Murder Case: കോഴിക്കോട് മദ്യലഹരിയിൽ നാല് മാസം പ്രായമായ കുഞ്ഞിനെ പിതാവ് മർദ്ദിച്ചു കൊന്നു
സംഭവത്തിൽ കുട്ടിയുടെ പിതാവും മാതാവും അറസ്റ്റിലായി.
)
കോഴിക്കോട്: നാല് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവം കൊലപാതകം. കോഴിക്കോട് പെരുവയലിലാണ് സംഭവം. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് കുഞ്ഞ് മരിച്ചത്. അച്ഛൻ മദ്യലഹരിയിൽ കുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തിയത്.
സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കളായ ഷിജിൻ, അഞ്ജന എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. 2025 ഒക്ടോബർ ഒന്നിനാണ് സംഭവം നടന്നത്. കുട്ടി വിളിച്ചിട്ട് എഴുന്നേൽക്കുന്നില്ലെന്നും മൂക്കിലൂടെ കഫലം വരുന്നുവെന്നും പറഞ്ഞ് രാത്രിയിൽ കുട്ടിയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
എന്നാൽ കുഞ്ഞിൻറെ നില ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കുട്ടി മരണപ്പെട്ടത്. തുടർന്ന് നടത്തിയ പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് കുഞ്ഞിന് മർദ്ദനമേറ്റതായും സ്വാഭാവിക മരണമല്ലെന്നും വ്യക്തമായത്.
എന്നാൽ, കുട്ടിയെ പിതാവ് മർദ്ദിച്ച കാര്യം അമ്മ അഞ്ജന ആരോടും പറഞ്ഞിരുന്നില്ല. നാട്ടുകാർ പോലീസിനോട് ചില സംശയങ്ങൾ സൂചിപ്പിച്ചതിനെ തുടർന്ന് അഞ്ജനയെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്.
ഷിജിൻ സ്ഥിരം മദ്യപാനിയാണ്. കുട്ടി രാത്രിയിൽ കരഞ്ഞതിനെ തുടർന്നാണ് മർദ്ദിച്ചതെന്നാണ് അഞ്ജന പോലീസിന് മൊഴി നൽകിയത്. ഷിജിനെ കൊലക്കുറ്റത്തിനും അഞ്ജനയെ കൊലപാതക വിവരം മറച്ചുവച്ചതിനും പോലീസ് അറസ്റ്റ് ചെയ്തു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
)
)
)
)
)
)
)
)