iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

M R Ajith Kumar Suspension: എഡിജിപി എം. ആര്‍. അജിത് കുമാറിന്റെ സസ്പെന്‍ഷന്‍ 120 ദിവസത്തേക്ക് നീട്ടി

Thiruvananthapuram

നവകേരള യാത്രയിലെ കരിങ്കൊടി പ്രതിഷേധ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് എഡിജിപി എം. ആര്‍. അജിത് കുമാറിന്റെ സസ്പെന്‍ഷന്‍ കാലാവധി നീട്ടി.

തിരുവനന്തപുരം: എഡിജിപി എം. ആർ. അജിത് കുമാറിന്റെ സസ്പെൻഷൻ നീട്ടി സർക്കാർ. 120 ദിവസത്തേക്ക് കൂടിയാണ് സസ്പെൻഷൻ കാലാവധി നീട്ടിയത്. അജിത് കുമാർ നിലവിൽ മൂന്ന് മാസമായി സസ്പെൻഷനിലാണ്. മൂന്ന് മാസത്തെ കാലാവധി പൂർത്തിയായതിനെത്തുടർന്നാണ് നടപടി. കഴിഞ്ഞ ജൂലായ് 23-നാണ് സംസ്ഥാന പോലീസ് മേധാവിയുടെ റിപ്പോർട്ട് പരിഗണിച്ച് എം. ആർ. അജിത് കുമാറിനെ സസ്പെൻഡ് ചെയ്തത്. മുഖ്യമന്ത്രി വി. ഡി. സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും തമ്മിൽ നടത്തിയ ചർച്ചകൾക്ക് ശേഷമാണ് സസ്പെൻഷൻ നീട്ടുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തത്.

പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ ആലപ്പുഴയിലെ നവകേരള യാത്രയ്ക്കിടെ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചിരുന്നു. കരിങ്കൊടി കാണിച്ച പ്രവർത്തകരെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരും ഗൺമാൻമാരും പൈലറ്റ് വാഹനത്തിൽനിന്ന് ചാടിയിറങ്ങി മർദിക്കുകയായിരുന്നു.

കേസ് അട്ടിമറിക്കാൻ അജിത് കുമാർ ഇടപെടൽ നടത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. 'വിവാദ രക്ഷാപ്രവർത്തനത്തിൽ' കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ സ്വാധീനിക്കാനും കേസ് ഡയറി പരിശോധിച്ച് മൊഴികൾ മാറ്റാനും അജിത് കുമാർ സമ്മർദം ചെലുത്തിയതായി എസ്ഐടി കണ്ടെത്തിയിരുന്നു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് നിയമവിരുദ്ധമായ ഇടപെടലുകളിലൂടെ പ്രതികൾക്ക് സംരക്ഷണം ഒരുക്കിയെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.