iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Idukki Twin Murder Case: ഇടുക്കിയിൽ ഇരട്ടക്കൊലപാതകം; ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിക്കൊലപ്പെടുത്തി, പ്രതി പിടിയിൽ

Idukki Twin Murder Case: ഇടുക്കിയിൽ ഇരട്ടക്കൊലപാതകം; ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിക്കൊലപ്പെടുത്തി, പ്രതി പിടിയിൽ

ഇടുക്കി: ഇടുക്കി പീരുമേട്ടിൽ ഇരട്ടക്കൊലപാതകം. പ്രതിയെ പോലീസ് പിടികൂടി. പീരുമേട് സ്വദേശി പ്രിൻസിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാളുടെ ഭാര്യ പ്രിയങ്ക, പ്രിയങ്കയുടെ മാതാവ് വസന്ത എന്നിവരെയാണ് കൊലപ്പെടുത്തിയത്. ആക്രമണത്തിനിടെ പ്രിയങ്കയുടെ പിതാവിനും വെട്ടേറ്റു. ഇദ്ദേഹത്തിൻറെ പരിക്ക് ഗുരുതരമാണ്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രിയങ്കയുടെ വീട്ടിൽ വച്ചാണ് ആക്രമണം നടന്നത്. ഏറെനാളായി പ്രിൻസും പ്രിയങ്കയും തമ്മിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇവർ തമ്മിൽ ഇടയ്ക്കിടെ വഴക്കുണ്ടാകുന്നതും പതിവായിരുന്നു. മദ്യപിച്ചെത്തിയ പ്രിൻസ് ആദ്യം വസന്തയുമായി വഴക്കിട്ടു. തുടർന്ന് ഇവരെ വെട്ടിപ്പരിക്കേൽപ്പിച്ചു. ഇതിന് പിന്നാലെ വീടിന് പുറത്തിറങ്ങിയപ്പോഴാണ് പ്രിയങ്ക ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിവരുന്നത് കണ്ടത്. ഇതിന് പിന്നാലെ വഴിയിലിട്ട് പ്രിയങ്കയെയും വെട്ടിപ്പരിക്കേൽപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ പ്രിയങ്കയും വസന്തയും സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ആക്രമണത്തിനിടെ പ്രിയങ്കയുടെ പിതാവിനും വെട്ടേറ്റിരുന്നു. ഇദ്ദേഹത്തെ ആദ്യം പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും പരിക്ക് ഗുരുതരമായതിനാൽ പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Kollam Murder Case: കൊല്ലത്ത് മൃതദേഹ ഭാഗങ്ങൾ ശുചിമുറി ടാങ്കിൽ, കൊലപാതകം; പ്രതി പിടിയിൽ

Kollam Murder Case: കൊല്ലത്ത് മൃതദേഹ ഭാഗങ്ങൾ ശുചിമുറി ടാങ്കിൽ, കൊലപാതകം; പ്രതി പിടിയിൽ

കൊല്ലം: മൃതദേഹ ഭാഗങ്ങൾ ശുചിമുറി ടാങ്കിൽ കണ്ടെത്തിയ സംഭവം കൊലപാതകം. ശക്തികുളങ്ങര ഹാർബറിലെ ശുചിമുറി ടാങ്കിലാണ് മൃതദേഹഭാഗങ്ങൾ കണ്ടെത്തിയത്. ചവറ കൊട്ടുകാട് സ്വദേശി നിസാർ (55) ആണ് മരിച്ചത്. സംഭവത്തിൽ കൊട്ടിയം സ്വദേശി ശ്യാംജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Sexual Assault Case: കോവളത്തെ സ്പായിൽ 16കാരിയെ വിറ്റ് കുടുംബം; പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായി, അറസ്റ്റ്

Sexual Assault Case: കോവളത്തെ സ്പായിൽ 16കാരിയെ വിറ്റ് കുടുംബം; പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായി, അറസ്റ്റ്

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കോവളത്തെ സ്പായിൽ വിറ്റ് ബന്ധുക്കൾ. മാതൃസഹോദരിയും ഭർത്താവും ചേർന്നാണ് 16കാരിയെ കോവളത്തെ സ്പായിൽ വിറ്റത്. പെൺകുട്ടി ആന്ധ്രാപ്രദേശ് സ്വദേശിനിയാണ്. പെൺകുട്ടിയെ കഴിഞ്ഞ ജൂലയ് മാസത്തിലാണ് മാതൃസഹോദരിയും ഭർത്താവും കോവളത്തെത്തിച്ചത്. അച്ഛനും അമ്മയും മരിച്ച പെൺകുട്ടിയുടെ സംരക്ഷണ ചുമതല ഇവർക്ക് ആയിരുന്നു. 16കാരി ലൈംഗിക ചൂഷണത്തിനും ഇരയായിട്ടുണ്ട്. കുട്ടിയുടെ കയ്യിലുള്ള ആധാറിൽ 20 വയസാണ് പ്രായം തെളിയിക്കുന്നത്. എന്നാൽ, ഇത് വ്യാജമാണെന്നാണ് വിവരം. സംഭവത്തിൽ കോവളം സിഐ ശ്രീകുമാറിൻറെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം തുടരുകയാണ്. കുട്ടിയെ വിൽപ്പന നടത്തിയതിന് ശേഷം ബന്ധുക്കൾ ആന്ധ്രയിലേക്ക് മടങ്ങിപ്പോയെന്നാണ് നിഗമനം. പെൺകുട്ടി ജൂലയ് മുതൽ വിവിധ സ്പാകളിൽ ജോലി ചെയ്യുകയായിരുന്നു. കുട്ടി ഒരു സ്പായിലെ യുവാവുമായി പ്രണയത്തിലായി. ഇവിടെ നിന്ന് ഓടിപ്പോകാൻ ശ്രമിച്ചു. ഇതിന് പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്. പൂവാർ സ്വദേശിയായ ഒരാളേയും ആലപ്പുഴ സ്വദേശിയായ ഒരാളേയുമാണ് നിലവിൽ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Nagpur Woman Murder: 'ഭക്ഷണം പാകം ചെയ്യണമെന്ന് ഭര്‍ത്താവ്, ഡാന്‍സ് ക്ലാസുണ്ടെന്ന് ഭാര്യ', ഭാര്യയെ തല്ലിക്കൊന്ന് ഭര്‍ത്താവ്

