Planning Board Exam Scam: 'ഭായ്-ഭായ്' കളിച്ച് സര്‍ക്കാരും പിഎസ്സിയും: ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
സംസ്ഥാന ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേട് അന്വേഷണത്തില്‍ പ്രധാന പ്രതിയെ ചോദ്യം ചെയ്യാത്തതില്‍ സര്‍ക്കാരിനെയും പിഎസ്സിയെയും ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു.
)
കൊച്ചി: സംസ്ഥാന സർക്കാരിന്റെ ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട് അന്വേഷണത്തിൽ സർക്കാരിനും ക്രൈംബ്രാഞ്ചിനും പിഎസ്സിക്കുമെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കേസിലെ പ്രധാന പ്രതിയെ എന്തുകൊണ്ട് ഇതുവരെ ചോദ്യം ചെയ്തില്ലെന്ന് കോടതി സർക്കാരിനോട് ആരാഞ്ഞു. പിഎസ്സി നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ വിമര്‍ശനം.
അന്വേഷണ സംഘം ആവശ്യപ്പെടുന്ന രേഖകൾ പിഎസ്സി കൈമാറുന്നില്ലെന്നാണ് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. അതേസമയം നിയമപരമായ ചട്ടങ്ങളും നടപടിക്രമങ്ങളും പാലിക്കാതെയാണ് ക്രൈംബ്രാഞ്ച് മുന്നോട്ടുപോകുന്നതെന്ന് പിഎസ്സി വാദിച്ചു. ആഭ്യന്തര അന്വേഷണ സംവിധാനമുള്ളപ്പോൾ ഇത്തരം ഇടപെടലുകൾ അംഗീകരിക്കാനാവില്ലെന്നും പിഎസ്സി കോടതിയെ അറിയിച്ചു. എന്നാൽ പിഎസ്സിയും സർക്കാരും ഭായ്-ഭായ് കളിച്ചാൽ ജനങ്ങൾക്ക് സ്വാഭാവികമായും സംശയം തോന്നുമെന്നും കോടതി വിമർശിച്ചു. കേസ് ഈ മാസം 27 ന് വീണ്ടും പരിഗണിക്കും.
സംസ്ഥാന ആസൂത്രണ ബോർഡ് നടത്തിയ പരീക്ഷയിലാണ് ചട്ടവിരുദ്ധ ക്രമക്കേടുകൾ നടന്നത്. ആസൂത്രണ ബോർഡ് ചീഫ് ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ വിഭാഗം നിയമനവുമായി ബന്ധപ്പെട്ടാണ് ക്രമക്കേട് ആരോപണവും വിവാദവും ഉണ്ടായത്. ഉദ്യോഗാർഥികൾക്ക് ലഭിച്ച ഉത്തരക്കടലാസിന്റെ പകർപ്പിൽ പരീക്ഷയിലെ പത്ത് ഉത്തരങ്ങൾക്ക് മാർക്ക് നൽകിയിരുന്നില്ല. ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം പിഎസ്സി ആസ്ഥാനത്ത് നടത്തിയ പരിശോധനയിൽ ക്രമക്കേട് സ്ഥിരീകരിക്കുകയും രണ്ട് ഉദ്യോഗസ്ഥരെ പ്രതികളാക്കി റിപ്പോർട്ട് സമര്‍പ്പിക്കുകയും ചെയ്തു.
റാങ്ക് ലിസ്റ്റ് അന്വേഷണത്തെത്തുടർന്ന് പരിഷ്കരിച്ച് പ്രസിദ്ധീകരിച്ചപ്പോൾ ഒന്നാം റാങ്കിൽ ജോലി കരസ്ഥമാക്കിയ ഇടത് സംഘടന പ്രവർത്തകൻ കൂടിയായ അരുൺ ജെ. പ്രതാപ് അഞ്ചാം റാങ്കിലേക്ക് പിന്തള്ളപ്പെട്ടു. പരാതിക്കാരനായ ഉദ്യോഗാർഥി ഒന്നാം റാങ്ക് സ്വന്തമാക്കുകയും ചെയ്തു. അന്നത്തെ സർക്കാരിനോട് ആഭിമുഖ്യമുള്ളവരെ റാങ്ക് ലിസ്റ്റിൽ തിരുകിക്കയറ്റാൻ പിഎസ്സി കൂട്ടുനിന്നുവെന്നായിരുന്നു വലിയ രീതിയിൽ വിമർശനമുണ്ടായത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
)
)
)
)
)
)
)
)