽ

Delhi Protest: നേഹയെ വിട്ടയച്ചു, അഭിജീത് ദിപ്കെ അജ്ഞാത കേന്ദ്രത്തിൽ

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധത്തിനായി പുറപ്പെട്ട സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്. അഭിജീത് ദിപ്കെ എവിടെയാണെന്നത് സംബന്ധിച്ച് പോലീസ് വ്യക്തത വരുത്തിയിട്ടില്ല. അതേസമയം, ഐസ പ്രസിഡൻറ് നേഹ ബോറയെ വിട്ടയച്ചതായി ഡൽഹി പോലീസ് വ്യക്തമാക്കി. ദിപ്കെ എവിടെയാണെന്നത് സംബന്ധിച്ച് നിലവിൽ ഒരു വിവരവും ഡൽഹി പോലീസ് കൈമാറിയിട്ടില്ല. ദിപ്കെയെ ഉടൻ തന്നെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് സിജെപി നേതാക്കൾ ഡൽഹി പോലീസ് കമ്മീഷണർക്ക് കത്ത് നൽകി. സിജെപി നേതാവ് അജിൻക്യ ഷിൻഡെയും അഭിഭാഷകരും പാർലമെൻറ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ രാത്രിയിൽ എത്തി അന്വേഷിച്ചെങ്കിലും പോലീസ് വിവരം നൽകിയില്ല. ദിപ്കെയെ ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയേക്കും. അതേസമയം, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻറെ രാജി ആവശ്യപ്പെട്ട് ഇന്നും ഡൽഹിയിൽ വിദ്യാർഥി യുവജന പ്രസ്ഥാനങ്ങളുടെ പ്രതിഷേധത്തിന് സാധ്യതയുണ്ട്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Lehra do Tiranga: ഡൽഹിയിലും മുംബൈയിലും ഇന്ന് 'ലഹ്‌റ ദോ തിരംഗ' റാലി; സമരത്തിന് തടയിടാൻ ഡൽഹി പോലീസ്

Lehra do Tiranga: ഡൽഹിയിലും മുംബൈയിലും ഇന്ന് 'ലഹ്‌റ ദോ തിരംഗ' റാലി; സമരത്തിന് തടയിടാൻ ഡൽഹി പോലീസ്

ന്യൂഡൽഹി: അശുതോഷ് റാങ്ക, സൗര ദാസ് എന്നിവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇന്ന് സിജെപി ഡൽഹിയിലും മുംബൈയിലും 'ലഹ്‌റ ദോ തിരംഗ ' റാലി സംഘടിപ്പിച്ചിരിക്കുകയാണ്. സിജെപി പ്രതിഷേധം വിലക്കാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചതിന് പിന്നാലെയാണ് 11 പേർക്ക് പ്രതിഷേധിക്കാൻ അനുമതി നൽകുമെന്ന് ഡൽഹി പോലീസ് അറിയിച്ചത്. വൈകുന്നേരം 5 മണിയോടെ ദേശീയ പതാകയുമായി സെൻട്രൽ പാർക്കിൽ ഒത്തുചേരാനാണ് സിജെപി നേതൃത്വം പറഞ്ഞിരിക്കുന്നത്. എന്നാൽ നിരോധനാജ്ഞ ഉള്ളതിനാൽ കൊണാട് പ്ലേസിൽ സംഘം ചേരാൻ ഡൽഹി പോലീസ് അനുവദിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. മാർച്ചുണ്ടാകുമെന്ന റിപ്പോർട്ടിനെ തുടർന്ന് ഇന്നും നാളെയും സെൻട്രൽ പാർക്ക് അടച്ചിടുമെന്ന് ന്യൂഡൽഹി മുൻസിപ്പൽ കൗൺസിൽ അറിയിച്ചിട്ടുണ്ട്. ഇന്ന് പ്രഖ്യാപിച്ചിരിക്കുന്ന സിജെപി സമരം നേരിടാൻ സെൻട്രൽ പാർക്കിൽ 32,000 പോലീസ് അർദ്ധ സൈനിക വിഭാഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. ഒപ്പം സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കാനായി നിരവധി ബസുകളും തയ്യാറാക്കിയിട്ടുണ്ട്. ഇന്നത്തെ സമരത്തിൽ എസ്എഫ്ഐ, എഐഎസ്എഫ് അടക്കമുള്ള ഇടത് പാർട്ടികളും പങ്കടുക്കുമെന്നാണ് റിപ്പോർട്ട്. കൂടാതെ പ്രശാന്ത് ഭൂഷൺ അടക്കമുള്ളവരും സമരത്തിൽ പങ്കെടുക്കും. മുംബൈയിലെ ആസാദ് മൈതാനത്താണ് ലഹ്‌റ ദോ തരംഗ റാലി സംഘടിപ്പിച്ചിരിക്കുന്നത്. സിജെപിക്ക് റാലിക്കായി ഇന്നലെ രാത്രിയാണ് പോലീസ് അനുമതി നൽകിയത്. മുഖ്യ തിരഞ്ഞടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവക്കണമെന്ന ആവശ്യത്തിൽ ഡൽഹിയിലെ ജന്തർമന്തറിൽ അതിക്രമിച്ചുകയറി സൗരവ് ദാസും അശുതോഷ് റാങ്കയും മുദ്രാവാക്യം വിളിച്ചതിന് പിന്നാലെ ഇവരെ അറസ്റ്റു ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. പ്രതിഷേധവേദിയെന്ന പദവിയിൽ നിന്നും ജന്തർമന്തറിനെ പിൻവലിച്ചതിന് അടുത്ത ദിവസമായിരുന്നു അറസ്റ്റ്. ഇതിന്റെ പശ്ചാത്തലത്തിലാണ് മുംബൈയിലും പ്രതിഷേധ റാലികൾ നടക്കുന്നത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more