Nagpur Woman Murder: 'ഭക്ഷണം പാകം ചെയ്യണമെന്ന് ഭര്‍ത്താവ്, ഡാന്‍സ് ക്ലാസുണ്ടെന്ന് ഭാര്യ', ഭാര്യയെ തല്ലിക്കൊന്ന് ഭര്‍ത്താവ്

നാഗ്പൂരിൽ 38 കാരിയെ കൊലപ്പെടുത്തി ഭർത്താവ്. ഭക്ഷണം പാകം ചെയ്യാത്തതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. 41 കാരനായ കൃഷ്ണലാൽ യാദവ് നിലവിൽ പോലീസ് കസ്റ്റഡിയിലാണ്. മങ്കപൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. രാത്രി 9.45 ഓടെ ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ കൃഷ്ണലാൽ ഭാര്യ യാമിനിയോട് തനിക്കും മക്കൾക്കും ഭക്ഷണം തയാറാക്കി നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ ഹൗസിംഗ് സൊസൈറ്റി സംഘടിപ്പിക്കുന്ന നൃത്ത ക്ലാസിൽ പങ്കെടുക്കാനുണ്ടെന്ന് പറഞ്ഞ് ഭക്ഷണം പാകം ചെയ്യാൻ യാമിനി തയാറായില്ല. തുടർന്ന് മദ്യലഹരിയിലായിരുന്ന ഭർത്താവുമായി യാമിനിയുമായി തർക്കത്തിലായി. തർക്കം ഒടുവിൽ കൈയ്യാങ്കളിയിലെത്തി. തങ്ങളുടെ രണ്ട് കുട്ടികളുടെ മുന്നിൽവെച്ച് കൃഷ്ണലാൽ യാമിനിയെ ക്രൂരമായി മർദ്ദിച്ചു. മർദ്ദനത്തിനുശേഷം യാമിനി കഴുത്തിലും വയറിലും വേദനയുള്ള കാര്യം ഭർത്താവിനെ അറിയിച്ചു. വേദനസംഹാരികൾ വാങ്ങി നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ മരുന്ന് വാങ്ങാൻ അടുത്തുള്ള മെഡിക്കൽ സ്റ്റോറിൽ പോയ കൃഷ്ണലാൽ കട അടച്ചിട്ടിരിക്കുന്നത് കണ്ട് മരുന്നില്ലാതെ മടങ്ങിയെത്തി. പക്ഷെ പെട്ടന്ന് തന്നെ യാമിനിയുടെ നില വഷളായി. യാമിനിയുടെ വയറ് വീർക്കാൻ തുടങ്ങി. തുടർന്ന് കൃഷ്ണലാൽ അവരെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ചികിത്സയിലിരിക്കെ യാമിനി മരിച്ചു. മങ്കപൂർ പോലീസ് അപകട മരണത്തിനാണ് കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് യാമിനിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മായോ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‍മോര്‍ട്ടം റിപ്പോർട്ടിൽ യാമിനി ക്രൂരമായ മർദ്ദനത്തിന് ഇരയായതായി പറയുന്നു. കഴുത്തിലെ എല്ലിന് ഒടിവ് സംഭവിച്ചു. കുടൽ പൊട്ടിയതുൾപ്പെടെ ഗുരുതരമായ പരിക്കുകൾ കണ്ടെത്തി. കൃഷ്ണലാലിനെ ചോദ്യം ചെയ്യ്ത പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കൂടുതൽ കാര്യങ്ങൾ അന്വേഷിച്ച് വരുകയാണ്. കൃഷ്ണലാലും യാമിനിയും ഒരു വ‌ർഷം മുൻപാണ് ഉത്തർപ്രദേശിൽ നിന്ന് നാഗ്പൂരിലേക്ക് താമസം മാറ്റിയത്. വീട്ടമ്മയാണ് യാമിനി. ഒരു മകനും മകളുമാണ് ഇരുവർക്കും. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.ZEE MALAYALAM App ഡൗൺലോഡ്ചെയ്യൂ.Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻX(Twitter),Facebookലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ്ടെലഗ്രാം ചാനല്‍സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂപിൻന്യൂസ്.

Tap to read more